Connect with us

എനിക്കത് കേൾക്കുമ്പോൾ പാകമാകാത്ത ട്രൗസർ ഇടുന്ന പോലെയാണ് തോന്നുക; മുസ്ലീമായ നടനെ ഇക്കയെന്നും ഹിന്ദുവിനെ ഏട്ടനെന്നും വിളിക്കുന്നതില്‍ പന്തികേടെന്ന് ടൊവിനോ; ശീലങ്ങൾ ഉണ്ടായിവരുന്നതാണ്, ; അത് മാറ്റേണ്ടതല്ലേ….?; സോഷ്യൽ മീഡിയ ഏറ്റെടുത്ത വാക്കുകൾ!

News

എനിക്കത് കേൾക്കുമ്പോൾ പാകമാകാത്ത ട്രൗസർ ഇടുന്ന പോലെയാണ് തോന്നുക; മുസ്ലീമായ നടനെ ഇക്കയെന്നും ഹിന്ദുവിനെ ഏട്ടനെന്നും വിളിക്കുന്നതില്‍ പന്തികേടെന്ന് ടൊവിനോ; ശീലങ്ങൾ ഉണ്ടായിവരുന്നതാണ്, ; അത് മാറ്റേണ്ടതല്ലേ….?; സോഷ്യൽ മീഡിയ ഏറ്റെടുത്ത വാക്കുകൾ!

എനിക്കത് കേൾക്കുമ്പോൾ പാകമാകാത്ത ട്രൗസർ ഇടുന്ന പോലെയാണ് തോന്നുക; മുസ്ലീമായ നടനെ ഇക്കയെന്നും ഹിന്ദുവിനെ ഏട്ടനെന്നും വിളിക്കുന്നതില്‍ പന്തികേടെന്ന് ടൊവിനോ; ശീലങ്ങൾ ഉണ്ടായിവരുന്നതാണ്, ; അത് മാറ്റേണ്ടതല്ലേ….?; സോഷ്യൽ മീഡിയ ഏറ്റെടുത്ത വാക്കുകൾ!

മലയാള സിനിമയിലേക്ക് കഴിവ് കൊണ്ട് കടന്നുവന്ന താരമാണ് ടൊവിനോ തോമസ്. നെപ്പോട്ടിസം ഇന്ന് ഏറ്റവും കൂടുതൽ കാണുന്നത് മലയാള സിനിമയിലാണ്. എന്നാൽ അതിനിടയിലൂടെ ടൊവിനോ തോമസ് മികച്ച യുവനടന്മാരിലേക്ക് ചുവടുറപ്പിച്ചു. ഇപ്പോഴിതാ ടൊവിനോ പറഞ്ഞ വാക്കുകൾ ആണ് വൈറലാകുന്നത്.

‘ഇച്ചായന്‍’ എന്ന വിളിയോട് താത്പര്യമില്ലെന്ന് പലപ്പോഴും ടൊവിനോ പറഞ്ഞിട്ടുണ്ട്. അതുതന്നെ വീണ്ടും ആവർത്തിച്ച് പറയുകയാണ് നടന്‍ ടൊവിനോ തോമസ്. ഇച്ചായന്‍ എന്ന് വിളിക്കുമ്പോള്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടത് പോലെയാണ് തോന്നുന്നതെന്ന് ടൊവിനോ പറഞ്ഞു. ഒരു ഓൺലൈൻ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“കൂട്ടത്തിൽ ഒറ്റപ്പെട്ടതുപോലെയാണ് എനിക്ക് ആ വിളി. എനിക്കത് കേൾക്കുമ്പോൾ പാകമാകാത്ത ട്രൗസർ ഇടുന്ന പോലെയാണ് തോന്നുക. എന്നെ എൻ്റെ കൂട്ടുകാരൊക്കെ കളിയാക്കി വിളിക്കുകയാന് ഇച്ചായാ എന്ന്. തുടക്കം മുതൽ പറഞ്ഞിട്ടുണ്ട്. ഇച്ചായാ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നല്ല പറഞ്ഞിട്ടുള്ളത്. ഇച്ചായാ എന്ന് വിളിച്ചതുകൊണ്ട് രോമാഞ്ചം കൊള്ളുന്ന ആളല്ല ഞാൻ’. ടൊവിനോ പറഞ്ഞു.

ഇച്ചായന്‍ എന്ന് സ്‌നേഹം കൊണ്ട് വിളിക്കുന്നതായിരിക്കുമെന്നും ടൊവിനോ പറഞ്ഞു. എന്നാല്‍, ഒരു നടൻ ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ ഇച്ചായാ എന്നും, മുസ്ലിം ആയതുകൊണ്ട് ഇക്കാ എന്നും ഹിന്ദു ആണെങ്കിൽ ഏട്ടൻ എന്നും വിളിക്കുന്നതിൽ നമ്മളറിയാത്ത എന്തോ പന്തികേടില്ലേ എന്നും ടൊവിനോ ചോദിച്ചു.

‘ഇച്ചായാ’ എന്ന് വിളിക്കുന്നത് ഇഷ്ടമല്ലെന്ന് ഇൻ്റർവ്യൂവിൽ കേട്ടിട്ടുണ്ട്. അതെന്തുപറ്റി? എന്നാണ് ആങ്കർ ചോദിച്ചത്. “ഇനിയത് പറയുന്നതിൽ കാര്യമുണ്ടോ എന്നെനിക്ക് അറിയില്ല. ഞാനത് എല്ലാ രീതിയിലും പറഞ്ഞതാണ്, ആളുകൾക്ക് ഞാൻ പറയുന്നതിൻ്റെ കാരണം മനസ്സിലാകുന്നില്ല എന്നുണ്ടെങ്കിൽ നമ്മൾ അത് പിന്നേയും പറയുന്നതിൽ കാര്യമില്ല. എനിക്ക് ഭയങ്കര ‘ഓഡ്’ ആണ് ആ വിളി. എന്നെ എൻ്റെ കൂട്ടുകാരൊക്കെ കളിയാക്കി വിളിക്കുകയാന് ഇച്ചായാ എന്ന്. വാട്സ്ആപ്പ് ഗ്രൂപ്പിലൊക്കെ ‘ഏയ് ഇച്ചായാ..’ എന്നൊക്കെ പറഞ്ഞ് എന്നെ കളിയാക്കുകയാണ്.”

തുടർന്ന് എല്ലാവരും സ്നേഹം കൊണ്ട് വിളിക്കുന്നതല്ലേ… ആ ഇൻ്റർവ്യൂവിൻ്റെ അടിയിൽ കമൻ്റ്സ് നോക്കിയപ്പോൾ ‘ഞങ്ങൾക്ക് ഇച്ചായാ എന്നല്ലാതെ വിളിക്കാൻ പറ്റില്ല’ എന്നാണ് ആളുകൾ കമൻ്റ് ചെയ്തിരിക്കുന്നത്.. എന്നായി ആങ്കർ.

അതേ.. ശീലങ്ങൾ അങ്ങനെ ഉണ്ടാകുന്നതല്ലേ… വർഷങ്ങൽക്ക് മുൻപേ തുടക്കത്തിലേ അത് ഒഴിവാക്കിക്കൂടേ എന്ന് ഞാൻ ചോദിക്കാൻ കാരണം എനിക്കത് ഭയങ്കര ഓഡ് ആണ് കേൾക്കുമ്പോൾ. ഞാൻ അന്ന് പറഞ്ഞതും എന്നെ ഇച്ചായാ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നല്ല. അത് ചിലപ്പോൾ ആരെങ്കിലും ഹെഡ്ഡിങ് കൊടുത്തതായിരിക്കും. ഞാൻ പറഞ്ഞതിൻ്റെ പേരിൽ എന്നെ ഇച്ചായാ എന്ന് വിളിക്കുകയാണെങ്കിൽ നിങ്ങൾ അറിയുക “ഞാൻ അങ്ങനെ ഭയങ്കര ‘ബിലീവർ’ പരിപാടി അല്ല, എന്നെ ഇച്ചായാ എന്ന് വിളിച്ചു എന്നു പറഞ്ഞ് രോമാഞ്ചം കൊള്ളുന്ന ആളല്ല ഞാൻ.” എന്നാണ് പറഞ്ഞത്.

എൻ്റെ കസിൻസും, എന്നേക്കാൾ പ്രായം കുറഞ്ഞ ആളുകൾ ഭൂരിഭാഗവും ഞാൻ ജനിച്ച് വളർന്നപ്പോൾ മുതൽ എന്നെ വിളിക്കുന്നത് ചേട്ടാ എന്നാണ്. കാര്യം, തൃശൂർ ഒന്നും ആരും ഇച്ചായാ, അച്ചായാ എന്ന വിളിയൊന്നും വളരെ കുറവാണ്, ഉണ്ടോ എന്ന് തന്നെ എനിക്ക് അറിയില്ല. തൃശൂർ ഭാഗത്തൊന്നും അതില്ല. എനിക്കത് കേൾക്കുമ്പോൾ പാകമാകാത്ത ട്രൗസർ ഇടുന്നപോലെയാണ് ഫീൽ ചെയ്യുക. ഭയങ്കര ലൂസ് ആണ് എൻ്റെയല്ല ആ ട്രൗസർ എന്ന് തോന്നും… അതാണ് ഞാൻ പറഞ്ഞത്.

പിന്നെ, അതിനകത്ത് ഈ പറഞ്ഞപോലെ സ്നേഹം കൊണ്ട് വിളിച്ചതായിരിക്കും. പക്ഷേ, ഒരു നടൻ ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ ഇച്ചായാ എന്നും, മുസ്ലിം ആയതുകൊണ്ട് ഇക്കാ എന്നും ഹിന്ദു ആണെങ്കിൽ ഏട്ടൻ എന്നും ഒക്കെ വിളിക്കുമ്പോൾ, എനിക്ക് അതിൽ എന്തോ നമ്മളറിയാത്ത ഒരു പന്തികേട് ഇല്ലേ എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഞാൻ എൻ്റെ മക്കളോട് വരെ പറഞ്ഞുകൊണ്ടിരിക്കുന്നത് നിങ്ങൾ എന്നെ പേര് വിളിച്ചോ, എനിക്ക് നല്ലൊരു പേരില്ലേ, ടോവി എന്ന് വിളിച്ചോ, ടോവിനോ എന്ന് വിളിച്ചോ, എന്നെ ഓവറായിട്ട് ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല.

അങ്ങനെ ബഹുമാനിക്കണമെന്ന് തോന്നുകയാണെങ്കിൽ മാത്രം വേണമെങ്കിൽ ചേട്ടാ എന്ന് വിളിച്ചോ. പേര് വിളിച്ചൂടെ, അല്ലെങ്കിൽ എന്നോട് ഇഷ്ടമുണ്ടെങ്കിൽ ടോവി എന്ന് വിളിച്ചാൽ എനിക്കതിനകത്ത് യാതൊരു കുഴപ്പവും തോന്നില്ല. എന്നോട് അടുപ്പമുള്ള ആളുകളൊക്കെ എന്നെ അങ്ങനെയാണ് വിളിക്കുന്നത്. എൻ്റെ കസിൻസ് ഒക്കെ എന്നെ കളിയാക്കിത്തുടങ്ങി “ഏയ് ഇച്ചായാ…” അതുകൊണ്ടാണ്. ഈ കഥയൊന്നും നാട്ടുകാർക്ക് അറിയില്ലല്ലോ. എന്നെ ആദ്യമായി ആരാണ് ഇച്ചായാ എന്ന് വിളിച്ച് തുടങ്ങിയതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.

ഇനിയും ആർക്കെങ്കിലും ഈ സംശയമുണ്ടെങ്കിൽ, ഈ ഇൻ്റർവ്യൂ കണ്ട് അത് മാറട്ടെ. എന്ന് ആങ്കർ ആശംസിക്കുന്നുണ്ട്. ഏയ് അതൊന്നും മാറില്ല. ഞാൻ രണ്ട് കൊല്ലം മുൻപ് ഇത് പറഞ്ഞിട്ടുണ്ട്. അങ്ങനെ മാറും എന്ന് വിചാരിച്ച് പറഞ്ഞതല്ല. പിന്നെ ഒരാൾക്ക് മാത്രം മനസ്സിലാകാൻ വേണ്ടി പറഞ്ഞെന്നേയുള്ളൂ.”

about tovino

More in News

Trending

Recent

To Top