TV Shows
നീ ട്രാന്‍സ്‌ജെന്റര്‍ ആണോ എന്നായിരുന്നു അന്ന് റിയാസിന് അയച്ച മെസേജില്‍ അയാൾ ചോദിച്ചത്, ഇന്നിതാ റിയാസിനോട് മാപ്പ് ചോദിച്ച് അയാള്‍ വീണ്ടും എത്തി! മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ട് റിയാസിന്റെ സുഹൃത്ത്
നീ ട്രാന്‍സ്‌ജെന്റര്‍ ആണോ എന്നായിരുന്നു അന്ന് റിയാസിന് അയച്ച മെസേജില്‍ അയാൾ ചോദിച്ചത്, ഇന്നിതാ റിയാസിനോട് മാപ്പ് ചോദിച്ച് അയാള്‍ വീണ്ടും എത്തി! മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ട് റിയാസിന്റെ സുഹൃത്ത്
ബിഗ് ബോസ്സിലേക്ക് ഇത്തവണ വൈൽഡ് കാർഡ് എൻട്രിയായിട്ടാണ് റിയാസ് സലിം എത്തിയത്. ഇന്ന് ബിഗ് ബോസ് വീടിന് അകത്തും പുറത്തും താരമായി മാറിയിരിക്കുയാണ് റിയാസ്. റിയാസിന്റെ ശരീരഭാഷും സംസാരരീതയുമൊക്കെ പലപ്പോഴും ക്രൂശിക്കപ്പെട്ടിരുന്നു.
റിയാസിനെ നേരത്തെ മുന്‍വിധിയോടെയും മോശം കാഴ്ചപ്പാടിലൂടേയും കണ്ടിരുന്നവരില്‍ പോലും മാറ്റമുണ്ടായിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ റിയാസിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച പോസ്റ്റ്. റിയാസ് ബിഗ് ബോസ് വീട്ടിലായതിനാല്‍ റിയാസിന്റെ സുഹൃത്താണ് പേജ് കൈകാര്യം ചെയ്യുന്നത്.
നീ ട്രാന്‍സ്‌ജെന്റര്‍ ആണോ എന്നായിരുന്നു അന്ന് റിയാസിന് അയച്ച മെസേജില്‍ ഒരാള്‍ ചോദിച്ചിരുന്നത്. അതെ എന്ന് ആ ചോദ്യത്തിന് റിയാസ് മറുപടി നല്‍കുന്നുണ്ട്. പിന്നീട് റിയാസ് ബിഗ് ബോസില്‍ എത്തിയ ശേഷം ഇയാള്‍ വീണ്ടും റിയാസിന് മെസേജ് അയക്കുന്നുണ്ട്. റിയാസിന്റെ എല്‍ജിബിടിക്യു പ്ലസ് സമൂഹത്തെക്കുറിച്ചുള്ള വാക്കുകള്‍ ചര്‍ച്ചയായി മാറിയ കോള്‍ സെന്റര്‍ ടാസ്‌കിന് ശേഷമാണ് ഇയാള്‍ റിയാസിന് വീണ്ടും മെസേജ് അയക്കുന്നത്. ആ മെസേജ് ഇങ്ങനെയാണ്.
”എനിക്കിപ്പോള്‍ മനസിലാകുന്നു. നീ ട്രാന്‍സ്‌ജെന്റര്‍ ആണോ എന്ന ചോദ്യം അവനെ വേദനിപ്പിച്ചിട്ടുണ്ടാകാം. എനിക്ക് വിഷമം തോന്നുന്നുണ്ട്. റിയാസിന്റെ മറുപടി കണ്ട ശേഷം അവനൊരു ട്രാന്‍സ്‌മെന്‍ ആണെന്ന് കരുതിയിരുന്നതിനാലാണ് ഇപ്പോള്‍ മെസേജ് അയക്കുന്നത്. അവന്റെ മറുപടി കാണിച്ചു കൊടുത്തുകൊണ്ട് റിയാസ് ട്രാന്‍സ്‌മെന്‍ ആണെന്ന് ചില ബിഗ് ബോസ് പ്രേക്ഷകരോട് ഞാന്‍ പറഞ്ഞിരുന്നു. ആ മറുപടി എന്നെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ റിയാസിന്റെ സെക്ഷ്വാലിറ്റിയെക്കുറിച്ച് എനിക്കറിയാം. അവന്‍ അത് ബിഗ് ബോസില്‍ വ്യക്തമായി പറഞ്ഞിരുന്നു”
ഈ മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടാണ് റിയാസിന്റെ സുഹൃത്ത് എത്തിയിരിക്കുന്നത്. ഈ സമൂഹത്തം ഇന്‍സെസിറ്റീവും ഇന്‍കണ്‍സിഡറേറ്റുമാണ്. ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പ് റിയാസിന് ലഭിച്ച മെസേജാണിത്. ലൈംഗിക വിദ്യാഭ്യാസത്തില്‍ നമ്മള്‍ പിന്നിലായതിനാല്‍ പലര്‍ക്കും അതിര്‍വരമ്പുകളെക്കുറിച്ച് അറിയില്ല. അതിനാല്‍ സ്വകാര്യതയെ മറികടന്ന് ഇതുപോലെയുള്ള ഇന്‍സെന്‍സിറ്റീവായ ചോദ്യങ്ങള്‍ ചോദിക്കുമെന്നാണ് റിയാസിന്റെ പേജിലൂടെ സുഹൃത്ത് പറയുന്നത്.
മാറ്റം വന്നിരിക്കുകയാണെന്നും ജനങ്ങള്‍ മനസിലാക്കാന്‍ തുടങ്ങിയിരിക്കുകയും ചെയ്തിട്ടുണ്ടെന്നും സുഹൃത്ത് പറയുന്നു. സ്വന്തം തെറ്റുകള്‍ മനസിലാക്കാന്‍ ആളുകള്‍ തുടങ്ങിയിട്ടുണ്ടെന്നും ഈ മെസേജിനെ ഉദാഹരണമായി കാണിച്ചു കൊണ്ട് സുഹൃത്ത് പറയുന്നു. സന്തോഷത്തോടെയാണ് താനിന്ന് ഇത് പങ്കുവെക്കുന്നതെന്നും സുഹൃത്ത് പറയുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് പിന്തുണയുമായി കമന്റിലെത്തിയിരിക്കുന്നത്. അതേസമയം ജാസ്മിനും റോബിനും പോയതോടെ ഉറങ്ങിപോകുമെന്ന് പലരും വിലയിരുത്തിയിരുന്ന ബിഗ് ബോസ് വീടിനെ വീണ്ടും ഉണര്‍ത്തിയിരിക്കുകയാണ് റിയാസ്. ദില്‍ഷയേയും ബ്ലെസ്ലിയേയും ലക്ഷ്മി പ്രിയേയും കളത്തില്‍ ഇറക്കാനും തന്റെ നിലപാടുകളിലൂടേയും കൈയ്യടി നേടാനും റിയാസിന് സാധിച്ചു. കോള്‍ സെന്റര്‍ ടാസ്‌കില്‍ റിയാസ് പറഞ്ഞ വാക്കുള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. ടാസ്‌കില്‍ റിയാസിന്റെ ടീം വിജയിച്ചപ്പോള്‍ റിയാസ് മികച്ച താരമായി മാറുകയും ഒപ്പം നോമിനേഷന്‍ ഫ്രീ കാര്‍ഡ് സ്വന്തമാക്കുകയും ചെയ്തു.
