Malayalam
ശിവാജി റിലീസായിട്ട് 15 വര്‍ഷം; രജനികാന്തിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ച് ശങ്കര്‍
ശിവാജി റിലീസായിട്ട് 15 വര്‍ഷം; രജനികാന്തിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ച് ശങ്കര്‍
സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്- ശങ്കര്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ശിവാജി എന്ന ചിത്രം ഇന്നും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം റിലീസ് ചെയ്ത് 15 വര്‍ഷം തികഞ്ഞത്. ഇതിന് പിന്നാലെ ശങ്കര്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയിലെത്തി സന്ദര്‍ശിച്ചു.
ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്. രജനികാന്ത്, ശ്രിയ ശരണ്‍, സുമന് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറര്‍ ചിത്രമായിരുന്നു ശിവാജി.
ശങ്കര്‍ ഇപ്പോള്‍ രാം ചരണിനൊപ്പം വരാനിരിക്കുന്ന ചിത്രമായ ആര്‍സി 15ന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ്. ശങ്കര്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമയാണ് ശിവാജി. ശങ്കറും പരേതയായ സുജാതയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്.
രജനികാന്തും ശ്രിയ ശരണും കൂടാതെ വിവേക്, മണിവണ്ണന്, സോളമന് പാപ്പയ്യ, പട്ടിമന്ദ്രം രാജ, എം എസ് ഭാസ്കര്‍, ഉമ, ബോസ് വെങ്കട്ട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആര് റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയത്.
