Malayalam
‘നട്ടപാതിരയ്ക്ക് കുഞ്ഞിന്റെ മുന്നില്‍ വെച്ച് ചെയ്യാന്‍ പറ്റിയ കാര്യം!’ വൈറലായി പാര്‍വതി കൃഷ്ണയുടെ വീഡിയോ
‘നട്ടപാതിരയ്ക്ക് കുഞ്ഞിന്റെ മുന്നില്‍ വെച്ച് ചെയ്യാന്‍ പറ്റിയ കാര്യം!’ വൈറലായി പാര്‍വതി കൃഷ്ണയുടെ വീഡിയോ
By
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് പാര്‍വതി കൃഷ്ണ. അവതാരകയും നടിയുമായ പാര്‍വതി ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പാര്‍വതി അമ്മ ആകാന്‍ പോകുന്നു എന്നുളള വാര്‍ത്തയും മെറ്റെര്‍ണിറ്റി ഡാന്‍സും എല്ലാം ആരാധകര്‍ കണ്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എല്ലാം നിരവധി വിമര്‍ശകരും ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും ഗൗനിക്കാതെയായിരുന്നു പാര്‍വതി തന്റെ സന്തോഷങ്ങള്‍ പങ്ക് വെച്ചത്. തനിക്കും കുഞ്ഞിനും ദോഷമുണ്ടാകുന്നതൊന്നും ചെയ്യില്ലെന്നും അത് ഓര്‍ത്ത് മറ്റുള്ളവര്‍ വ്യാകുലപ്പെടേണ്ടതില്ലെന്നും പാര്‍വതി പറഞ്ഞിരുന്നു. വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി കൊടുക്കുവാനും പാര്‍വതി മടികാണിക്കാറില്ല.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ പാര്‍വതി പ്രസവശേഷവും ഡാന്‍സില്‍ സജീവമാണ്. ഇത്തവണ ഭര്‍ത്താവും ഗായകനുമായ ബാലുവിനൊപ്പമാണ് നടി ചുവടു വെച്ചിരിക്കുന്നത്. പാതിരാത്രികള്‍ ഇങ്ങനെയാണ് എന്ന് കുറിച്ചുകൊണ്ടാണ് പാര്‍വതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കൈക്കുഞ്ഞിനു മുന്നില്‍ നിന്നുകൊണ്ടാണ് അച്ഛനും അമ്മയും നൃത്തം ചവിട്ടുന്നത്. കുഞ്ഞിന്റെ ആഹ്ലാദവും വീഡിയോയില്‍ കാണാം. ഇതിന്റെ വീഡിയോ പാര്‍വതി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. നേരത്തെതു പോലെ തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ് വീഡിയോ. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതോടൊപ്പം ഇതിനെ വിമര്‍ശിച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്. പാതിരാത്രി കുഞ്ഞിന്റെ മുന്നില്‍വെച്ച് ചെയ്യാന്‍ പറ്റിയത് എന്നും ഉറക്കമൊന്നുമില്ലേ.. എന്നും ചിലര്‍ ചോദിക്കുമ്പോള്‍ ചിലര്‍ പാര്‍വതിയ്ക്ക് സേനേഹോപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നുമുണ്ട്.
ടെലിവിഷന്‍ സീരിയലുകളിലും ആല്‍ബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സജീവമായിരുന്ന താരം ഗര്‍ഭിണി ആയതിന് ശേഷവും അഭിനയലോകത്ത് സജീവമായിരുന്നു. ഏതാനും സിനിമകളിലും പാര്‍വതി വേഷമിട്ടിട്ടുണ്ട്. ഗര്‍ഭിണി ആയി എന്ന് കരുതി വെറുതെ ഇരുന്നില്ല. എല്ലാ ജോലികളും, താന്‍ ചെയ്തിരുന്നു. അടുക്കളയിലുള്ള സാദാ പണികളും, ഒപ്പം നൃത്തവും ചെയ്യാറുണ്ടായിരുന്നു. പ്രസവത്തിനു ശേഷം വീഡിയോയില്‍ കാണും പോലെ ഓടിച്ചാടി നടക്കുകയല്ല. അത്യാവശ്യം നന്നായി തന്നെ ഞാന്‍ റെസ്റ്റ് എടുക്കാറുണ്ട്. വണ്ണം വച്ചല്ലോ എന്ന് പറയുന്നവരോട് എനിക്ക് പറയാന്‍ ഉള്ളത്, ഇപ്പോള്‍ എന്റെ കാര്യം ശ്രദ്ധിക്കാന്‍ അല്ല എനിക്ക് നേരം ആദ്യം കുഞ്ഞു അത് കഴിഞ്ഞേ ഞാന്‍ എന്റെ കാര്യങ്ങള്‍ ചിന്തിക്കുകയൊള്ളു. ഇപ്പോള്‍ സൗന്ദര്യത്തിന് അല്ല ഇമ്പോര്‍ട്ടന്‍സ്. ഇപ്പോള്‍ കുഞ്ഞിന്റെ ആരോഗ്യം തന്നെയാണ് പ്രധാനം. അതിന് എനിക്ക് പോഷകഗുണമുള്ള ആഹാരം കഴിച്ചേ മതിയാകൂ. പക്ഷെ ഞാന്‍ ബബ്ബ്‌ളി ആകുമ്പോഴാണ് എനിക്ക് കൂടുതല്‍ എന്നെ ഇഷ്ടം എന്നും പാര്‍വതി ഇതിനു മുമ്പ് വ്യക്തമാക്കിയിരുന്നു.