Connect with us

നടി പ്രണിത സുഭാഷ് അമ്മയായി; സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം, ഒപ്പം മകളുടെ ചിത്രങ്ങളും !

Actor

നടി പ്രണിത സുഭാഷ് അമ്മയായി; സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം, ഒപ്പം മകളുടെ ചിത്രങ്ങളും !

നടി പ്രണിത സുഭാഷ് അമ്മയായി; സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം, ഒപ്പം മകളുടെ ചിത്രങ്ങളും !

ശകുനി, മാസ് തുടങ്ങിയ സിനിമകളിലൂടെ തമിഴകത്ത് ഏറെ ശ്രദ്ധ നേടിയ താരമാണ് നടി പ്രണിത സുഭാഷ്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരം കുറച്ചുനാള്‍ മുമ്പാണ് താൻ ഗര്‍ഭിണിയാണ് എന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നത്.

സിനിമാമേഖലയിലെ വിജയകരമായ കരിയറില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും പ്രണിത തികച്ചും സംതൃപ്തയാണ്. കഴിഞ്ഞ ഏപ്രിലിലാണ് താന്‍ ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ പോകുന്നുവെന്ന സത്യം പ്രണിത സുഭാഷ് തന്റെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ മകള്‍ ജനിച്ചുവെന്ന സന്തോഷവാര്‍ത്ത കൂടി പങ്കുവെക്കുകയാണ് താരം. ആശുപത്രിയില്‍ നിന്ന് കുഞ്ഞിനൊപ്പമുള്ള നിരവധി ചിത്രങ്ങളും പ്രണിത തന്റെ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ക്കൊപ്പം പ്രണിത കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.’ ഞങ്ങളുടെ പെണ്‍കുഞ്ഞിന്റെ ജനനദിനം മുതല്‍ വളരെ അതിശയകരമായി തോന്നുന്നു. ഒരു ഗൈനക്കോളജിസ്റ്റായ അമ്മയെ ലഭിച്ചത് ഞാന്‍ ശരിക്കും ഭാഗ്യവതിയാണ്. പക്ഷേ, അവരെ സംബന്ധിച്ചിടത്തോളം ഈ നിമിഷങ്ങള്‍ വളരെ കാഠിന്യമേറിയതും വൈകാരികമായി ഏറ്റവും ബുദ്ധിമുട്ടേറിയ സമയവുമായിരുന്നു.

എന്റെ ഒപ്പമുണ്ടായിരുന്ന എല്ലാ ഡോക്ടര്‍മാരെയും ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു. അവരെന്റെ പ്രസവം സുഗമമാണെന്ന് ഉറപ്പാക്കി. പ്രസവം കഴിയുന്നത്ര വേദനാരഹിതമാക്കിത്തന്ന അനസ്‌തേഷ്യ ടീമിനോടും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. മകളുടെ ജനനകഥ നിങ്ങള്‍ക്കായി പങ്കുവെക്കാന്‍ ഞാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്.’നിരവധി ആരാധകരാണ് പ്രണിതയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ താരത്തിന് ആശംസകള്‍ അര്‍പ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രണിത തന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെയും സീമന്തം ചടങ്ങുകളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമെന്നാണ് പ്രണിത ഗര്‍ഭകാലത്തെ വിശേഷിപ്പിച്ചത്.

താന്‍ ഗര്‍ഭിണിയാണെന്ന് ആദ്യമായി അറിഞ്ഞപ്പോള്‍ ആ അനുഭവത്തെക്കുറിച്ച് പ്രണിത പറയുന്നതിങ്ങനെ; ‘പരിശോധനാഫലം പോസിറ്റീവാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ആകെ തളര്‍ന്നു പോയി. ഒരു കുഞ്ഞിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലാത്ത സമയമായിരുന്നു അത്. എങ്ങനെയെങ്കിലും ഒരു അമ്മയാകാനോ കുഞ്ഞ് ജനിക്കാനോ നാം ആഗ്രഹിക്കാറില്ല.

ഗര്‍ഭധാരണത്തെക്കുറിച്ചും എന്റെ വയര്‍ വലുതാകുന്നതിനെക്കുറിച്ചുമായിരുന്നു എന്റെ ആദ്യ ചിന്ത. ഒരു നടി എന്ന നിലയില്‍ എപ്പോഴും നമ്മുടെ ആകാരഭംഗി നിലനിര്‍ത്തേണ്ടതിനെക്കുറിച്ച് ബോധ്യമുണ്ടാകുമല്ലോ. എനിക്ക് സംഭവിച്ചത് അതായിരുന്നു. എല്ലാ ശ്രദ്ധയും നമ്മളില്‍ തന്നെയുള്ളതിനാല്‍ മറ്റുള്ളവര്‍ എങ്ങനെ നോക്കും എന്നതിനെക്കുറിച്ച് എപ്പോഴും ആശങ്കയായിരുന്നു.

എന്നാല്‍ നിങ്ങള്‍ ഗര്‍ഭിണിയാകുമ്പോള്‍ പതുക്കെ ചിന്തിക്കാന്‍ തുടങ്ങും, നമ്മുടെ ഉള്ളില്‍ മറ്റൊരു മനുഷ്യജീവന്‍ വളരുന്നുണ്ടല്ലോ എന്ന്. ആ വസ്തുത നമ്മെ കീഴടക്കും.’ പ്രണിത തുറന്നുപറയുന്നു.

2021 മെയ് 30-നായിരുന്നു ബിസിനസുകാരനായ നിതിന്‍ രാജുവും പ്രണിത സുഭാഷും തമ്മിലുള്ള വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ സ്വകാര്യമായിട്ടായിരുന്നു വിവാഹചടങ്ങുകള്‍. വിവാഹത്തിനുശേഷമാണ് ഇക്കാര്യം നടി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചത്.

2010-ല്‍ പോക്രി എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു പ്രണിതയുടെ സിനിമാ അരങ്ങേറ്റം. അതേ വര്‍ഷം തന്നെ തെലുങ്കിലേക്കും 2011ല്‍ തമിഴിലും നടി സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. പിന്നീട് തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ നായികാപ്രാധാന്യമുള്ള വേഷങ്ങളില്‍ തിളങ്ങി. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ഹംഗാമ 2 എന്ന സിനിമയിലൂടെ ഹിന്ദിയിലേക്കും ചുവടുവെച്ചു. രാമണ അവതാര എന്ന കന്നഡ സിനിമയാണ് പ്രണിതയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top