News
സൂര്യ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ സംവിധായകനായി ബാല; സന്തോഷ വിവരം പങ്കുവെച്ച് നടന്
സൂര്യ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ സംവിധായകനായി ബാല; സന്തോഷ വിവരം പങ്കുവെച്ച് നടന്
മലായളികള്ക്കേറെ പ്രിയപ്പെട്ട താരമാണ് ബാല. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം ത്നനെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യ നിര്‍മ്മിക്കുന്ന പുതിയ തമിഴ് ചിത്രത്തിന് സംവിധായകനായി ബാല എത്തുന്നുവെന്നാണ് വിവരം.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടന് ഈക്കാര്യം പറഞ്ഞത്. താടി നീട്ടി വളര്‍ത്തിയിരിക്കുന്നത് പുതിയ ചിത്രത്തിനു വേണ്ടിയായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടിയായാണ് നടന്, സംവിധാനം ചെയ്യുന്ന ചിത്രത്തെപ്പറ്റി വെളിപ്പെടുത്തിയത്. തന്റെ ഏറ്റവും പുതിയ തമിഴ് ചിത്രത്തിനു വേണ്ടിയാണ് താടി വളര്‍ത്തിയത്.
ചിത്രത്തിന്റെ സംവിധായകന് താന്‍ തന്നെയാണ്. നടന് സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ സ്റ്റൂഡിയോ ഗ്രീനാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നുമാണ് ബാല പറഞ്ഞത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നടന് വ്യക്തമാക്കിട്ടില്ല. ഭാര്യ എലിസബത്ത് എല്ലാക്കാര്യത്തിലും സപ്പോര്‍ട്ടും നല്കി കൂടെയുണ്ട്.
ഷെഫിക്കുമായുള്ള ഏറ്റവും പുതിയ ചിത്രത്തിനു വേണ്ടി ഉണ്ണിമുകുന്ദന് വിളിച്ചപ്പോള്‍ കാര്യങ്ങള്‍ സംസാരിച്ച് എല്ലാ സപ്പോര്‍ട്ടും നല്കി എലിസബത്ത് കൂടെ നിന്നു. ഉണ്ണിമുകുന്ദന് പ്രധാന വേഷത്തിലെത്തുന്ന ഷെഫിക്ക് ചിത്രത്തില്‍, താന്‍ ഇത്രയും കാലം ചെയ്യ്തതിന് നിന്നും വ്യത്യസ്തമായ കഥാപാത്രമാണന്നും ബാല പറഞ്ഞു, ദൈവം തന്ന അനുഗ്രഹമാണ് തന്റെ ഭാര്യയെന്നും ബാല കൂട്ടിച്ചേര്‍ത്തു.
