ഇതുവരെ പുറത്തിറങ്ങിയ 6 ജുറാസിക് ചിത്രങ്ങളില്‍ ഏറ്റവും മോശം ചിത്രം; നെഗറ്റീവ് റിവ്യുകള്‍ക്കിടയിലും ആദ്യ ദിനം ഇന്ത്യല്‍ നിന്നും 10.75 കോടി രൂപ സ്വന്തമാക്കി ജുറാസിക് വേള്‍ഡ് ഡോമിനേഷന്
ഇതുവരെ പുറത്തിറങ്ങിയ 6 ജുറാസിക് ചിത്രങ്ങളില്‍ ഏറ്റവും മോശം ചിത്രം; നെഗറ്റീവ് റിവ്യുകള്‍ക്കിടയിലും ആദ്യ ദിനം ഇന്ത്യല്‍ നിന്നും 10.75 കോടി രൂപ സ്വന്തമാക്കി ജുറാസിക് വേള്‍ഡ് ഡോമിനേഷന്
ഇതുവരെ പുറത്തിറങ്ങിയ 6 ജുറാസിക് ചിത്രങ്ങളില്‍ ഏറ്റവും മോശം ചിത്രം; നെഗറ്റീവ് റിവ്യുകള്‍ക്കിടയിലും ആദ്യ ദിനം ഇന്ത്യല്‍ നിന്നും 10.75 കോടി രൂപ സ്വന്തമാക്കി ജുറാസിക് വേള്‍ഡ് ഡോമിനേഷന്
ഒരു ഇടവേളക്ക് ശേഷം ദിനോസറുകളെ വീണ്ടും വെള്ളിത്തിരയില്‍ എത്തിച്ച ചിത്രമാണ് ജുറാസിക് വേള്‍ഡ് ഡോമിനേഷന്. ജുറാസിക് വേള്‍ഡ് ട്രയോളജിയിലെ രണ്ടാമത്തെ ചിത്രമായ ജുറാസിക് വേള്‍ഡ് ദി ഫാളന്‍ കിംഗ്ഡത്തിന് ശേഷം ദിനോസറുകള്‍ ദ്വീപിന് പുറത്ത് മനുഷ്യര്‍ക്കിടയില്‍ വന്നതിനെത്തുടര്‍ന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളെപ്പറ്റി പറയുന്ന ചിത്രമാണ് ഇത്. ചിത്രം ആദ്യ ദിവസം 7.75 കോടിയാണ് ഇന്ത്യയില്‍ നിന്ന് മാത്രം കളക്ഷന്‍ നേടിയത്. റിലീസിന് മുന്‍പ് സംഘടിപ്പിച്ച പെയ്ഡ് പ്രിവ്യൂ ഷോകളില്‍ നിന്നും 3.75 കോടി രൂപയും ജുറാസിക് വേള്‍ഡ് ഡോമിനേഷന് കളക്ഷന്‍ നേടി.
ബോക്സ് ഓഫീസ് ഇന്ത്യയുടെ കണക്ക് പ്രകാരം പ്രിവ്യൂ ഷോകള്‍ ഉള്‍പ്പെടെ 10.75 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം ആദ്യ ദിവസം സ്വന്തമാക്കിയത്. ഡെഡ്ലൈന് വെബ്സൈറ്റിന്റെ കണക്ക് പ്രകാരം ഏകദേശം 55 മില്ല്യണ്‍ ഡോളര്‍ അമേരിക്കയില്‍ നിന്നും ജുറാസിക് വേള്‍ഡ് ഡോമിനേഷന് ആദ്യ ദിവസം നേടി. 3 ദിവസം കൊണ്ട് ചിത്രം 132.5 മില്ല്യണ്‍ കളക്ഷന്‍ നേടുമെന്നാണ് വിലയിരുത്തല്‍.
ലോകമെമ്ബാടും 4676 തീയറ്ററികളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. എന്നാല്‍ ജുറാസിക് വേള്‍ഡ് ട്രയോളജിയില്‍ ഏറ്റവും കുറവ് ഓപ്പണിങ്ങ് ലഭിച്ച ചിത്രം കൂടിയാണ് ജുറാസിക് വേള്‍ഡ് ഡോമിനേഷന്. ജുറാസിക് വേള്‍ഡ് ആദ്യ ഭാഗത്തിന് 208.8 മില്ല്യണും ജുറാസിക് വേള്‍ഡ് ഫാളന്‍ കിംഗ്ഡത്തിന് 148 മില്ല്യണും ആണ് ആദ്യ ദിനം കളക്ഷന്‍ ലഭിച്ചത്.
ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ വ്യാപകമായ നെഗറ്റീവ് റിവ്യൂകളാണ് ചിത്രത്തിന് വന്ന്കൊണ്ടിരുന്നത്. 90 കളില്‍ ജനിച്ചവരുടെ ഗൃഹാതുരം ഉണര്‍ത്തിക്കൊണ്ട് സ്പൈഡര്മാന് നോ വേ ഹോം സൃഷ്ടിച്ചതിന് സമാനമായ ഓളം ജുറാസിക് വേല്‍ഡ് ഡോമിനേഷനും ഉണ്ടാക്കുമെന്ന് എല്ലാ സിനിമാ പ്രേമികളും പ്രതീക്ഷിച്ചെങ്കിലും അതിന് വിപരീതമായിരുന്നു ഫലം. ഇതുവരെ പുറത്തിറങ്ങിയ 6 ജുറാസിക് ചിത്രങ്ങളില്‍ ഏറ്റവും മോശം ചിത്രം എന്നാണ് ഇതിനെ പലരും വിശേഷിപ്പിച്ചത്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...