ഞാന്‍ പല കാര്യങ്ങളുെ തെറ്റായി ചെയ്യുന്നുണ്ട്, ഒരു അഹങ്കാരിയായാണ് പലപ്പോഴും പെരുമാറിയത് ; ഇത് മടുത്തു ബ്ലെസ്ലി ബിഗ്‌ബോസ് ഹോസ് വിടുന്നു ?
ബിഗ് ബോസ് മലയാളം നാലാം സീസണ്‍ ഏറെ ആവേശത്തോടെ മുന്നോട്ട് പോവുകയാണ് . ഇനി ഷോ അവസാനിക്കാൻ കുറച്ചു നാളുകൾ കുടെയുള്ളു . കൂടുതല്‍ വാശിയിലും വിജയലക്ഷ്യത്തിലുമാണ് മത്സരാര്‍ത്ഥികള്‍ കളിക്കുന്നത്. എന്നാല്‍ ചിലര്‍ ഇടയ്ക്കുവെച്ച് മത്സരത്തില്‍ നിന്ന് പിന്മാറുകയും വീട്ടിലേക്ക് മടങ്ങുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ ഈ അവസ്ഥയിലാണോ ബ്ലെസ്ലി. നാലാം സീസണില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികളില്‍ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ബ്ലെസ്ലി. ഇപ്പോള്‍ ബ്ലെസ്ലി പറയുന്നത് തനിക്ക് ഈ ഗെയിം മടുത്തു എന്നാണ്. എന്നാല്‍ അതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്.
ധന്യയോടാണ് ബ്ലെസ്ലി ഇക്കാര്യം ആദ്യം സൂചിപ്പിക്കുന്നത്. ഈ ആഴ്ച്ചയിലെ എലിമിനേഷനില്‍ താന്‍ പുറത്തുപോകും എന്നാണ് ബ്ലെസ്ലി പറയുന്നത്. ഇത് നീ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി പ്രതീക്ഷിക്കുന്നതല്ലേ എന്നാണ് ധന്യ തിരിച്ച് ചോദിക്കുന്നത്. ഞാന്‍ പല കാര്യങ്ങളുെ തെറ്റായി ചെയ്യുന്നുണ്ട്. ഒരു അഹങ്കാരിയായാണ് പലപ്പോഴും ഞാന്‍ പെരുമാറിയിട്ടുള്ളതെന്നും ബ്ലെസ്ലി പറയുന്നു. എല്ലാമൊന്നും അഹങ്കാരമല്ല കോണ്‍ഫിഡന്‍സ് ആണെന്നാണ് ധന്യ പറയുന്നത്. എന്ത് ടാസ്‌ക്ക് തന്നാലും എനിക്കിത് ചെയ്യാന്‍ പറ്റും എന്ന് ഉറച്ച് വിശ്വസിച്ചാലേ അതില്‍ വിജയിക്കാനാകൂ, എന്നെല്ലാമാണ് ബ്ലെസ്ലിയോട് ധന്യ പറയുന്നത്.
പക്ഷേ ബ്ലെസ്ലി പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നതിന് മറ്റൊരു കാരണം കൂടുിയുണ്ട്, ദില്‍ഷ. ഡോ. റോബിന്‍ പുറത്ത് പോയപ്പോള്‍ ദില്‍ഷയ്ക്കുണ്ടായ മാറ്റം എല്ലാരും കണ്ടതാണ്. താന്‍ പുറത്തു പോയാല്‍ അത്തരമൊരു മാറ്റം ദില്‍ഷയ്ക്ക് വരും എന്ന് ബ്ലെസ്ലി വിശ്വസിക്കുന്നു. റിയാസിനോട് താന്‍ അധികം എതിര്‍ക്കാത്തതിന് കാരണവും അതാണ്. അവന്‍ എന്റെ ഇരയല്ല. അവളാണ് അവന് മറുപടി കൊടുക്കേണ്ടത്. അതിപ്പൊ അവള്‍ ചെയ്യുന്നുണ്ട്. ദില്‍ഷയോടും തനിക്ക് ഇത് മടുത്തു എന്ന് ബ്ലെസ്ലി പറയുന്നുണ്ട്. എനിക്ക് ഇതില്‍ ജയിക്കണ്ട. ആരെങ്കിലുമൊക്കെ ജയിക്കട്ടേ, ഞാന്‍ പോകുന്നത് ഇത്രയും ദിവസം നിന്ന സന്തോഷത്തിലാകും. ഇത് കേള്‍ക്കുമ്പോള്‍ ദില്‍ഷ ചോദിക്കുന്നത് അപ്പോള്‍ ആരാണ് ജയിക്കേണ്ടത് എന്നാണ്. അതിന് ബ്ലെസ്ലി പറയുന്നത് ആരെങ്കിലും ആവട്ടെ എന്ന് മാത്രമാണ്.
