ദില്‍ഷയ്ക്ക് അസുഖം അതാണ് അത് എനിക്ക് വ്യക്തമായിട്ട് മനസിലായി; ഈ മരുന്ന് കഴിച്ചത് മതിയെന്ന് റിയാസ്!
ബിഗ്ബോസിൽ റിയാസും ദില്‍ഷും തമ്മിലുള്ള വാക് പോര് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. പലപ്പോഴും റോബിനെക്കുറിച്ചായിരിക്കും ദില്‍ഷ റിയാസിനോട് വഴക്കുണ്ടാക്കുക. ഇതൊരു ആവര്‍ത്തനമായി മാറിയിരിക്കുകയാണ്. ഇന്നലെ താരങ്ങളെ കാണാനായി മോഹന്‍ലാല്‍ വന്നപ്പോഴും റിയാസും ദില്‍ഷും തമ്മില്‍ ഉരസലുണ്ടായി.
ഇന്നലെ എത്തിയ മോഹന്‍ലാല്‍ താരങ്ങള്‍ക്കായി ഒരു ടാസ്ക് നല്‍കിയിരുന്നു. സഹതാരങ്ങളില്‍ ആര്‍ക്കാണ് അസുഖമുള്ളതെന്നും അവര്‍ക്ക് മരുന്ന് നല്‍കാനുമായിരുന്നു മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്. ഇത് പ്രകാരം റിയാസ് രോഗിയായി കണ്ടെത്തിയത് ദില്‍ഷയെയായിരുന്നു. മരുന്ന് നല്കി കൊണ്ട് റിയാസ് ദില്‍ഷയോട് പറഞ്ഞത് ഇക്കാര്യങ്ങളായിരുന്നു.
അസുഖം സ്വന്തമായി വ്യക്തിത്വമില്ലായ്മ. കുറേനാള്‍ മുന്നേ ആയാലും പിന്നേ ആയാലും ഒരാളുടെ കാര്യങ്ങള്‍ മാത്രം എടുത്തിട്ട് സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നു. ആ വ്യക്തിയെക്കുറിച്ച് എപ്പോഴും സംസാരിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നതും മറ്റുള്ളവരെ ടാര്‍ജറ്റ് ചെയ്യുന്നതും ദില്‍ഷയാണ്. ദില്‍ഷയുടെ രോഗം എനിക്ക് വ്യക്തമായിട്ട് മനസിലായി. ഈ മരുന്ന് കൃത്യമായി കഴിച്ചാല്‍ ഇനിയെങ്കിലും സ്വന്തം വ്യക്തിത്വം നാട്ടുകാര്‍ക്ക് മനസിലാകും എന്നായിരുന്നു റിയാസ് പറഞ്ഞത്.
പ്രതീക്ഷിച്ചത് പോലെ തന്നെ ദില്‍ഷ റിയാസിന്റെ പേരായിരുന്നു പറഞ്ഞത്. അസുഖത്തിന്റെ പേര് കിട്ടുന്നില്ല. എന്തായാലും സാറിന് തന്നെ തരാം. ഇത് മൊത്തമായിട്ടും തരണമെന്നുണ്ട്. മരുന്ന് കഴിച്ചാല്‍ മാറുന്ന രോഗമാണോ എന്നറിയില്ല. എനിക്ക് പോലും കണ്ടെത്താന്‍ പറ്റാത്ത രോഗമാണ് താങ്കള്‍ക്കുള്ളത്. താങ്കളുടെ വായില്‍ നിന്നും വരുന്നത് എന്താണെന്ന് പോലും താങ്കള്‍ക്ക് അറിയില്ല. അത് വേറൊരു വ്യക്തിയ്ക്ക് എത്ര വേദനിക്കുന്നുണ്ടെന്ന് മനസിലാവണമെങ്കില്‍ മനുഷ്യത്വം എന്നത് വേണം എന്നായിരുന്നു ദില്‍ഷ പറഞ്ഞത്.
അതുണ്ടെങ്കില്‍ ഒരു വ്യക്തിയോട് നമ്മള് പെരുമാറുമ്പോള്‍ നമ്മള് ഒരു വാക്ക് പറഞ്ഞാല്‍ ആ വ്യക്തിയെ അതങ്ങനെ വേദനിപ്പിക്കുമെന്നും ഞാന്‍ എന്റെ ദേഷ്യം എവിടെ നിയന്ത്രിക്കണം എന്നും ആ ഒരു ബോധം എപ്പോഴും ഉണ്ടായിരിക്കണം. ഈ മരുന്ന് കഴിക്കുമ്പോള്‍ കോഫി കുടിക്കരുത്. വീക്കിലി ടാസ്ക് തുടങ്ങുന്നതിന് മുമ്പേ നാലെണ്ണം കഴിച്ചോളൂ. അപ്പോഴാണ് ദേഷ്യം ഉയര്‍ന്ന് ഉയര്‍ന്ന് പോകുന്നത്. ഈ മരുന്ന് കഴിച്ച് മനുഷ്യത്വം വന്നാല്‍ താങ്കള്‍ക്ക് മനസിലാകും എനിക്ക് വ്യക്തിത്വം ഉണ്ടോ എന്നത്. എന്റെ പുറത്ത് പോയ സുഹൃത്ത് പുറത്ത് പോയാലും വന്നാലും എന്റെ സുഹൃത്താണ്. അദ്ദേഹത്തിന് വേണ്ടി ഞാന്‍ സംസാരിക്കുമെന്നും ദില്‍ഷ കൂട്ടിച്ചേര്‍ത്തു.
അതേസമയം കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്കിനിടയില് പോലും ദില്‍ഷയും റിയാസും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. റോബിന് വേണ്ടിയായിരുന്നു ദില്‍ഷ ഇത്തവണയും സംസാരിച്ചത്. എന്നാല്‍ ടാസ്കിലെ മികച്ച പ്രകടനത്തിലൂടെ റിയാസ് വീട്ടിനകത്തുള്ളവരുടേയും പുറത്തുള്ളവരുടേയും കയ്യടി നേടിയിരുന്നു. സമൂഹം അതിന്റെ അരികുകളിലേക്ക് മാറ്റി നിര്‍ത്തിയിട്ടുള്ള എല്‍ജിബിടിക്യു പ്ലസ് സമൂഹത്തെക്കുറിച്ചുള്ള റിയാസിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
പിന്നാലെ ടാസ്കിലെ മികച്ച പ്രകടനത്തിന് റിയാസിനെ തേടി മികച്ച താരത്തിനുള്ള പുരസ്കാരവുമെത്തി. നോമിനേഷന് ഫ്രീ കാര്‍ഡായിരുന്നു റിയാസിന് ലഭിച്ച സമ്മാനം. താരത്തിന് ഈ ആഴ്ച കൂടി രക്ഷപ്പെടാന്‍ സാധിച്ചാല്‍ ഫിനാലെയിലേക്ക് എത്തുമെന്നാണ് കണക്ക് കൂട്ടലുകള്‍ വ്യക്തമാക്കുന്നത്. അഥേസമയം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ആഴ്ച ബിഗ് ബോസ് വീടിനോട് പറഞ്ഞിരിക്കുന്നത് അഖില്‍ ആണ്. താരത്തിന്റെ പുറത്താകല്‍ അകത്തുള്ളവരേയും പുറത്തുള്ളവരേയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. ഫിനാലെ വരെ എത്തുമെന്ന് കരുതിയിരുന്ന താരമാണ് അഖില്‍.
