TV Shows
നമുക്ക് എല്ലാവര്ക്കും അടിസ്ഥാനപരമായി ഒരു സ്വഭാവമുണ്ട്; അതിനെ നമ്മള് മരണംവരെ മുറുകെപ്പിടിയ്ക്കണം; ലക്ഷ്മിപ്രിയയുടെ വാക്കുകളിൽ എന്തെങ്കിലും അർത്ഥമുണ്ടോ?!
നമുക്ക് എല്ലാവര്ക്കും അടിസ്ഥാനപരമായി ഒരു സ്വഭാവമുണ്ട്; അതിനെ നമ്മള് മരണംവരെ മുറുകെപ്പിടിയ്ക്കണം; ലക്ഷ്മിപ്രിയയുടെ വാക്കുകളിൽ എന്തെങ്കിലും അർത്ഥമുണ്ടോ?!
ബിഗ് ബോസ് മലയാളം സീസണ് 4 അവസാനത്തിലേക്ക് അടുക്കുകയാണ്. ഷോയിൽ ടാസ്ക്കിന്റെ ഭാഗമായി ചെയ്യുന്ന പലതും വ്യക്തിപരമായ ആക്രമണം കൂടിയാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ടാസ്ക്കില് തന്നെ ഒറ്റതിരിഞ്ഞ് ആക്രമിച്ചുവെന്ന ശക്തമായ ആരോപണം ഉന്നയിച്ച ലക്ഷ്മിപ്രിയ അതിന് വിനയ് മാധവിനോട് പകരം ചോദിക്കുകയാണ് മോണിങ് ടാസ്ക്കില്. ഈ ഹൗസില്‍ വ്യക്തിത്വമില്ലാത്ത ഒരേയൊരാളെന്നാണ് ലക്ഷ്മിപ്രിയ വിനയ് മാധവിനെ വിളിക്കുന്നത്.
അതേക്കുറിച്ച് ലക്ഷ്മിപ്രിയ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:’ ഇവിടെ ഓരോ ദിവസവും അഭിപ്രായങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുകയാണ്. നമുക്ക് എല്ലാവര്ക്കും അടിസ്ഥാനപരമായി ഒരു സ്വഭാവമുണ്ട്. അതിനെ നമ്മള് മരണംവരെ മുറുകെപ്പിടിയ്ക്കണം. പക്ഷെ, ഈ ബിഗ് ബോസ് ഹൗസില്‍ നമ്മുടെ വ്യക്തിത്വത്തെ ആകെപ്പാടെ മാറ്റിമറിച്ചിട്ട് കണ്ടു നില്‍ക്കുന്നവര്‍ക്ക് എന്താണെന്ന് പോലും മനസ്സിലാക്കാന്‍ സാധിക്കാത്ത ഒരാള്‍ നമുക്കിടയിലുണ്ട്.
സിനിമാ ഡയലോഗുകള്‍ മാത്രം ഇടയ്ക്കിടെ പറഞ്ഞ് അതാണ് ഞാന്‍ ഇതാണ് ഞാന്‍ എന്നു മാത്രം പറഞ്ഞ് നടക്കുന്നയാള്. പക്ഷെ, ഇപ്പോഴും സ്വന്തമായി വ്യക്തിത്വമില്ലാത്ത, ഹൗസില്‍ വൈല്‍ഡ് കാര്‍ഡായി വന്ന് സ്വന്തമായൊരു വഞ്ചി ഇത്രനാളായും ഉണ്ടാക്കാന്‍ പറ്റാത്തയാളാണ് വിനയ് മാധവ്. എന്നെ ഏറ്റവുമധികം മുറിവേല്പ്പിച്ചിരിക്കുന്നതും ആ വ്യക്തി തന്നെയാണ്. മറ്റു പലരും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ അതിനെക്കുറിച്ച് പറയുന്നില്ല എന്നു മാത്രം.
ഇവിടെ വന്ന ഞാനുള്‍പ്പെടെ എല്ലാവരും അവനവന്റെ ഐഡന്റിറ്റി സൂക്ഷിക്കുന്നവരാണ്. ഞാന്‍ ആരെയും നന്നാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇനി വളരെ കുറച്ച് ദിവസങ്ങളേ ഇവിടെയുള്ളൂ, എങ്കിലും പറഞ്ഞുപോവുകയാണ്. ഇതുവരെ ഇവിടെ തന്റെ വ്യക്തിത്വം തെളിയിക്കാന്‍ സാധിക്കാത്തത് വിനയ് മാധവിനാണ്.
അമ്മയും സഹോദരിയും ഒക്കെയുള്ള വലിയൊരു കൂട്ടുകുടുംബത്തില്‍ ജീവിച്ചു എന്നു പറയുന്ന വിനയ് കേവലം ഒരു ടാസ്ക്കിന് വേണ്ടി ഒരു സ്ത്രീയെ എങ്ങനെയൊക്കെ മുറിവേല്‍പ്പിക്കാമോ അങ്ങനെയൊക്കെ മുറിവേല്പ്പിച്ചും വാക്കുകള്‍ കൊണ്ട് എത്രയൊക്കെ അധിക്ഷേപിക്കാമോ അത്രയൊക്കെ അധിക്ഷേപിച്ചും മുന്നോട്ടു പോവുകയാണ്.’ ലക്ഷ്മിപ്രിയ ചോദിക്കുന്നു.
എന്നാല്‍ ഇതൊന്നുമല്ല ഞാന്‍ എന്നു പറയുകയും തെറ്റിനെ തെറ്റു കൊണ്ടും ശരിയെ ശരി കൊണ്ടും എതിര്‍ക്കുമെന്ന് പറയുന്ന അതേ ആള് പന്നിക്കൂട്ടങ്ങളാണ് ഇവിടെയുള്ളവരെ വിളിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ലക്ഷ്മിപ്രിയ ചോദിക്കുന്നു. സ്വന്തമായിട്ട് ഒരു വഞ്ചി പോലും ഇവിടെ വന്നശേഷം ഉണ്ടാക്കാന്‍ സാധിക്കാത്ത ആളെന്ന വിശേഷണം താന്‍ വിനയ് മാധവിന് ചാര്ത്തിക്കൊടുക്കുന്നുവെന്നും ലക്ഷ്മിപ്രിയ പറയുന്നു.
about biggboss
