Malayalam
ചിരിച്ച മുഖത്തോടെ ജാഫര്‍ ഇടുക്കി, സിനിമാ സെറ്റില്‍ വിവാഹ വാര്‍ഷികം ആഘോഷമാക്കി നാദിര്‍ഷ ജയസൂര്യ ടീം
ചിരിച്ച മുഖത്തോടെ ജാഫര്‍ ഇടുക്കി, സിനിമാ സെറ്റില്‍ വിവാഹ വാര്‍ഷികം ആഘോഷമാക്കി നാദിര്‍ഷ ജയസൂര്യ ടീം
നടൻ ജാഫർ ഇടുക്കിയുടെ 25ാം വിവാഹവാർഷികം ഗംഭീരമായി സിനിമാ സെറ്റിൽ ആഘോഷിച്ചു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഗാന്ധി സ്ക്വയര്‍’ എന്ന സിനിമയുടെ ലൊക്കേഷനിലാണ് ആഘോഷം നടന്നത്. ഭാര്യ സിമി, മകന് മുഹമ്മദ് അന്‍സാഫ് എന്നിവര്‍ സെറ്റില്‍ എത്തിയിരുന്നു. നാദിര്‍ഷ, ജയസൂര്യ, തിരക്കഥാകൃത്ത് സുനീഷ് വാരനാട് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു ആഘോഷം.
ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങൾ ഇവിടെ വച്ച് ആഘോഷിക്കാനായതിൽ സന്തോഷമുണ്ടെന്ന് ജാഫർ ഇടുക്കി പറയുന്നു.
ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം പാലായിൽ പുരോഗമിക്കുകയാണ്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. സലിം കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അമർ അക്ബർ അന്തോണി സിനിമയിലെ ടെക്നിക്കൽ ക്രൂ തന്നെയാണ് പുതിയ ചിത്രത്തിന്റെയും പിന്നണിയിൽ പ്രവർത്തിക്കുന്നത്. ഇൗ സിനിമയുടെ തിരക്കഥ എഴുതുന്നത് സുരേഷ് വാര്യനാടാണ്. ചലച്ചിത്ര താരം അരുൺ നാരായണിന്റെ പ്രൊഡക്ഷൻ ഹൗസാണ് ചിത്രം നിർമിക്കുന്നത്.
കഴിഞ്ഞ ദിവസം വനിതയുമായുള്ള അഭിമുഖത്തിൽ ജാഫർ ഇടുക്കിയുടെ തുറന്ന് പറച്ചിൽ ശ്രദ്ധ നേടിയിരുന്നു
കലാഭവന്‍ മണിയുടെ മരണവും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളിലും മനം മടുത്ത് സിനിമ തന്നെ ഉപേക്ഷിച്ചിരുന്നുവെന്നായിരുന്നു ജാഫര്‍ ഇടുക്കി പറഞ്ഞത്. സ്റ്റേജ് ഷോകളും സിനിമയുമില്ലാതെ ഒന്നരവർഷം മുറിക്കുള്ളില്‍ അടച്ചിരിക്കുകയായിരുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷന്’ എന്ന സിനിമയാണ് രണ്ടാം ജന്മം തന്നത്. ‘ആ കാലത്ത് കേള്‍ക്കാത്തതായി ഒന്നുമില്ല. ചാരായം ഒഴിച്ചു കൊടുത്തു, വിഷം കലര്‍ത്തി, മദ്യപിക്കാന്‍ പ്രേരിപ്പിച്ചു’ അങ്ങനെ പലതും. തനിക്ക് പുറത്തിറങ്ങാൻ പേടിയായി, മണിബായിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരുപാടു പേരുണ്ട്. ഇതൊക്കെ കേട്ട് തെറ്റിധരിച്ച് അവരെന്നെ ആക്രമിക്കുമോ എന്നു പേടിച്ചെന്നും ജാഫർ പറയുകയുണ്ടായി
