TV Shows
ചിരിച്ച് കൊണ്ട് കഴുത്തറക്കുന്നു എന്ന ആരോപണം; ദിൽഷയല്ല ധന്യ, ഇമ്മാതിരി ഡീഗ്രേഡിങ് ഇവിടെ ചിലവാവില്ല; പരിഹസിക്കുന്നവർക്ക് തക്ക മറുപടി കൊടുത്ത് ജോൺ !
ചിരിച്ച് കൊണ്ട് കഴുത്തറക്കുന്നു എന്ന ആരോപണം; ദിൽഷയല്ല ധന്യ, ഇമ്മാതിരി ഡീഗ്രേഡിങ് ഇവിടെ ചിലവാവില്ല; പരിഹസിക്കുന്നവർക്ക് തക്ക മറുപടി കൊടുത്ത് ജോൺ !
ബിഗ് ബോസ് മലയാളം സീസൺ ഫോർ ഫിനാലെയോട് അടുക്കുകയാണ്. നിലവിൽ മത്സരാർഥികളുടെ എണ്ണം ഒമ്പതായി ചുരുങ്ങിയിട്ടുണ്ട്. മത്സരം അവസാനിക്കാറായപ്പോൾ ടാസ്കുകളുടെ കാഠിന്യവും കൂടിയിട്ടുണ്ട്.
ഇത്തവണ, ധന്യയും ദിൽഷയും ഒഴികെ മറ്റുള്ളവരെല്ലാം നോമിനേഷനിൽ വന്നിട്ടുമുണ്ട്. അതിൽ ഒന്നോ, രണ്ടോ പേർ ഈ ആഴ്ച പുറത്ത് പോയേക്കും. കഴിഞ്ഞ ആഴ്ച രണ്ടുപേർ അപ്രതീക്ഷിതമായി പുറത്ത് പോയതിനാൽ നോമിനേഷൻ ഉണ്ടായിരുന്നില്ല.
ഇപ്പോഴുള്ള മത്സരാർഥികളിൽ ഏറ്റവും ശക്തയായി കളിക്കുന്ന വ്യക്തികളിൽ ഒരാളാണ് നടി ധന്യ മേരി വർഗീസ്. പതിനൊന്നാം ആഴ്ചയിലെ വീട്ടിലെ ക്യാപ്റ്റൻ കൂടിയാണ് ധന്യ. വീക്കിലി ടാസ്ക്കിലെ ധന്യയുടെ പ്രകടനം കൂടെ നിന്നവരുടെ കാലുവാരുന്ന തരത്തിലുള്ളതായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
ശേഷം ബിഗ് ബോസ് പ്രേക്ഷകരുടെ സോഷ്യൽമീഡിയ പേജുകളിലെല്ലാം ധന്യയെ പരിഹസിച്ചും തരംതാഴ്ത്തിയുമുള്ള നിരവധി കുറിപ്പുകൾ വരുന്നുണ്ട്. ധന്യ നിലപാടില്ലാത്ത സ്ത്രീയാണ്, ചിരിച്ച് കൊണ്ട് കഴുത്തറക്കുന്നു… തുടങ്ങിയ ആരോപണങ്ങളാണ് ധന്യയ്ക്ക് നേരെ വരുന്നത്. ധന്യയ്ക്കെതിരെ ഡീഗ്രഡിങ് വർധിച്ച് വരുന്നതിൽ പ്രതിഷേധിച്ചും കളിയാക്കുന്നവർക്കുള്ള മറുപടിയെന്നോണവും സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ധന്യയുടെ ഭർത്താവും നടനുമായ ജോൺ.
ദിൽഷയല്ല ധന്യയെന്നും ഇമ്മാതിരി ഡീഗ്രേഡിങ് ഇവിടെ ചിലവാവില്ലെന്നുമാണ് ജോൺ സോഷ്യൽമീഡിയയിൽ ഭാര്യയെ പിന്തുണച്ച് കുറിച്ചത്. കുറച്ചുപേർ ഡീഗ്രേഡ് ചെയ്യാൻ കഷ്ടപ്പെടുന്നുണ്ടല്ലോ.”കോൾ സെന്റർ ടാസ്ക്കിൽ ഓപ്പോസിറ്റ് സൈഡിൽ പറയുന്ന ആളെ പറയാൻ സമ്മതിക്കുകയും അത് കേട്ടിട്ട് മാത്രം മറുപടി പറഞ്ഞ ഏക വ്യക്തിയാണ് ധന്യ.’
‘മറ്റ് പലരും ബഹളം വെച്ചും എത്രത്തോളം മോശമായി സംസാരിക്കാമെന്നും ഓപ്പോസിറ്റ് സംസാരിക്കുന്ന ആളെ സംസാരിക്കാൻ വിടാതെയും ഇരുന്നപ്പോൾ അവർ അറിഞ്ഞില്ല പ്രേക്ഷകർ അവരേയും അവരുടെ സംസ്കാരത്തേയും വിധിക്കുമെന്ന്.’
‘ഏതാനും ആഴ്ചകൾക്ക് മുമ്പ് പേക്ഷകരുടെ വിധി അറിയണമെന്നും അതിനുശേഷം അർഹതയുണ്ടെങ്കിൽ മാത്രം ഇവിടെ തുടരാമെന്നും പറഞ്ഞുകൊണ്ട് ആദ്യമായി സെൽഫ് നോമിനേഷൻ ചെയ്യാൻ കാണിച്ച അതെ തന്റേടം ഇന്നലത്തെ കോൾ സെന്റർ ടാസ്ക്കിൽ ധന്യ കാണിച്ചു.’
‘ഒരാളെ സപ്പോർട്ട് ചെയ്ത് അയാളുടെ വോട്ട് കിട്ടാൻ വേണ്ടി ദിൽഷ നിൽക്കുന്നതുപോലെ അല്ല ധന്യ നിൽക്കുന്നതെന്ന് വളരെ വ്യക്തമായി പറഞ്ഞ് കൊടുത്തു.’എന്നാൽ അനാവശ്യമായി കുത്തി നോവിക്കാതെ ടാസ്ക്കിനെ ടാസ്ക്കായി കണ്ട് പറയേണ്ട കാര്യം കൃത്യമായി പറഞ്ഞ ധന്യയെ തീർച്ചയായും പ്രേക്ഷകർ മനസിലാക്കിയിരിക്കും. ഇമ്മാതിരി ഡീഗ്രേഡിങ് ഒന്നും ചിലവാകില്ല എന്നുകൂടി ഓർമിപ്പിക്കുന്നു’ എന്നാണ് ജോൺ സോഷ്യൽമീഡിയയിൽ കുറിച്ചത്.
about biggboss
