Connect with us

‘ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നു. ഞാന്‍ നിലവിളിക്കണമായിരുന്നു. പക്ഷെ എനിക്ക് സാധിച്ചില്ല. ഞാന്‍ സഹായത്തിനായി ഓടണമായിരുന്നു. പക്ഷെ, ഞെട്ടിത്തരിച്ച് നിന്നു പോയി’ ; ഹോട്ടല്‍ മുറിയില്‍ വെച്ച് കുടുംബസുഹൃത്ത് തന്നെ പീഡിപ്പിച്ചുവെന്ന് നടി കുബ്ര സെയ്ത്

News

ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് കുബ്ര സെയ്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഓപ്പണ്‍ ബുക്ക്: നോട്ട് എ ക്വയറ്റ് മെമ്മൊയര്‍ എന്ന പുസ്തകത്തിലൂടെ താരം പറഞ്ഞ ചില വെളിപ്പെടുത്തലുകളാണ് വൈറലാകുന്നത്.

നന്നേ ചെറുപ്പത്തില്‍ തന്നെ കുടുംബസുഹൃത്തില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തെക്കുറിച്ചാണ് കുബ്ര പറയുന്നത്. 17-ാം വയസില്‍ കുടുംബ സുഹൃത്തില്‍ നിന്നാണ് തനിയ്ക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതെന്നും രണ്ടര വര്‍ഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായെന്നും കുബ്ര വ്യക്തമാക്കി.

ഉപദ്രവിച്ചയാളുടെ പേര് കുബ്ര വെളിപ്പെടുത്തിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന തന്റെ കുടുംബത്തെ സഹായിച്ച് ഇയാള്‍ വിശ്വാസം നേടിയെടുക്കുകയായിരുന്നുവെന്നും. തുടര്‍ന്ന് താനുമായും സഹോദരനുമായും സൗഹൃദം സ്ഥാപിച്ചുവെന്നും താരം പറയുന്നു. ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് താരം വെളിപ്പെടുത്തിയത്.

‘ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നു. ഞാന്‍ നിലവിളിക്കണമായിരുന്നു. പക്ഷെ എനിക്ക് സാധിച്ചില്ല. ഞാന്‍ സഹായത്തിനായി ഓടണമായിരുന്നു. പക്ഷെ, ഞെട്ടിത്തരിച്ച് നിന്നു പോയി. ചുംബനം വളര്‍ന്നു. ഇതാണ് എനിക്ക് വേണ്ടതെന്നും എനിക്ക് സന്തോഷം ലഭിക്കുമെന്നും അയാള്‍ പറഞ്ഞു പിന്നെ എന്റെ പാന്റ്‌സ് അഴിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. പക്ഷേ, എനിക്കെന്റെ കന്യകാത്വം നഷ്ടമാവുകയാണെന്ന് മനസിലായിരുന്നു’, എന്നും കുബ്ര സെയ്ത് പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top