News
സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു എന്ന് വ്യക്തമാക്കി ബോളിവുഡ് നടി നടി മഹിമ ചൗധരി; പങ്കുവെച്ചത് അനുപം ഖേര്‍
സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു എന്ന് വ്യക്തമാക്കി ബോളിവുഡ് നടി നടി മഹിമ ചൗധരി; പങ്കുവെച്ചത് അനുപം ഖേര്‍
സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു എന്ന് വ്യക്തമാക്കി ബോളിവുഡ് നടി നടി മഹിമ ചൗധരി. നടന് അനുപം ഖേര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വിഡിയോയിലൂടെയാണ് മഹിമ രോഗത്തെക്കുറിച്ച് പറഞ്ഞത്. റുട്ടീന്‍ ചെക്കപ്പിലാണ് രോഗബാധിതയായ വിവരം മഹിമ അറിയുന്നത്. തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.
മുടിയില്ലാത്ത അവസ്ഥയിലാണ് മഹിമയെ വിഡിയോയില്‍ കാണുന്നത്. തന്റെ പുതിയ സിനിമയിലെ പ്രധാന വേഷത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്നു ചോദിച്ചുകൊണ്ടാണ് അനുപം ഖേര്‍ മഹിമയെ വിളിക്കുന്നത്. ആ സമയത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മഹിമ.
വെബ് സീരീസിലും സിനിമയിലും അഭിനയിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും മുടി ഇല്ലാത്തതിനെ തുടര്‍ന്ന് ഒന്നും സ്വീകരിക്കാനുള്ള ആത്മവിശ്വാസം തനിണ്ടായിരുന്നില്ല എന്നാണ് മഹിമ പറയുന്നത്. വെപ്പുമുടി വച്ച് അഭിനയിച്ചാല്‍ കുഴപ്പമുണ്ടോ എന്ന് അനുപം ഖേറിനോട് ചോദിച്ചതിന് പിന്നാലെയാണ് തന്റെ ആരോഗ്യ അവസ്ഥയെക്കുറിച്ച് മഹിമ തുറന്നു പറയുന്നത്.
ചികിത്സയിലൂടെ പൂര്‍ണമായി മാറ്റിയെടുക്കാമായിരുന്ന മഹിമയുടേത്. എന്നാല്‍ കാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള ഭയത്തെ തുടര്‍ന്ന് താന്‍ തകര്‍ന്നുപോയെന്നും താരം വ്യക്തമാക്കി. കീമോ ചികിത്സയ്ക്കിടെ കണ്ടുമുട്ടിയ ഒരു കുട്ടിയാണ് തനിക്ക് അത്മവിശ്വാസം തന്നതെന്നും മഹിമ പറയുന്നു.
