Connect with us

നടിയെ ആക്രമിച്ച കേസിൽ കുരുക്ക് മുറുകുമ്പോൾ ദിലീപിനെ തേടി ആ സന്തോഷ വാർത്ത ; പത്മസരോവരത്തിൽ വൻ ആഘോഷം !

Actor

നടിയെ ആക്രമിച്ച കേസിൽ കുരുക്ക് മുറുകുമ്പോൾ ദിലീപിനെ തേടി ആ സന്തോഷ വാർത്ത ; പത്മസരോവരത്തിൽ വൻ ആഘോഷം !

നടിയെ ആക്രമിച്ച കേസിൽ കുരുക്ക് മുറുകുമ്പോൾ ദിലീപിനെ തേടി ആ സന്തോഷ വാർത്ത ; പത്മസരോവരത്തിൽ വൻ ആഘോഷം !

നടിയെ ആക്രമിച്ച കേസ് കൊടുമ്പിരി കൊണ്ട് നിൽകുമ്പോൾ ദിലീപിനെ തേടി സന്തോഷ വാർത്തയാണ് എത്തിയിരിക്കുന്നത് .
നടന്‍ ദിലീപിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. പത്ത് വര്‍ഷം കാലാവധിയുളളതാണ് ദുബായ് സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ. രാജ്യത്ത് സ്പോണ്‍സറുടെ സഹായമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും ഗോള്‍ഡന്‍ വിസ ലഭിക്കുന്നവര്‍ക്ക് സാധിക്കും. പത്ത് വര്‍ഷം കാലാവധി കഴിഞ്ഞാല്‍ തനിയെ പുതുക്കാനാകും.

2021 ഓഗസ്റ്റില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. തുടര്‍ന്ന് മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. പ്രണവ് മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്.

ടൊവിനോ തോമസ്, ആസിഫ് അലി,സുരാജ് വെഞ്ഞാറമ്മൂട്, ഗായിക കെ.എസ് ചിത്ര, നടിമാരായ മീന, ശ്വേത മേനോന്‍, മീര ജാസ്മിന്‍, നൈല ഉഷ, മിഥുന്‍ രമേശ് എന്നിവരും ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ആദര സൂചകമായി യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കാറുണ്ട്.അതെ സമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം വീണ്ടു അനുവദിച്ച സാഹചര്യത്തിൽ അന്വേഷണം ശക്തിപെടുത്തിയിരിക്കുകയാണ് ക്രൈംബ്രാഞ്ച് .

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവന്റെ മാതാപിതാക്കളുടേയും ദിലീപിന്റെ സഹോദരിയുടേയും മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തത്. ചോദ്യം ചെയ്യലിനായി മൂന്ന് പേർക്കും ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നൽകിയിരുന്നു.കാവ്യ മാധവന്റെ അമ്മ ശ്യാമള ,അച്ഛൻ മാധവൻ ദിലീപിന്റെ സഹോദരിയായ സബിത എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. കാവ്യ ഉപയോഗിച്ചിരുന്ന ഫോൺ സംബന്ധിച്ചും ബാങ്ക് ലോക്കർ സംബന്ധിച്ചും മാതാപിതാക്കളിൽ നിന്നും പോലീസ് വിവരം തേടി.

സംവിധായകൻ ബാലചന്ദ്രകുമാറിനെ കാവ്യ വിളിച്ചിരുന്ന നമ്പർ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ആ നമ്പർ താൻ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു കാവ്യ പറഞ്ഞത്. ഇക്കാര്യം നുണയാണെന്ന് നേരത്തേ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ക്രൈംബ്രാഞ്ച് പരിശോധനയിൽ ഈ ഫോൺ നമ്പർ കാവ്യയുടെ അമ്മ ശ്യാമളയുടെ പേരിലാണ് എടുത്തതെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അമ്മ ശ്യാമളയെ ചോദ്യം ചെയ്തത്.മൊബൈൽ സേവന ദാതാക്കളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സിം ശ്യാമളയുടെ പേരിലാണ് എടുത്തതെന്ന് കണ്ടെത്തിയത്. വിവാഹത്തിന് മുൻപ് ഈ നമ്പർ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രി രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ ഈ നമ്പർ കാവ്യ ഉപയോഗിച്ചതാണെന്നതിന് തെളിവ് പോലീസിന് ലഭിച്ചിരുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top