പലതും കണ്ടില്ല എന്ന് നടിയ്ക്കുകയാണ്; ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്ന് നിന്ന് കിട്ടുന്നു?’ കാമുകനുമായുള്ള ബ്രേക്കപ്പ് വാര്‍ത്തകളോട് പ്രതികരിച്ച് നടി കിയാര അദ്വാനി!
ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും നടി കിയാര അദ്വാനിയും പ്രണയത്തിലായിട്ട് നാളുകള്‍ ഏറെയായി. അടുത്തിടെ ആലിയ ഭട്ടിന്റെ വിവാഹം കഴിഞ്ഞതോടെ സിദ്ധാര്‍ഥിന്റെ പ്രണയകഥയും ചര്‍ച്ചയായിരുന്നു. ആലിയയുമായിട്ടുള്ള പ്രണയത്തിന് ശേഷമാണ് സിദ്ധാര്‍ഥ് കിയാരയുമായി അടുപ്പത്തിലാവുന്നത്. ഷേര്‍ഷാ എന്ന സിനിമയിലെ ഇരുവരുടെയും കെമിസ്ട്രി വിജയിച്ചതിനെത്തുടര്‍ന്നാണ് ആരാധകര്‍ ഇവരെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അന്നു മുതല്‍ താരങ്ങള്‍ പ്രണയത്തിലാണെന്നും ഡേറ്റിങ്ങിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ ബ്രേക്കപ്പായെന്നും കിയാര മറ്റൊരു പ്രണയത്തിലായെന്നും ബോളിവുഡിലെ ഗോസിപ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ താരങ്ങള്‍ ബ്രേക്കപ്പായെന്ന് ആരാധകര്‍ ഇതുവരെ വിശ്വസിച്ചിട്ടില്ല. കാരണം ഇരുവരുടെയും ബന്ധത്തെ വളരെ ആരാധനയോടെയാണ് അവര്‍ നോക്കിക്കാണുന്നത്. അടുത്തിടെ സിദ്ധാര്‍ത്ഥ് നല്‍കിയ ഒരു അഭിമുഖത്തില്‍ കിയാരയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് വാചാലനായിരുന്നു. ജീവിതത്തില്‍ കിയാരയുടെ വ്യക്തിത്വമാണ് തന്നെ വല്ലാതെ ആകര്‍ഷിച്ചതെന്ന് സിദ്ധാര്‍ഥ് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
കിയാര-സിദ്ധാര്‍ത്ഥ് ബ്രേക്കപ്പിനെ ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ ശ്രവിച്ചത്. എന്നാല്‍ പിന്നീട് അതല്ല സത്യാവസ്ഥയെന്നും ഇരുവരും ഒന്നിച്ചു തന്നെയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ, തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങളോടും കിയാര അദ്വാനി പ്രതികരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കിയാര തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
താനും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രചരിക്കുന്ന കിംവദന്തികളോട് വളരെ പരുഷമായാണ് കിയാര അദ്വാനി പ്രതികരിച്ചത്. പല വാര്‍ത്തകളും തന്നെ അസ്വസ്ഥയാക്കിയെന്നും ജോലിയെത്തന്നെ പലപ്പോഴും ബാധിച്ചിരുന്നുവെന്നും തുറന്നുപറയുകയാണ് കിയാര. ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്ന് വരികയാണെന്ന് തുറന്നുചോദിക്കുകയാണ് താരം.
അതേസമയം തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള അനാവശ്യപ്രചാരണങ്ങളോട് പ്രതികരിക്കാത്തത് എന്തുകൊണ്ടെന്നും താരം വ്യക്തമാക്കുന്നു. തന്റെ വ്യക്തിജീവിതത്തിലല്ല, പകരം ജോലിയില്‍ ശ്രദ്ധിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നടി പറയുന്നു. പലതും കണ്ടില്ല എന്ന് നടിയ്ക്കുകയാണ്. നമ്മള്‍ എത്രത്തോളം പ്രതികരിക്കുന്നുവോ അത്രയും വഷളാവുകയാണ് ചെയ്യുന്നത്. അതിന് അവസാനമുണ്ടാകില്ല. മിക്കപ്പോഴും കുറച്ച് തൊലിക്കട്ടിയുണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്.
കിയാരയും സിദ്ധാര്‍ത്ഥുമായുള്ള ബ്രേക്കപ്പിനെക്കുറിച്ചും വീണ്ടും രമ്യതയിലായതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് കിയാര ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. ഈ വാര്‍ത്തകളെല്ലാം നിങ്ങള്‍ക്ക് എവിടെ നിന്ന് കിട്ടുന്നു എന്നായിരുന്നു നടിയുടെ ചോദ്യം. മാത്രമല്ല, ഇത്തരം മസാല വാര്‍ത്തകളുടെ ഉറവിടത്തെക്കുറിച്ച് തനിക്ക് അറിയണം എന്നുമായിരുന്നു നടിയുടെ പ്രതികരണം.
യഥാര്‍ഥ ജീവിതത്തിലുള്ള കിയാരെയെയാണ് തനിക്കിഷ്ടമെന്നും മനോഹരമായൊരു വ്യക്തിത്വം അവര്‍ക്കുണ്ടെന്നും അത് താന്‍ ആസ്വദിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും സിദ്ധാര്‍ഥ് പറഞ്ഞിട്ടുണ്ട്. ഇരുവരേയും ഒരുമിച്ച് പല ചടങ്ങുകളിലും കണ്ടിട്ടുമുണ്ട്. എന്നാല്‍ കുറച്ചുനാളായി ഇരുവരും ബ്രേക്കപ്പായെന്ന രീതിയില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരേയും ഒരുമിച്ച് പല ചടങ്ങുകളിലും കണ്ടതോടെയാണ് ഇവരുടെ പിണക്കം മാറി വീണ്ടും അടുത്തുവെന്ന രീതിയിലുള്ള വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. കഴിഞ്ഞ ദിവസം കിയാര നായികയായ ഭൂല്‍ ഭുലയ്യ 2 സിനിമയുടെ സ്‌ക്രീനിംഗിനും സിദ്ധാര്‍ഥ് എത്തിയിരുന്നു.
സ്‌ക്രീനിംഗിന് ശേഷം കിയാരയും സിദ്ധാര്‍ഥും തമ്മില്‍ ആലിംഗനം ചെയ്ത ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു. മാത്രമല്ല സിനിമ കണ്ട ശേഷം സിനിമയെ പുകഴ്ത്തിക്കൊണ്ട് സിദ്ധാര്‍ഥ് കിയാരയെ ടാഗ് ചെയ്തുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പങ്കുവെച്ചിരുന്നു.
കിയാരയുടെ ഭൂല്‍ ഭുലയ്യ 2 ആണ് ഒടുവില്‍ റിലീസായ ചിത്രം. രാജ് മേഹ്തയുടെ ജുഗ് ജുഗ് ജീയോ ജൂണ്‍ 24നാണ് റിലീസിനെത്തുന്നത്. അതുകൂടാതെ വിക്കി കൗശാല്‍ നായകനാകുന്ന ഗോവിന്ദ നാം മേരാ എന്ന സിനിമയിലും കിയാര അഭിനയിച്ചിട്ടുണ്ട്.
രോഹിത് ഷെട്ടിയുടെ ഇന്ത്യന്‍ പോലീസ് ഫോഴ്‌സ് എന്ന സിനിമയിലാണ് സിദ്ധാര്‍ഥ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മിഷന്‍ മജ്‌നു, യോദ്ധ, താങ്ക് ഗോഡ് എന്നിങ്ങനെ ഈ വര്‍ഷം മൂന്നു ചിത്രങ്ങളാണ് സിദ്ധാര്‍ഥിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്.
