റോബിനുമായി ജാസ്മിനേയും നിമിഷയേയും തെറ്റിച്ച പാവകളി സംഭവം നടന്നില്ലായിരുന്നുവെങ്കില്‍ എന്തായിരിക്കാം സംഭവിച്ചിട്ടുണ്ടാവുക? നിമിഷ പറയുന്നു !
ബിഗ് ബോസ് വീടിനകത്ത് റോബിനും ജാസ്മിനും നിമിഷയും എന്നും രണ്ട് ഭാഗത്തായിരുന്നു. എന്നാല്‍ റോബിനുമായി ജാസ്മിനേയും നിമിഷയേയും തെറ്റിച്ച പാവകളി സംഭവം നടന്നില്ലായിരുന്നുവെങ്കില്‍ എന്തായിരിക്കാം സംഭവിച്ചിട്ടുണ്ടാവുക? ആ ചോദ്യത്തിന് ഉത്തരം തേടുകയാണ് നിമിഷ. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ അഭിപ്രായം ചോദിച്ചിരിക്കുകയാണ് നിമിഷ.
ഒരു ഗെയിം കളിക്കാം. ഈ നിമിഷം ബിഗ് ബോസില്‍ നടന്നില്ലായിരുന്നുവെങ്കില്‍ എന്തായിരിക്കാം സംഭവിച്ചിട്ടുണ്ടാവുക എന്നാണ് നിങ്ങള്‍ക്ക് തോന്നുന്നത്. എന്റെ ഊഹം എന്താണെന്നാല്‍, റോബിനും ജാസ്മിനും ഇപ്പോഴും ഗെയിമിലുണ്ടാകുമായിരുന്നു. ജാസ്മിനും റോബിനും ബെസ്റ്റ് ഫ്രണ്ട്സായിരിക്കും. നിങ്ങളുടെ ഊഹങ്ങള്‍ അയക്കൂവെന്നാണ് നിമിഷ പറയുന്നത്.
നിമിഷും റോബിനും തമ്മില്‍ പ്രണയത്തിലായേനെ. എന്നെ തല്ലരുത് ഞാന്‍ ഓടി എന്നായിരുന്നു ഒരാളുടെ പ്രതികരണം. അതെ, ഞങ്ങള്‍ കല്യാണം കഴിക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്തേനെ എന്ന് നിമിഷ മറുപടി നല്‍കുന്നുണ്ട്. റോബിന് നിങ്ങളോട് പ്രണയം തോന്നുമായിരുന്നുവെന്ന് മറ്റൊരാള്‍ പറയുന്നു. എന്താണ് ഏറ്റവും കൂടുതല്‍ പേര് ഊഹിച്ച ഉത്തരം ഇതാകുന്നത്. ശരിക്കും നിങ്ങള്‍ ഇത് പ്രതീക്ഷിക്കുന്നുണ്ടോ? എന്നായിരുന്നു നിമിഷയുടെ മറുപടി.
റോബിന് ബ്ലെസ്ലിയോട് ദിസ് ഈസ് വാട്ട് ഐ ഡു എന്ന് അലറുന്നതും ജാസ്മിന് അതിനെ പിന്തുണയ്ക്കുന്നതും ഓര്‍ത്തു നോക്കൂവെന്നായിരുന്നു അടുത്ത മറുപടി. അത് കാണാന്‍ താനും ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു നിമിഷുടെ മറുപടി. ബ്ലെസ്ലിയും ഡെയ്സിയും സുഹൃത്തുക്കളാകുമായിരുന്നുവെന്ന് അടുത്തയാള്‍ പറഞ്ഞപ്പോള്‍ തനിക്ക് സംശയമുണ്ടെന്നും എന്നാല്‍ സാധ്യതയുണ്ടെന്നും നിമിഷ പറയുന്നു.
റോബിനും ജാസ്മിനും നിമിഷയുമുണ്ടായിരുന്നുവെങ്കില് ബിഗ് ബോസ് ഇപ്പോള്‍ വേറെ ലെവല്‍ ആയേനെ എന്ന് പറഞ്ഞപ്പോള്‍ ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍ എന്നായിരുന്നു നിമിഷയുടെ മറുപടി. നിങ്ങള്‍ പോകുന്നത് വരെ ഈ സംഭവമായിരുന്നു ബിഗ് ബോസിന്റെ ഹൃദയവും ആത്മാവുമെന്നും എന്നാല്‍ ജാസ്മിന് ദേഷ്യം വരാന്‍ വേണ്ടത്ര കാരണങ്ങള്‍ റോബിന് നല്‍കിയിട്ടുണ്ടെന്നും മറ്റൊരാള്‍ പറയുന്നു.ജാസ്മിന് ബിഗ് ബോസില്‍ ഇല്ലായിരുന്നുവെങ്കില്‍ നിമിഷയെ ഒരുപാട് പേര്‍ക്ക് ഇഷ്ടം ആയേനെ എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ അവള് തന്റെ അരികിലുള്ളപ്പോല് ജീവിതം കൂടുതല്‍ നല്ലതാണെന്നായിരുന്നു നിമിഷയുടെ മറുപടി.
റോബിനും നിമിഷയും ജാസ്മിനും ബിഗ് ബോസിലെ തകര്‍ക്കപ്പെടാത്ത ട്രയോ ആയിരിക്കുമെന്നും പിന്നീട് വൈല്‍ഡ് കാര്‍ഡിലൂടെ റിയാസ് വരുന്നതോടെ മൂവരും റിയാസും തമ്മിലാകും മത്സരമെന്നും മറ്റൊരാള്‍ പറയുന്നു. താനും അത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പാരലല്‍ ലോകത്തെ ബിഗ് ബോസില്‍ അതാകും സംഭവിച്ചിട്ടുണ്ടാവുക എന്നും നിമിഷ പറയുന്നു.ലക്ഷ്മി പ്രിയ നിമിഷയെ തന്റെ പ്രിയപ്പെട്ട കുട്ടിയായി ദത്തെടുത്തിട്ടുണ്ടാകുമെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ അത് നടക്കാത്തതില്‍ സന്തോഷിക്കുന്നുവെന്നായിരുന്നു നിമിഷയുടെ മറുപടി. നിനക്ക് റോബിനോട് ക്രഷ് ഉണ്ടായിരുന്നില്ലേയെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ അവന് എന്റെ ടൈപ്പ് അല്ലെന്നായിരുന്നു നിമിഷയുടെ മറുപടി. പിന്നാലെ തന്റെ ടൈപ്പ് എന്താണെന്നും നിമിഷ വെളിപ്പെടുത്തുന്നുണ്ട്.
ആറ് അടി പൊക്കം, ചിസില്ഡ് ബോഡി, പോളിഷ്, അണ്‍അവൈലബിള്‍, മരിക്കുകയോ അല്ലെങ്കില്‍ ഇപ്പോള്‍ മാഫിയയിലോ ആകാം എന്നു പറഞ്ഞു കൊണ്ടൊരാളുടെ ചിത്രവും നിമിഷ പങ്കുവച്ചിട്ടുണ്ട്. ദില്റോബിനെ ആളുകള്‍ കിണറ്റില്‍ എടുത്തിടുമായിരുന്നുവെന്നും സ്റ്റാറ്റസുകളില്‍ നിംറോബ് നിറഞ്ഞു നില്ക്കുമായിരുന്നുവെന്നായിരുന്നു മറ്റൊരാളുടെ മറുപടി.റോബിന് ബാത്ത് റൂമില്‍ കയറിയതിനെ പറ്റി എന്താണ് കമന്റ് എന്നായിരുന്നു വേറൊരാളുടെ ചോദ്യം. ദാറ്റ് ലക്കി ഡോക്ടര്‍ എന്നായിരുന്നു ഇതിന് നിമിഷ നല്കിയ മറുപടി. റോബിനും നിമിഷും ബെസ്റ്റ് ഫ്രണ്ട്സാവുകയും ജാസ്മിനും ബ്ലെസ്ലിയും ബെസ്റ്റ് ഫ്രണ്ട്സാവുകയും ചെയ്തേനെ എന്നായിരുന്നു മറ്റൊരാളുടെ ഭാവന. ലക്ഷ്മി പ്രിയയുടെ ചാള സ്വഭാവം ഒന്നു കൂടെ പുറത്ത് കൊണ്ടു വന്നേനെ എന്നൊരാള്‍ പറഞ്ഞപ്പോള്‍ റിയാസ് അതിപ്പോള്‍ ചെയ്യുന്നുണ്ടെന്ന് നിമിഷ മറുപടി നല്കി.
നിമിഷയും റോബിനും സുഹൃത്തുക്കളായിരിക്കുമെന്നും ഇരുവരും ജാസ്മിനും ദില്ഷയ്ക്കുമെതിരെ ഫൈറ്റ് ചെയ്തേനെ എന്നായിരുന്നു മറ്റൊരാളുടെ ഭാവന. നല്ല ട്വിസ്റ്റ് എന്നായിരുന്നു നിമിഷയുടെ പ്രതികരണം.
