ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നു, പക്ഷെ അച്ഛനും അമ്മയും എതിര്‍ത്തു അതോടെ വാശിയായി, ആ സംഭവം പറഞ്ഞ് കീര്‍ത്തി സുരേഷ്!
മലയാളത്തിൽ വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികൾക്ക് അപരിചതയല്ല കീർത്തി സുരേഷ്. ഓർമവെച്ചനാൾ മുതലുള്ള ബന്ധമാണ് കീർത്തി സുരേഷിന് മലയാള സിനിമയും മലയാളി പ്രേക്ഷകരും.ദേശീയ പുരസ്കാരം നേടി തെന്നിന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയ താരമാണ് കീര്‍ത്തി സുേരഷ്. ദേശം, ഭാഷ വ്യത്യാസമില്ലാതെ ആരാധകരുള്ള കീര്‍ത്തി മലയാളത്തിലൂടെയാണ് വെള്ളിത്തിരില്‍ എത്തിയത്. പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളില്‍ സജീവമാവുകയായിരുന്നു.കീര്‍ത്തിയുടെ ഏറ്റവും പുതിയ മലയാള ചിത്രമാണ് വാശി. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് നടി മലയാളത്തില്‍ അഭിനയിക്കുന്നത്. രേവതി കലാമന്ദറിന്റെ ബാനറില്‍ പിതാവ് സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിച്ചത്.
ടൊവിനോ തോമസാണ് ചിത്രത്തിലെ നായകന്. ഇതാ്ദ്യമായിട്ടാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. തിയേറ്ററര്‍ റിലീസായ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.ഇപ്പോഴിത വാശിയിലൂടെ സിനിമ താരമായ കഥ പങ്കുവെയ്ക്കുകയാണ് കീര്‍ത്തി സുരേഷ്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അമ്മയേയും അച്ഛന്റേയും എതര്‍ത്ത് സിനിമയില്‍ എത്തിയതിനെ കുറിച്ച് പങ്കുവെച്ചത്. കൂടാതെ മലയാള സിനിമയില്‍ നിന്ന് മാറി നിന്നതിനെ കുറിച്ചും പറയുന്നുണ്ട്.കീര്‍ത്തിയുടെ വാക്കുകള്‍ ഇങ്ങനെ…’ ചെറുപ്പം മുതലെ സിനിമയില്‍ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹവും സ്വപ്നവും. പക്ഷെ അച്ഛനും അമ്മയും എതിര്‍ത്തു. പ്രത്യേകിച്ച് അച്ഛന്. പിന്നീട് അത് നടത്തി കാണിക്കാനുള്ള വാശിയായിരുന്നു. അങ്ങനെ സിനിമയില്‍ എത്തി. പണ്ടുമുതലേ എന്തെങ്കിലും ഒരു കാര്യം മനസ്സില്‍ വിചാരിച്ചാല്‍ അത് നടത്തിയെടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അന്ന് അച്ഛനോടുളള വാശിയാണ ഇന്ന് സിനിമയില്‍ എത്തിയത്’; കീര്‍ത്തി പറഞ്ഞു.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് കീര്‍ത്തി മലയാളത്തില്‍ എത്തിയത്. മന:പൂര്‍വം സിനിമയില്‍ നിന്ന് ഇടവേള എടുത്തതല്ലെന്നാണ് നടി പറയുന്നത്.ഗീതാഞ്ജലിക്കും റിങ്മാസ്റ്ററിനും ശേഷം തെലുങ്കില്‍നിന്നും തമിഴില്‍നിന്നും രണ്ടുമൂന്ന് ഓഫറുകള്‍ വന്നിരുന്നു. അപ്പോള്‍ അത് ശ്രദ്ധിച്ചു. കുറച്ചുകഴിഞ്ഞപ്പോഴാണ് മലയാളസിനിമകളില്‍നിന്ന് ഓഫറുകള്‍ വന്നത്. അപ്പോഴേക്കും ഞാന്‍ തമിഴിലും തെലുങ്കിലും തിരക്കിലായി. പിന്നെ രണ്ടിടത്തെയും വര്‍ക്കിങ് സ്റ്റൈലില്‍ വ്യത്യാസമുണ്ടല്ലോ.
അന്യഭാഷകളില്‍ ഷെഡ്യൂള്‍ ബ്രേക്ക് ചെയ്താണ് ഷൂട്ടിങ് നടക്കുക. മലയാളത്തില്‍ ചിലപ്പോഴൊക്കെ ഒറ്റയടിക്കാവും സിനിമ തീര്‍ക്കുന്നത്. അപ്പോള്‍ ഡേറ്റ് ഉണ്ടാവില്ല. അങ്ങനെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണമാണ് മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ പറ്റാതെപോയത്.
എന്നാല്‍ വാശിയില്‍ നേരത്തെ മുതലെ ഉണ്ടായിരുന്നു എന്നും കീര്‍ത്തി സുരേഷ് പറയുന്നു. ഒന്നര വര്‍ഷത്തിന് മുമ്പാണ് കഥ കേള്‍ക്കുന്നത്. അപ്പോള്‍ തന്നെ കഥ ഇഷ്ടമായി. പക്ഷെ ഉടനെ സിനിമ ചെയ്യണമെന്ന് പറയരുതെന്ന് സംവിധായകന് പറഞ്ഞു. അവരെനിക്ക് സമയം നല്കി. പ്ലാനിങ് സ്റ്റേജ് തൊട്ടെ വാശിയുടെ ഭാഗമാകാന്‍ കഴിഞ്ഞുവെന്നും കീര്‍ത്തി സുരേഷ് പറയുന്നു.
താന്‍ വന്നതിന് ശേഷമാണ് അച്ഛന് സിനിമയുടെ ഭാഗമായതെന്നും കീര്‍ത്തി അഭിമുഖത്തില്‍ പറയുന്നു.ഞാന്‍ വന്നതിനുശേഷമാണ് അച്ഛന് ഈ സിനിമയുടെ ഭാഗമാകുന്നത്. ഞാനും ടൊവിനോയും വക്കീലന്മാരായാണ് അഭിനയിക്കുന്നത്. ഞാന്‍ കഥ കേള്‍ക്കുന്നതിനുമുമ്പുതന്നെ ടൊവിനോ കഥ കേട്ടിരുന്നു. അതിനുശേഷം ആ കഥ പത്തുപതിനഞ്ച് പ്രാവശ്യം വിഷ്ണുച്ചേട്ടന് തിരുത്തിയെഴുതി. പുതിയ കഥ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒത്തിരി ഇഷ്ടമായി. പല ചര്‍ച്ചകള്‍ക്കുംശേഷമാണ് പ്രോജക്ടിനൊപ്പം അച്ഛന് ചേരുന്നത്. പിന്നെ അമ്മ, ചേച്ചി… എല്ലാവരും വന്നു; കീര്‍ത്തി പറഞ്ഞ് നിര്‍ത്തി.
