Malayalam
വിജയ് കൂളും സപ്പോര്‍ട്ടീവുമാണ്,നല്ല സുഹൃത്താണ്, ! മാസ്റ്ററിന്റെ വിജയം ആഘോഷിക്കാൻ കാത്തിരിക്കുന്നു; വിജയ് നായിക മാളവിക മോഹൻ മനസ്സ് തുറക്കുന്നു
വിജയ് കൂളും സപ്പോര്‍ട്ടീവുമാണ്,നല്ല സുഹൃത്താണ്, ! മാസ്റ്ററിന്റെ വിജയം ആഘോഷിക്കാൻ കാത്തിരിക്കുന്നു; വിജയ് നായിക മാളവിക മോഹൻ മനസ്സ് തുറക്കുന്നു
ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നായിക മാളവിക മോഹന്റെ അഭിനയ ജീവിതം ഇന്ന് മാസ്റ്റർ വരെ എത്തിനിൽക്കുകയാണ്. ലോകേഷ് കനകരാജ് ഒരുക്കുന്ന “മാസ്റ്ററിൽ ഇളയ ദളപതി വിജയുടെ നായികയാണ് മാളവിക. മലയാളത്തിന് നിന്ന് പിന്നീട് തമിഴ്, തെലുങ്ക് കന്നട, ഹിന്ദി സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു.
കോവിഡിന്റെ പശ്ചാത്തലത്തിൽ മാസങ്ങളായി അടഞ്ഞ് കിടക്കുന്ന തിയേറ്റർ ഇന്ന് തുറന്നതോടെ മാസ്റ്റർ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെ കാത്തിരുന്ന മാസ്റ്റര്‍ തിയറ്ററുകളിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് മാളവിക. ചിത്രത്തിന്റെ വിജയം ആഘോഷിക്കാന്‍ എല്ലാവരും കാത്തിരിക്കുകയാണെന്ന് മനോരമയക്ക് നല്കിയ അഭിമുഖത്തിലൂടെ മാളവിക പറഞ്ഞു.
മാസ്റ്ററിന്റെ റിലീസില്‍ ഞാനും വളരെ എക്സൈറ്റഡാണ്. ഒരു ബിഗ് റിലീസ് ചിത്രമാണ് മാസ്റ്റര്‍. ഒരു വലിയ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. സിനിമയുടെ വിജയം ആഘോഷിക്കാന്‍ കാത്തിരിക്കുയാണ് ടീം മുഴുവന്‍. തിയറ്ററില്‍ സകല മൂവി റെക്കോര്‍ഡുകളും തകര്‍ക്കുന്ന ചിത്രമായി മാസ്റ്റര്‍ മാറുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. എന്നാല്‍ ആളുകള്‍ പൂര്‍ണമായി തിയറ്ററിലേക്ക് വരാത്ത സ്ഥിതിയാണല്ലോ ഇപ്പോള്‍. അതുകൊണ്ട് ഞങ്ങളുയെ പ്രയോറിറ്റിയും മാറിയെന്നും മാളവിക പറയുന്നു.
അതുപോലെ വിജയിയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും മാളവിക വാചാലയായി.’വിജയ് വളരെ കൂളും സപ്പോര്‍ട്ടീവുമാണ്. നല്ല സുഹൃത്താണ്. മാസ്റ്റര്‍ സംവിധായകന് ലോകേഷ് കനകരാജുമായിട്ടും നല്ല സൗഹൃദമാണ്. കലകാരി എന്ന നിലയില്‍ എനിക്ക് ഏറ്റവും കൂടുതല്‍ സ്നേഹവും പിന്തുണയും ലഭിച്ചത് തമിഴില്‍ നിന്നാണെന്നാണ് മാളവിക പറയുന്നത്. തമിഴിലെ പ്രേക്ഷകരുമായി കൂടുതല്‍ കണക്ട് ചെയ്യാന്‍ പറ്റുന്നുണ്ട്. മുംബൈയിലായിരുന്നു പഠനമെങ്കിലും അന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ വിദേശത്താണ്. എന്നാല്‍ തമിഴ്നാട്ടില്‍ ഇപ്പോള്‍ ഒരുപാട് സൗഹൃദങ്ങളുണ്ട്.
മുംബൈയില്‍ വളര്‍ന്നെങ്കിലും പയ്യന്നൂരാണ് സ്വദേശം. എല്ലാ വേനല്‍ക്കാലത്തും കുടുംബസമേതം പയ്യന്നൂര്‍ക്ക് എ്ത്താറുണ്ട്. അവിടെ അച്ചച്ചനും അമ്മമ്മയും മറ്റ് ബന്ധുക്കളെല്ലാമുണ്ട്. ഓരോ വരവിലും രണ്ടോ മൂന്നോ ആഴ്ച പയ്യന്നൂര്‍ ഉണ്ടാവും. നാട്ടിന്‍പുറമാണ്. കസിന്‍സിന്റെ കൂടെ മാങ്ങ പറിക്കാന്‍ പോകുന്നതാണ് അവധിക്കാലത്തെ പ്രധാന വിനോദമെന്നും താരം പറയുന്നു
ധനുഷിന്റെ കൂടെ തമിഴില്‍ അഭിനയിക്കുന്നതാണ് ഏറ്റവും പുതിയ പ്രൊജക്ട്. മൂന്നോ നാലോ ദിവസത്തിനകം അതിന്റെ ജോലിയിലേക്ക് പ്രവേശിക്കും. ലോക്ഡൗണിന് മുന്‍പേ സൈന്‍ ചെയ്തിരുന്ന ഒരു ബോളിവുഡ് സിനിമ വരാനുണ്ട്. വലിയ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം വമ്പന്‍ സിനിമയാണ്. ഫെബ്രുവരിയില്‍ അനൗണ്‍സ് ചെയ്യും. ഇതല്ലാതെ തമിഴിലും തെലുങ്കിലുമായി വേറെയും ചിത്രങ്ങളുണ്ടെന്ന് മാളവിക കൂട്ടിച്ചേർത്തു
