ഷോട്ടിന് സമയം ആവാത്തത് കൊണ്ട് അവിടെ നടന്നുകൊണ്ടിരുന്ന മറ്റൊരു ഷോട്ടിന് ബാഗ്രൗണ്ട് സെറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ആര്‍ട്ട് അസിസ്റ്റന്റ് ശരത്തിനെ സഹായിക്കുന്ന ലാല്‍ സാറിനെയായിരുന്നു കണ്ടത്; മോഹന്‍ലാലിനെക്കുറിച്ച് സഹസംവിധായിക രേഷ്മ, വീഡിയോ

മോഹൻലാൽ ചിത്രം ട്വല്‍ത്ത് മാനിന്റെ ലൊക്കേഷന്‍ അനുഭവം പങ്കുവെച്ച് സഹ സംവിധായിക രേഷ്മ ശിവകുമാര്‍. ഒരു ഷോട്ടിനായി കാത്തു നില്‍ക്കേണ്ടി വന്നാല്‍ സഹസംവിധായകരെ ചീത്ത വിളിക്കുന്ന ആര്ട്ടിസ്റ്റുള് ഉള്ള ഇന്‍ഡസ്ട്രിയിലാണ് സ്വന്തം കാരവാനില്‍ പോലും പോകാതെ കാത്തിരിക്കുന്ന മോഹന്‍ലാലിനെപ്പോലെ ഒരാള്‍ ഉള്ളതെന്ന് രേഷ്മ ശിവകുമാര്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ്
ട്വല്‍ത്ത്മാന്റെ ഷൂട്ടിങ് ലൊക്കോഷനില്‍ ഞങ്ങള്‍ എല്ലാവരും ലാല്‍ സാര്‍ ജോയിന്‍ ചെയ്യുന്ന ദിവസം നോക്കിയിരിക്കുകയായിരുന്നു. ഇടുക്കിയിലെ തണുപ്പിലെ ഷൂട്ടിംഗില്‍ ലാല്‍സാര്‍ ജോയിന്‍ ചെയ്യുന്ന ദിവസം എനിക്ക് വയ്യാതെ ആയി. പിന്നീടുള്ള മൂന്നാല് ദിവസം പനി പിടിച്ച് ഹോട്ടല്‍ റൂമില്‍ ഇരിക്കുമ്പോഴും മനസ്സ് മൊത്തം സെറ്റിലായിരുന്നു. ഒടുവില്‍ കൊറോണ ടെസ്റ്റിന് ശേഷം നെഗറ്റീവ് റിസള്‍ട്ടുമായി ഞാന്‍ വീണ്ടും സെറ്റില്‍ തിരിച്ചെത്തി. അന്ന് ഉണ്ണിമുകുന്ദന്റെ ബെര്‍ത്ത്ഡെ കൂടിയായിരുന്നു .
ഷൂട്ട് ഇല്ലാഞ്ഞിട്ടും സാര്‍ അന്ന് ബര്‍ത്ത് ഡേ ആഘോഷിക്കാന്‍ സെറ്റില്‍ എത്തി. കഴിഞ്ഞ മൂന്നു ദിവസം കാണാത്ത ഒരു പുതിയ മുഖം ആയതുകൊണ്ടായിരിക്കാം ‘ഇതേതാ പുതിയ ഒരാള്‍’ എന്ന് ചോദിച്ചു കൊണ്ട് ലാല്‍ സര് എന്നോട് സംസാരിച്ചു തുടങ്ങി . പിറ്റേദിവസം ഞാന്‍ കൊടുത്ത കോസ്റ്റിയൂമില്ലാല് സര് സെറ്റിലെത്തി . എന്റെ ആകാംക്ഷ മൊത്തം ക്യാമറയ്ക്കു പിന്നില്‍ നിന്നുകൊണ്ട് ലാല്‍ സാറുടെ അഭിനയം നേരിട്ട് കാണാം എന്നതില്‍ ആയിരുന്നു. എന്നാല്‍ എന്നെ വിസ്മയിപ്പിച്ച മറ്റൊരു കാഴ്ചയാണ് ഞാന്‍ അവിടെ കണ്ടത്.
ലാല്‍ സാര്‍ സെറ്റില്‍ എത്തിയിട്ടും ഷോട്ടിന് സമയം ആവാത്തത് കൊണ്ട് അവിടെ നടന്നുകൊണ്ടിരുന്ന മറ്റൊരു ഷോട്ടിന് ബാഗ്രൗണ്ട് സെറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ആര്‍ട്ട് അസിസ്റ്റന്റ് ശരത്തിനെ സഹായിക്കുന്ന ലാല്‍ സര്. റെഡി ആയി വന്നിട്ട് കുറച്ചുനേരം സ്വന്തം ഷോട്ട് ആയി കാത്തു നില്‍ക്കേണ്ടി വന്നാല്‍ കൂട്ടിക്കൊണ്ടുവന്ന് അസിസ്റ്റന്റ് ഡയറക്ടറെ ചീത്ത വിളിക്കുന്ന ആര്‍ട്ടിസ്റ്റ് ഉള്ള ഈ ഇന്‍ഡസ്ട്രിയില്‍. ഒരു പരാതിയുമില്ലാതെ എത്രനേരം വേണമെങ്കിലും കൊടുത്ത കോസ്റ്റൂമില്‍ സ്വന്തം കാരവാനില്‍ പോലും പോകാതെ അടുത്ത ഷോട്ട് നായി സെറ്റില്‍ തന്നെ ഇരിക്കുന്ന ലാല്‍ സാറെ പോലെയുള്ള ആര്‍ട്ടിസ്റ്റുകളെ കാണുമ്പോള്‍ ഉള്ളില്‍ നിന്നും വരുന്ന ഒന്നുണ്ട് ‘ബഹുമാനം.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...