റിയാസ് പോയത് മുതല്‍ ആശുപത്രി, വീട് എന്നിങ്ങനെ പോയി കൊണ്ടിരിക്കുകയാണ്; അത്ര ഭയങ്കരമായ ആക്രമണമാണ് ഞങ്ങളുടെ കുടുംബത്തിന് നേരിടേണ്ടി വരുന്നത് റിയാസിന്റെ ഉമ്മ പറയുന്നു !
ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണും അവസാനിക്കാറായി. ഏകദേശം ഇരുപത് ദിവസങ്ങള്‍ക്കുള്ളില്‍ ഗ്രാന്‍ഡ് ഫിനാലെ നടക്കുമെന്നാണ് വിവരം. ഇതിനിടെ പുറത്ത് പോയ ചില മത്സരാര്‍ഥികള്‍ വീടിനകത്തേക്ക് തിരിച്ച് വരുന്നതായി ചില റിപ്പോര്‍ട്ടുകളുണ്ട്. സുചിത്രയും റോബിനും വന്നേക്കുമെന്നുള്ള തരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്.
ബിഗ് ബോസ് ആരാധകര്‍ പോലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഷോ യില്‍ നടക്കുന്നത്. നാല്പത് ദിവസം കഴിഞ്ഞ് രണ്ട് പേര് വൈല്‍ഡ് കാര്‍ഡായി വീടിനകത്തേക്ക് വന്നിരുന്നു. ഇത്രയും വൈകി വരുന്നവര്‍ ആയത് കൊണ്ട് തന്നെ അവര്‍ക്ക് കാര്യമായ സ്വീകരണം ലഭിച്ചതുമില്ല. എന്നാല്‍ പ്രേക്ഷകരെ പോലും അത്ഭുതപ്പെടുത്തുന്ന ഗെയിം സ്ട്രാറ്റജിയാണ് റിയാസ് സലീം പുറത്തിറക്കിയത്.
വന്നത് മുതല്‍ റിയാസിന്റെ ലക്ഷ്യം റോബിനായിരുന്നു. എങ്ങനെയും റോബിനെ തകര്‍ത്ത് വിജയിക്കുക എന്ന ലക്ഷ്യത്തിലേക്ക് അനായാസമായി റിയാസിനെത്താന് സാധിച്ചു. എന്നാല്‍ പുറത്ത് റോബിന് വലിയ ആരാധക പിന്‍ബലമുള്ളതിനാല്‍ റിയാസിനെതിരെ കടുത്ത അധിക്ഷേപമാണ് ഉണ്ടായത്. ഇത് ഞങ്ങളെയും വേദനിപ്പിക്കുന്നുണ്ടെന്നാണ് റിയാസിന്റെ ഉമ്മയിപ്പോള്‍ പറയുന്നത്.റിയാസിന്റെ പ്രകടനത്തെ കുറിച്ചാണ് അവതാരകന് ഉമ്മയോട് ചോദിച്ചത്..
‘റിയാസ് നന്നായി കളിക്കുന്നുണ്ട്. അതിനൊപ്പം ഒത്തിരി വിഷമിക്കേണ്ടതായിട്ടും വരുന്നുണ്ടെന്നാണ് ഉമ്മ പറയുന്നത്. ആദ്യം ബിഗ് ബോസിലെ ഇരരുപതില് പേരില്‍ ഒരാളായി റിയാസിനെ വിളിച്ചിരുന്നു. അന്ന് അവന് ഒരു ജോലിയ്ക്ക് പോവാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴാണ് ബിഗ് ബോസില്‍ നിന്നും ക്ഷണം വന്നത്. ഞാന്‍ പോവണ്ടെന്ന് പറഞ്ഞെങ്കിലും അവന് പോവണമെന്നും ബിഗ് ബോസ് പോലൊരു വലിയ പ്ലാറ്റ് ഫോമിന്റെ വിലയെ കുറിച്ചും പറഞ്ഞു.വെറുതേ പോവാന്‍ പറ്റില്ല കുറച്ച് കാശ് വേണമെന്ന് സൂചിപ്പിച്ചു. അത് കൊടുക്കാമെന്നും തിരിച്ച് കൊണ്ട് വന്ന് തരുമല്ലോ എന്നുമാണ് ഞാന്‍ പറഞ്ഞതെന്ന് ഉമ്മ വ്യക്തമാക്കുന്നു. അങ്ങനെ എല്ലാം ഒരുങ്ങി ഇരിക്കുമ്പോഴാണ് ഇരുപത് പേരെ എടുക്കുന്നില്ല, ഇപ്പോള്‍ പതിനേഴ് പേരെയുള്ളുവെന്ന് പറയുന്നത്. റിയാസ് എപ്പോഴും റെഡിയായിരിക്കണം. റിയാസിനെ വിളിക്കുമെന്നും പറഞ്ഞിരുന്നു.പിന്നെ വിളിച്ചിട്ട് എന്തെങ്കിലും ജോലിയുണ്ടെങ്കില്‍ പോയിക്കോ. അടുത്ത തവണ റിയാസിനെ ആദ്യം മുതല്‍ വേണമെന്നും അവര്‍ പറഞ്ഞു. നിരാശപ്പെടരുതെന്നും സുചിപ്പിച്ചു. കുറച്ച് ദിവസം കൂടി കഴിഞ്ഞപ്പോള്‍ പിന്നെയും വിളിച്ചിട്ട് നാളെ രാവിലെ ഫ്ളൈറ്റുണ്ട് വരാന്‍ പറഞ്ഞു.
ബിഗ് ബോസില്‍ പോയി കഴിഞ്ഞാല്‍ ചെറിയ കാര്യത്തിന് പോലും വഴക്കുണ്ടാവും. ജയിക്കാന്‍ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും പല കാര്യങ്ങളും പറയും. അതൊന്നും ഉമ്മയും വാപ്പയും കാര്യമാക്കേണ്ടതില്ലെന്ന് റിയാസ് പറഞ്ഞിരുന്നു. എന്നാല്‍ തനിക്കത് ഉള്‍കൊള്ളാന്‍ സാധിച്ചെങ്കിലും റിയാസിന്റെ വാപ്പയ്ക്ക് സാധിച്ചില്ല. ടെന്‍ഷന്‍ ഒഴിഞ്ഞിട്ട് സമയമില്ലാതായി. ഒടുവില്‍ വാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.
റിയാസ് പോയത് മുതല്‍ ആശുപത്രി, വീട് എന്നിങ്ങനെ പോയി കൊണ്ടിരിക്കുകയാണ്. അത്ര ഭയങ്കരമായ ആക്രമണമാണ് ഞങ്ങളുടെ കുടുംബത്തിന് നേരിടേണ്ടി വരുന്നതെന്ന് കേരളീയം ചാനലിന് നല്കിയ അഭിമുഖത്തിലൂടെ റിയാസിന്റെ ഉമ്മ പറയുന്നു. പുറത്തിറങ്ങിയതിന് ശേഷം അവന് തന്നെ അതിനെതിരെ പ്രതികരിച്ചോളും.
അതെ സമയം ഹോസിൽ ഇനി ആര് പുറത്താവും എന്നതാണ് പ്രധാനപ്പെട്ടൊരു ചോദ്യം. ഇനി നിര്‍ണായകമായൊരു ആഴ്ച ആയതിനാല്‍ എന്തായിരിക്കും സംഭവിക്കുക എന്നത് ആകാംഷ വര്‍ധിപ്പിക്കുന്നതാണ്. അഖില്‍, സൂരജ്, റോണ്സന്, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, വിനയ്, ഇവരാണ് നോമിനേഷനിലുള്ളത്. ഇവരുടെ പേര് വെച്ച് ഒരു പോള്‍ നടത്തിയതിനെ കുറിച്ചും രേവതി പറഞ്ഞു. ആ പോളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് ബ്ലെസ്ലിയ്ക്കാണ്.
