ആകെയുള്ള ഒരു ആശ്വാസം ഭക്ഷണമാണ്, ഇന തടി കൂടിയിട്ട് സിനിമയില്‍ നിന്നും പുറത്താവുകയാണെങ്കില്‍ പുറത്താവട്ടെ; ധ്യാൻ പറയുന്നു !
ഗൂഢാലോചന, ലൗ ആക്ഷന്‍ ഡ്രാമ, 9എംഎം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രമാണ് പ്രകാശന് പറക്കട്ടെ ഇന്നലെയാണ് തീയേറ്ററുകളിലെത്തിയത്. ഷഹദ് സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രം ലൗ ആക്ഷന്‍ ഡ്രാമ, സാജന് ബേക്കറി, 9എംഎം എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ നാലാമത് നിര്‍മാണസംരംഭമാണ്..ടിനു തോമസും ചിത്രത്തില്‍ നിര്‍മാണ പങ്കാളിയാണ്.
ഇപ്പോഴിതാ തനിക്ക് തടി കൂടിയതിന്റെ പേരില്‍ സിനിമയില്‍ നിന്ന് പുറത്താക്കപ്പെടുകയാണെങ്കില്‍ പുറത്താവട്ടെയെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്. തന്റെ ഫെയ്സ്ബുക്ക് ലൈവില്‍ തടി കുറയ്ക്കണമെന്ന ആരാധകന്റെ കമന്റിനാണ് അദ്ദേഹത്തിന്റെ മറുപടി പുതിയ സിനിമകള്‍ക്കായി താന്‍ തടി കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും വര്‍ക്ക് ഔട്ട് ആരംഭിച്ചുവെന്നും ധ്യാന്‍ പറഞ്ഞു.
മുമ്പൊക്കെ രാത്രി രണ്ടെണ്ണം അടിക്കുക എന്നൊക്കെയുണ്ടായിരുന്നു. ഇപ്പോള്‍ അതൊന്നുമില്ല. ആകെയുള്ള ഒരു ആശ്വാസം ഭക്ഷണമാണ്. ഇന തടി കൂടിയിട്ട് സിനിമയില്‍ നിന്നും പുറത്താവുകയാണെങ്കില്‍ പുറത്താവട്ടെ. . ‘അടി കപ്യാരെ കൂട്ടമണി 2′ വരാന്‍ സാധ്യതയുണ്ട്. ഉറപ്പില്ല. അപ്പോള്‍ അതിനൊക്കെ വേണ്ടി തടി കുറയ്ക്കേണ്ടി വരും.
അടുത്ത വര്‍ഷം സിനിമയുടെ ഷൂട്ടിങ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് വര്‍ക്ക് ഔട്ട് ഒക്കെയുണ്ട്. പഴയകോലം ആകണമല്ലോ. ട്രെയ്നറെ വച്ചിട്ടുണ്ട്. അവന് നന്നായി വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ടെന്നല്ലാതെ വേറെ കാര്യമൊന്നുമില്ല.’ ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
