‘ഏറ്റവും അനുഗ്രഹിക്കപ്പെട്ട ജീവിതം ആക്ടേഴ്‌സിന്റെയാണ്, ഞങ്ങള്‍ക്ക് എത്ര ജന്മമാണെന്നറിയാമോ;ത് ദൈവം തന്ന ഏറ്റവും വലിയ അനുഗ്രഹമാണ്,;’ അലന്‍സിയര്‍ പറയുന്നു !
നാടക വേദികളിൽ നിന്ന് സിനിമയിൽ എത്തിയ അലന്‍സിയര്‍1998 ൽ എം ടിയുടെ ദയ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് സിനിമയിലേയ്ക്കെത്തുന്നത്. തുടർന്ന് ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത അലൻസിയർ 2012 മുതലാണ് ശ്രദ്ധിയ്ക്കപ്പെടുന്ന വേഷങ്ങൾ ചെയ്യാൻ തുടങ്ങിയത്. 2012 ൽ ഉസ്താദ് ഹോട്ടൽ, 2013 ൽ അന്നയും റസൂലും, കന്യക ടാക്കീസ്, വെടി വഴിപാട്.. എന്നീ സിനിമകളിലൂടെ അലൻസിയർ ശ്രദ്ധിയ്ക്കപ്പെടാൻ തുടങ്ങി.
ഏറ്റവും അനുഗ്രഹിക്കപ്പെട്ട ജീവിതം ആക്ടേഴ്‌സിന്റേതാണെന്ന് നടന്‍ അലന്‍സിയര്‍. ഐ.എ.എസുകാരനും മുഖ്യമന്ത്രിയായിട്ടും എത്ര വേഷങ്ങള്‍ വേണമെങ്കിലും അഭിനേതാക്കള്‍ക്ക് ചെയ്യാമെന്നും അത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും അലന്‍സിയര്‍ ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സുരാജ് വെഞ്ഞാറമൂടും അലന്‍സിയറിനൊപ്പം അഭിമുഖത്തിലുണ്ടായിരുന്നു.
‘ഏറ്റവും അനുഗ്രഹിക്കപ്പെട്ട ജീവിതം ആക്ടേഴ്‌സിന്റെയാണ്. ഞങ്ങള്‍ക്ക് എത്ര ജന്മമാണെന്നറിയാമോ. സുരാജിന്റെ അച്ഛന്‍ പട്ടാളക്കാരനായിട്ട് നിന്ന കാര്‍ഗിലില്‍ പട്ടാളക്കാരനായിട്ട് അഭിനയിക്കാന്‍ മകന് പറ്റി. അദ്ദേഹത്തിന് എന്തെല്ലാം വേഷം കെട്ടാന്‍ പറ്റും. ഏറ്റവും ബ്ലെസ്ഡായിട്ടുള്ള ലൈഫാണ്. ഏറ്റവും വേഷപകര്‍ച്ചകള്‍ ആടി, എല്ലാ വേഷങ്ങളിലും കയറിയിറങ്ങി ഐ.എ.എസുകാരാനായിട്ടും മുഖ്യമന്ത്രിയായിട്ടും ഒക്കെ ആക്ടേഴ്‌സിന് അഭിനയിച്ചുപോകാം. അത് ദൈവം തന്ന ഏറ്റവും വലിയ അനുഗ്രഹമാണ്,’ അലന്‍സിയര്‍ പറഞ്ഞു.
ഇന്ദ്രന്‍സേട്ടനെയും സുരാജ് വെഞ്ഞാറമൂടിനേയും മമ്മൂക്കയേയും വെച്ചിട്ട് സിനിമ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും പക്ഷേ ഇന്ദ്രന്‍സേട്ടന്‍ സമ്മതിക്കുമോയെന്ന് അറിയില്ലെന്നും അലന്‍സിയര്‍ പറഞ്ഞു.
ഈ സമയം ഇന്ദ്രന്‍സേട്ടന് അണ്ണന്റെ സ്വഭാവം അറിയാമെന്നാണ് സുരാജ് പറഞ്ഞത്. സംവിധാനമെന്ന ഒരു ആഗ്രഹമേ തനിക്കില്ലെന്നും ആക്റ്റിങാണ് ഇഷ്ടമെന്നും സുരാജ് പറഞ്ഞു.
ഹെവന്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് ഇരുവരും പരസ്പരം കൗണ്ടറടിച്ചത്. നവാഗതനായ ഉണ്ണി ഗോവിന്ദ്‌രാജ് സംവിധാനം ചെയ്ത ചിത്രം ജൂണ്‍ 17നാണ് റിലീസ് ചെയ്തത്. അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, സുധീഷ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
