ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ; ഹിന്ദുക്കള്‍ക്കും വേണ്ടി മുസ്ലിംകളോട് എനിക്ക് പറയാനുള്ളത് ഇതാണ് ; സംഗീത സംവിധായകന് പറയുന്നു !
ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് രാജ്യത്ത് അക്രമസംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ മുസ്ലിംകള്ക്ക് സന്ദേശവുമായി സംഗീത സംവിധായകന് വിശാല്‍ ദദ്ലാനി. ബോളിവുഡില്‍ പ്രസിദ്ധമായ വിശാല്‍-ശേഖര്‍ സഖ്യത്തിന്റെ ഭാഗമായ വിശാല്‍ ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചത്.
ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കള്‍ക്കും വേണ്ടി ഇന്ത്യയിലെ മുസ്ലിംകളോട് എനിക്ക് പറയാനുള്ളത് ഇതാണ്: നിങ്ങളെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളെ സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ വേദന ഞങ്ങളുടെയും വേദനയാണ്. നിങ്ങളുടെ ദേശസ്നേഹം ചോദ്യം ചെയ്യുന്നില്ല. നിങ്ങളുടെ സ്വത്വം ഇന്ത്യക്കോ മറ്റുള്ളവരുടെ മതങ്ങള്‍ക്കോ ഭീഷണിയല്ല. നമ്മള് ഒരു രാഷ്ട്രമാണ്, ഒരു കുടുംബമാണ്…’ – വിശാല്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടിയാണ് അവരിത് ചെയ്യുന്നതെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
കംപോസര്‍, പാട്ടെഴുത്തുകാരന്, ഗായകന് എന്നീ നിലകളില്‍ പേരെടുത്ത വിശാല്‍ ദദ്ലാനി സുഹൃത്തും ശേഖര്‍ റാവ്ജിയാനിയുമായുള്ള കൂട്ടുകെട്ടിലൂടെയാണ്് ബോളിവുഡില്‍ ചുവടുറപ്പിക്കുന്നത്. ഇരുവരും ചേര്‍ന്ന വിശാല്‍-ശേഖര്‍ മുപ്പതോളം ചിത്രങ്ങള്‍ക്ക് സംഗീതം നല്കി..’
