Malayalam
പറയുന്നവര്‍ അറിയുന്നില്ല അതിനുപിന്നിലെ കുടില നീക്കങ്ങള്‍. അത് തിരിച്ചറിയുമ്പോഴേക്കും കാലങ്ങളായി പടുത്തുയര്‍ത്തിയ സല്പേര് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കും. അത് തിരിച്ചുപിടിക്കാന്‍ ബാക്കിയുള്ള ജന്മം തികയാതെയും വരും, സഹതാപമാണ് തോന്നിയത്; മധുവിനെതിരെ അതിജീവിതയുടെ ബന്ധു
പറയുന്നവര്‍ അറിയുന്നില്ല അതിനുപിന്നിലെ കുടില നീക്കങ്ങള്‍. അത് തിരിച്ചറിയുമ്പോഴേക്കും കാലങ്ങളായി പടുത്തുയര്‍ത്തിയ സല്പേര് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കും. അത് തിരിച്ചുപിടിക്കാന്‍ ബാക്കിയുള്ള ജന്മം തികയാതെയും വരും, സഹതാപമാണ് തോന്നിയത്; മധുവിനെതിരെ അതിജീവിതയുടെ ബന്ധു
മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതയായ നടനാണ് മധു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താരസംഘടനായ അമ്മയുടെ മുന്‍ പ്രസിഡന്റ് കൂടിയായ മധു പറഞ്ഞ വാക്കുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിതെളിച്ചത്. സന്ധ്യയ്ക്ക് ശേഷം ഒരു കാറില്‍ പരിചയം ഇല്ലാത്ത ഒരാളുടെ കൂടെ ആരെങ്കിലും ഒരു പെണ്ണിനെ പറഞ്ഞയയ്ക്കുമോ എന്നായിരുന്നു ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ മധു ചോദിച്ചത്.
നടിക്കൊപ്പം ഒരാളെ കൂടി കാറില്‍ വിട്ടിരുന്നുവെങ്കില്‍ ഇന്ന് തനിക്ക് ടിവിയില്‍ നിരന്തരം ഈ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കാണേണ്ട ഗതികേട് ഉണ്ടാകില്ലായിരുന്നു എന്ന് അവകാശപ്പെട്ട മധു ദിലീപ് ഈ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി വിശ്വസിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. ദിലീപ് അങ്ങനെ ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇനി ചെയ്തിട്ടുണ്ടെങ്കില്‍ അങ്ങനെ ആകരുതേ എന്ന് ആഗ്രഹിക്കുന്നു. ചെയ്തിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ഇതിന് പിറകില്‍ എന്തൊക്കെയോ ഉണ്ടെന്നുമായിരുന്നു മധുവിന്റെ വാക്കുകള്‍.
ഇതിന് പിന്നാലെയാണ് മധുവിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന് വന്നത്. ഇപ്പോഴിതാ അതിജീവിതയുടെ ബന്ധുവും സിനിമ പ്രവര്‍ത്തകനുമായ രാജേഷ് ബി മേനോനും മധുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പരോക്ഷമായിട്ടാണ് രാജേഷ് ബി മോനോന്റെ വിമര്‍ശനം.
‘കാലിനടിയിലെ മണ്ണ് ഇളകി പോകുമ്പോള്‍ മാത്രമാണ് ഒരിക്കലും തനിക്കുണ്ടാകില്ലെന്ന് കരുതിയിരുന്ന ജീവിത പരാജയം പലരും തിരിച്ചറിയുന്നത്. അന്നേരം പിടിച്ചുനില്‍ക്കാനായി മരണവെപ്രാളത്തില്‍ ഏത് കച്ചിത്തുരുമ്പിലും കയറി പിടിച്ചെന്നിരിക്കും. അഴിഞ്ഞു വീഴുന്ന പൊയ്മുഖങ്ങള്‍ പിടിച്ചുനിര്‍ത്താന്‍ പലരെക്കൊണ്ടും തങ്ങള്‍ക്ക് അനുകൂലമായി പലതും പറയിപ്പിച്ചെന്നിരിക്കും.’ എന്നും രാജേഷ് ബി മേനോന് ഫേസ്ബുക്കില്‍ കുറിക്കുന്നു.
പറയുന്നവര്‍ അറിയുന്നില്ല അതിനുപിന്നിലെ കുടില നീക്കങ്ങള്‍. അത് തിരിച്ചറിയുമ്പോഴേക്കും കാലങ്ങളായി പടുത്തുയര്‍ത്തിയ സല്പേര് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കും. അത് തിരിച്ചുപിടിക്കാന്‍ ബാക്കിയുള്ള ജന്മം തികയാതെയും വരും. മലയാള ചലച്ചിത്രലോകത്തെ ഭീഷ്മ തുല്യനായ ഒരു മഹാപ്രതിഭയുടെ അഭിമുഖത്തെ കുറിച്ചാണ് ഈ പറയുന്നത്. വളരെ സഹതാപം മാത്രമാണ് അദ്ദേഹത്തോട് തോന്നിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അറിഞ്ഞോ അറിയാതെയോ പറഞ്ഞുപോകുന്ന വാക്കുകളുടെ വില ഒരുപക്ഷേ അവര്‍ ചിന്തിക്കുന്നതിലും എത്രയോ അപ്പുറത്താകും. അത് അവര്‍ തിരിച്ചറിയാന്‍ ചിലപ്പോള്‍ കാലങ്ങള്‍ എടുത്തെന്നു വരും. ഒരുപക്ഷേ തിരിച്ചറിയാതെ ശിഷ്ടജീവിതം അവസാനിച്ചെന്നും വരാം. ഇതുപോലെ സഹതാപം അര്ഹിക്കാനായി പ്രകീര്‍ത്തന പരമ്പരയിലേക്ക് അടുത്തതായി കടന്നുവരുന്ന മഹത് വ്യക്തിത്വത്തെ നിങ്ങളോടൊപ്പം ഞാനും കാത്തിരിക്കുന്നു.ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും. മറിച്ചാണെങ്കില്‍ മറ്റ് പലതുമായിരിക്കും ചുറ്റുപാടും പ്രസരിപ്പിക്കുക… ഞാന്‍ നിയമത്തിലും കര്‍മ്മയിലും വിശ്വസിക്കുന്നു കാത്തിരുന്നു കാണാം. എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, കോടതിയുടെ പരിരക്ഷയില്‍ ഇരിക്കുമ്പോള്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെങ്കില്‍ അത്തരമൊരു സംഭവത്തിന്റെ നിജസ്ഥിതി വിളിച്ചത് കൊണ്ടുവരേണ്ടത് കോടതിയുടെ കൂടി ഉത്തരവാദിത്തമാണെന്നും രാജേഷ് ബി മേനോന് ആവശ്യപ്പെട്ടു.ഇതിന് വിപരീതമായി ഈ ഹര്‍ജി തള്ളുകയാണ് വേണ്ടത് എന്ന് ഭയപ്പെടുന്ന നടന്റെ ഭാഗം ചേര്‍ന്ന് സത്യത്തെ മൂടി വെക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്. പ്രബുദ്ധ കേരളത്തില്‍ നടക്കുന്ന ഈ കേസ് ഭാവിതലമുറയ്ക്ക് ഒരു റഫറന്‍സ് ആകും എന്നതില്‍ ഒരു സംശയവുമില്ല. നുണയ്ക്കെന്നും ഒരു തുണ കൂടിയേ തീരൂ. സത്യത്തിന് അതിന്റെ ആവശ്യമില്ല. അതുകൊണ്ട് തന്നെയാണ് ഒന്നിനെയും ഭയപ്പെടാതെ ഞങ്ങള്‍ തലയുയര്‍ത്തി ഇപ്പോഴും നിവര്‍ന്നു നില്‍ക്കുന്നത്. സത്യമേവ ജയതേ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വേണ്ടി തന്നെയാണ് പല പരിപാടികളൊക്കെ സംഘടിപ്പിക്കുന്നത്. ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രി ഒരു നിവേദനം കൊടുക്കുന്നുണ്ട്. എതിര്‍ഭാഗം വക്കീലന്മാരിലേക്ക് അന്വേഷണം ചെല്ലണം. കുറ്റക്കാരാണെങ്കില്‍ അവരെ പ്രതിചേര്‍ക്കണം. അതിജീവിത മുഖ്യമന്ത്രിയോട് എന്താണോ ആവശ്യപ്പെട്ടത്, അക്കാര്യം ഒന്നുകൂടെ ആവശ്യപ്പെട്ടുകൊണ്ട് പതിനായിരത്തിലേറെ പേര് ഒപ്പിട്ട ഒരു നിവേദനം മുഖ്യമന്ത്രിക്ക് കൊടുക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അഭിഭാഷക ആശ ഉണ്ണിത്താന് പറഞ്ഞിരുന്നു.
