TV Shows
കാറിത്തുപ്പിയും ശാപവാക്കുകൾ പറഞ്ഞും ലക്ഷ്മി; ആണിനോട് മെക്കിട്ട് കയറാന്‍ സ്ത്രീയ്ക്കും അവകാശമില്ല; ഝാന്‍സി റാണിയെ പോലെയുള്ള നില്‍പ്പ് കണ്ടപ്പോള്‍ കണ്ട്രോള് പോയി , ചിരി വന്നു എന്നും ദില്‍ഷ!
കാറിത്തുപ്പിയും ശാപവാക്കുകൾ പറഞ്ഞും ലക്ഷ്മി; ആണിനോട് മെക്കിട്ട് കയറാന്‍ സ്ത്രീയ്ക്കും അവകാശമില്ല; ഝാന്‍സി റാണിയെ പോലെയുള്ള നില്‍പ്പ് കണ്ടപ്പോള്‍ കണ്ട്രോള് പോയി , ചിരി വന്നു എന്നും ദില്‍ഷ!
ബിഗ് ബോസ് മലയാളം സീസണ് 4 അങ്ങേയറ്റം സംഘർഷഭരിതമാകുകയാണ് . മറ്റുള്ള സീസണിൽ നിന്നെല്ലാം വ്യത്യസ്തമായി നാടകീയമായ വഴക്കുകളാണ് ഇപ്പോൾ വീട്ടിൽ നടക്കുന്നത്. ലക്ഷ്മി പ്രിയയും വിനയും തമ്മില്‍ നടന്ന വഴക്കിനെ കുറിച്ചാണ് . റിയാസും ലക്ഷ്മിയും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വിനയ്ക്കെതിരേയും ലക്ഷ്മി പ്രിയ ആരോപണം നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തു കൊണ്ട് വിനയ് എത്തിയതോടെ വഴക്ക് രൂക്ഷമായി മാറുകയായിരുന്നു.
വഴക്കിനിടെ ലക്ഷ്മി പ്രിയയുടെ സംസാരവും ആക്ഷനുമെല്ലാം തീര്‍ത്തും നാടകീമായിരുന്നു. ഒരുഘട്ടത്തില്‍ ടേബിളിനു മുകളില്‍ കാലെടുത്ത് വച്ചു കൊണ്ട് നിന്നതും വിനയിനെ നോക്കി കാറി തുപ്പിയതുമെല്ലാം തീര്‍ത്തും നാടകീയമായിരുന്നു. പ്രേക്ഷകർ പോലും ഇത്രയും വികൃതമായ ഒരു മുഖം പ്രതീക്ഷിച്ചില്ല.
രണ്ടു പേരേയും നിയന്ത്രിക്കാന്‍ മറ്റുള്ളവര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും ലക്ഷ്മി പ്രിയയുടെ ദേഷ്യം അടങ്ങുന്ന മട്ടില്ലായിരുന്നു. ഏറെ പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. പിന്നീട് ഇതേക്കുറിച്ച് ദില്‍ഷും ധന്യയും ബ്ലെസ്ലിയും സംസാരിക്കുകയുണ്ടായി. ലക്ഷ്മി പ്രിയയുടെ ഭാഗത്തു നിന്നുമുണ്ടായ രോഷപ്രകടനം അതിരുകടന്നുവെന്നാണ് ധന്യയും ദില്‍ഷയും അഭിപ്രായപ്പെടുന്നത്.
നമ്മള് സംസാരിക്കാന്‍ പോയാല്‍ പൊട്ടിത്തെറിക്കും എന്നുള്ളത് കൊണ്ട് മാറി നില്‍ക്കുന്നതാണ് നല്ലതെന്ന് തോന്നിയെന്നാണ് ധന്യ ദില്‍ഷയോടും ബ്ലെസ്ലിയോടുമായി പറയുന്നത്. തെറ്റ് കണ്ടാല്‍ പറയുക തന്നെ ചെയ്യണമെന്ന് ദില്‍ഷ ധന്യയോട് പറയുന്നു. ഞാന്‍ അവളോട് ദേഷ്യപ്പെടാതിരിക്കൂ എന്ന് പറഞ്ഞു.
പക്ഷെ അവള് അടങ്ങിയ ശേഷം കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാം എന്ന് കരുതി. എനിക്കിങ്ങനെയേ ചെയ്യാന്‍ പറ്റൂവെന്നായിരുന്നു ധന്യയുടെ മറുപടി. നിങ്ങള്‍ പോയി സംസാരിച്ചുവോ എന്ന് ധന്യ ദില്ഷോടും ബ്ലെസ്ലിയോടും ചോദിക്കുന്നുണ്ട്. രണ്ടു പേരുടേയും ഭാഗത്തും തെറ്റുണ്ടെന്ന് പറഞ്ഞുവെന്നാണ് ദില്‍ഷ നല്കിയ മറുപടി.
ചില ഭാഗത്ത് ഞാന്‍ ചിരിച്ചു പോയെടാ. ഝാന്‍സി റാണിയെ പോലെയുള്ള നില്‍പ്പ് കണ്ടപ്പോള്‍ എന്റെ കണ്ട്രോള് പോയി. ഞാന്‍ ചിരിച്ചു പോയിയെന്നും ദില്‍ഷ പറഞ്ഞു. രണ്ടുപേരുടേയും ഭാഗത്തുണ്ടെന്നും രണ്ട് പേരോടും താന്‍ അത് പോയി പറയുകയും ചെയ്യുന്നുണ്ടായിരുന്നുവെന്നും ധന്യ പറയുന്നു. സത്യത്തില്‍ അവര്‍ രണ്ടു പേരും തന്നെയാണ് ജനങ്ങളുടെ മുന്നില്‍ നാണം കെട്ടതെന്നായിരുന്നു ദില്‍ഷയുടെ അഭിപ്രായം.
സ്ത്രീകളെ അപമാനിച്ചുവെന്ന പോയന്റിലേക്കായിരുന്നു ലക്ഷ്മി എത്തിയതെന്നായിരുന്നു ധന്യയുടെ അഭിപ്രായം. എന്നാല്‍ സ്ത്രീകളെ അപമാനിച്ചുവെന്നത് തെറ്റാണെങ്കിലും നമ്മളുടെ ഭാഗത്തും തെറ്റുണ്ടെന്നായിരുന്നു ദില്‍ഷ പറഞ്ഞത്. ആണുങ്ങള് ആണെന്ന് കരുതി അവരുടെ മെക്കിട്ട് കയറാനുള്ള അവകാശം നമ്മള്ക്കുമില്ലെന്നും ദില്‍ഷ പറയുന്നു. സ്ത്രീയാണോ പുരുഷനാണോ എന്നതല്ല, സ്ത്രീകളുടെ മേല്‍ പുരുഷന്മാര്ക്ക് കേറാന്‍ പറ്റില്ല എന്നത് പോലെ പുരുഷന്മാരുടെ മേല്‍ സ്ത്രീകള്‍ക്കും കയറാന്‍ പറ്റില്ലെന്നും ദില്‍ഷ പറയുന്നുണ്ട്.
നേരത്തെ റിയാസുമായുള്ള തര്‍ക്കത്തിനിടെ വൈല്‍ഡ് കാര്‍ഡിലൂടെ രണ്ടവന്മാര് കയറി വന്നതോടെ ബാക്കിയുള്ളവര്‍ക്ക് ഇവിടെ വിലയില്ലാതായെന്നായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്. ഇതോടെ വിനയ് രംഗത്തെത്തുകയായിരുന്നു. ഇരുവരും തമ്മില്‍ ചൂടേറിയ വഴക്ക് തന്നെ നടന്നിരുന്നു. ഇതിനിടെ ലക്ഷ്മിപ്രിയയ്ക്ക് സ്വഭാവവൈകൃതമാണെന്ന് വിനയ് പറയുകയായിരുന്നു.
വഴക്കിന്റെ ഒരു ഘട്ടത്തില്‍ ലക്ഷ്മി പ്രിയ വിനയ്ക്ക് നേരെ കാര്‍ക്കിച്ച് തുപ്പുകയും ചെയ്യുകയുണ്ടായി. ലക്ഷ്മി പ്രിയ പറയുന്ന മൂല്യങ്ങളൊന്നും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാറില്ലെന്നും ലക്ഷ്മി പ്രിയയുടെ യഥാര്‍ത്ഥ മുഖം പുറത്തുവന്നുവെന്നും പുറമെ കാണിക്കുന്ന സ്നേഹം വെറും നാടകമാണെന്ന് വ്യക്തമായെന്നും വിനയ് പറയുന്നുണ്ട്.
about biggboss