News
സല്‍മാന്‍ ഖാന് ഭീഷണി കത്തയച്ചയാളെ കണ്ടെത്തി പോലീസ്; ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇങ്ങനെ!
സല്‍മാന്‍ ഖാന് ഭീഷണി കത്തയച്ചയാളെ കണ്ടെത്തി പോലീസ്; ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇങ്ങനെ!
ബോളിവുഡിലെ സൂപ്പര്‍താരമായ സല്‍മാന്‍ ഖാനും പിതാവിനും കഴിഞ്ഞ ദിവസമായിരുന്നു ഭീഷണി കത്ത് ലഭിച്ചത്. സല്‍മാന്‍ ഖാനെ ലക്ഷ്യംവെച്ച് നടന്റെ പിതാവ് സലീം ഖാന് ആണ് കത്തെച്ചിരുന്നത്. ഇപ്പോഴിതാ ഇവരെ മുംബൈ പൊലീസ് തിരിച്ചറിഞ്ഞതായാണ് പുറത്ത് വരുന്ന വിവരം.
ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്ന് പിടിയിലായ മഹാകല്‍ എന്ന സിദ്ധേഷ് ഹിരാമന്‍ കാംബ്ലെയെ ചോദ്യം ചെയ്തതിലൂടെയാണ് വിവരം പുറത്തുവരുന്നത്. മുംബൈയിലെ ബാന്ദ്ര ഏരിയയിലെ ഒരു ബെഞ്ചില്‍ ആരാണ് ഭീഷണി കത്ത് സൂക്ഷിച്ചതെന്ന് പൊലീസ് കാംബ്ലെയോട് ചോദിച്ചു. ഇതിന് ബിഷ്ണോയിയുടെ സഹായിയായ വിക്രം ബരാദാണ് കത്ത് നടന്റെ പിതാവ് സലീം ഖാന് എത്തിച്ചതെന്നാണ് പ്രതി മഹാകലിന്റെ വെളിപ്പെടുത്തല്‍.
‘ജയിലില്‍ കഴിയുന്ന ഗുണ്ടാസംഘ തലവന്‍ ലോറന്‍സ് ബിഷ്ണോയി സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനും കത്ത് എത്തിച്ചിരുന്നു. കത്ത് എത്തിക്കാനായി രാജസ്ഥാനിലെ ജലോറില്‍ നിന്ന് മുംബൈയിലേക്ക് അദ്ദേഹത്തിന്റെ സംഘത്തിലെ മൂന്ന് പേര്‍ എത്തി പ്രതി സൗരഭ് മഹാകലിനെ കണ്ടിരുന്നു,’ എന്ന് പൊലീസ് അറിയിച്ചു.
‘ഇവരുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യും. ഇവരെ തിരിച്ചറിഞ്ഞാല്‍ 6 ടീമുകളെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കയക്കും,’ എന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, പഞ്ചാബി റാപ്പറും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസ് വാലയുടെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്‍ ലോറന്‍സ് ബിഷ്ണോയിയാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചിരുന്നു.
