ഈ ഷോയില്‍ റോബിനേ ബ്ലെസ്ലിയോ ഇല്ലെങ്കില്‍ ദില്‍ഷയുടെ നിലനില്‍പ്പ് എന്താണ്?റോബിനെന്ന് വഞ്ചിയിലാണ് ദില്‍ഷയുടെ കാലെന്ന് റിയാസ് !
ബിഗ്ബോസിൽ നിന്ന് പോയ വാരമായിരുന്നു എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ജാസ്മിനും റോബിനും ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുന്നത്. ടാസ്കിനിടെ റിയാസിനെ കയ്യേറ്റം ചെയ്തതിനായിരുന്നു റോബിനെ ഷോയില്‍ നിന്നും പുറത്താക്കിയത്. അതേസമയം തനിക്ക് ഷോയില്‍ തുടരാന്‍ താല്പര്യമില്ലെന്ന് ജാസ്മിന് വ്യക്തമാക്കുകയായിരുന്നു. റോബിന്റെ പുറത്താകലിന് കാരണക്കാരന്‍ ആയതിനാലാണ് ദില്‍ഷ നിരന്തരമായി റിയാസിനെതിരെ രംഗത്തെത്തുന്നത്. കോള്‍ സെന്റര്‍ ടാസ്കിലും ദില്‍ഷ റിയാസിനെതിരെയായിരുന്നു കളിച്ചിരുന്നത്.
ബിഗ് ബോസ് മലയാളം സീസണ് 4 ലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കടന്നു വന്ന താരമാണ് റിയാസ് സലീം. എന്നാല്‍ ഇന്ന് ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥി ആരെന്ന ചോദ്യത്തിനുള്ള ഉത്തരം റിയാസ് എന്നായിരിക്കും. ജാസ്മിനും റോബിനും പോയതോടെ ബിഗ് ബോസ് വീടാകെ ശാന്തമായി മാറുമെന്ന് കരുതിയവരെ തിരുത്തുകയാണ് റിയാസ്. താരമാണ് ഇപ്പോള്‍ എല്ലാ ഫ്രെയിമിലും നിറഞ്ഞു നില്‍ക്കുന്നത്.
റോബിന്റെ പുറത്താകലിന് വഴിയൊരുക്കിയെന്ന കാരണത്തില്‍ റിയാസിനെതിരെ പ്രതികാര മനോഭാവത്തോടെയാണ് ദില്‍ഷയും ബ്ലെസ്ലിയും ലക്ഷ്മിപ്രിയയും പെരുമാറുന്നത്. ഇപ്പോഴും റോബിന് വേണ്ടി മാത്രം സംസാരിക്കുന്ന ദില്‍ഷയ്ക്കെതിരെ റിയാസും രംഗത്തെത്തുന്നുണ്ട്. അത് വ്യക്തമാക്കുന്നതായിരുന്നു ഇന്നത്തെ മോണിംഗ് ആക്ടിവിറ്റിയില്‍.
ബിഗ് ബോസ് വീട്ടില്‍ രണ്ട് വഞ്ചിയില്‍ കാല് വച്ച് പോകുന്ന സ്വന്തമായൊരു വഞ്ചിയില്ലാത്ത വ്യ്ക്തിയാണ് ദില്‍ഷ എന്നായിരുന്നു റിയാസിന്റെ ആരോപണം.
രണ്ട് വഞ്ചികളില്‍ മാത്രം പോകുന്നയാളായി ഞാന്‍ കാണുന്നത് ദില്‍ഷയാണ്. റോബിന്, ബ്ലെസ്ലി എന്നീ വഞ്ചികളില്‍ മാത്രം പോകുന്നയാളാണ് ദില്‍ഷ. ഇവിടെ ദില്‍ഷയ്ക്ക് ദില്‍ഷയുടേതായി മാത്രം ഒരു സ്പേസ് ഉണ്ടായിട്ടുണ്ടെന്ന് തോന്നിയിട്ടില്ല. എപ്പോഴും ഇവരുമായി മാത്രം സംസാരിക്കുക മാത്രമാണുണ്ടായിട്ടുള്ളത്. ഒരു കാല് എപ്പോഴും ആ പലകമേലാണ്. പോയിട്ടും ദില്‍ഷ ഇപ്പോഴും സംസാരിക്കുന്നത് റോബിനെക്കുറിച്ചാണ്. ഇപ്പോഴും ദില്‍ഷയ്ക്ക് എക്സ്പോര്‍ഷര്‍ കിട്ടുന്നുണ്ടെങ്കില്‍ ആ കാരണം കൊണ്ട് മാത്രമാണെന്നും റിയാസ് പറയുന്നു.രണ്ടാമത്തെ കാല് ബ്ലെസ്ലിയുടേതിലാണ്.
ബ്ലെസ്ലിയ്ക്ക് വേണ്ടി സംസാരിക്കുക, ബ്ലെസ്ലിയ്ക്കെതിരെയുള്ള ആരോപണങ്ങളെ നേരിടുക എന്നത് മാത്രമാണ് ദില്‍ഷ ചെയ്യുന്നത്. ഇന്‍ കേസ് ഈ ഷോയില്‍ റോബിനേ ബ്ലെസ്ലിയോ ഇല്ലെങ്കില്‍ ദില്‍ഷയുടെ നിലനില്‍പ്പ് എന്താണ്? റോബിനെതിരെ കൂടുതല്‍ അമ്പുകള്‍ വിട്ട ജാസ്മിനോ റിയാസോ ഇല്ലെങ്കില്‍ ആരുമായി ദില്‍ഷ സംസാരിക്കുമായിരുന്നു. റിയാസ് ഇവിടെ ഇല്ലായിരുന്നുവെങ്കില്‍ റോബിന് പോയ ശേഷവും ദില്‍ഷ ആരുമായി സംസാരിക്കുമായിരുന്നു? എന്നൊക്കെയാണ് റിയാസ് ചോദിക്കുന്നത്.
ഇങ്ങനെയുള്ള വഞ്ചികളില്ലായിരുന്നുവെങ്കില് ദില്‍ഷ ഇവിടെയുണ്ടാകില്ലായിരുന്നു. കാരണം ദില്‍ഷ എന്ന വ്യക്തി എന്തെന്നോ ദില്‍ഷയ്ക്ക് എതിര്പ്പുകളെന്തിലൊക്കെയാണെന്നോ ദില്‍ഷയുടെ ബന്ധങ്ങള്‍ എങ്ങനെയാണെന്നോ മനുഷ്യന്മാര്ക്ക് കാണാനെ പറ്റില്ലായിരുന്നുവെന്നും റിയാസ് പറയുന്നു. ഇതിനിടെ റിയാസ് തന്നേയും റോബിനേയും വഞ്ചികള്‍ എന്നു പറഞ്ഞതില്‍ പ്രകോപിതയായ ദില്‍ഷ ഞങ്ങള്‍ വഞ്ചിയല്ലടാ ടൈറ്റാനിക്ക് ആയിരുന്നുവെന്നും ജാക്കും റോസും പോലെയായിരുന്നുവെന്നും ദില്‍ഷ പറഞ്ഞു. ഇതാണ് പുറത്തുള്ളവര്‍ക്ക് വേണ്ടതെന്നായിരുന്നു റിയാസിന്റെ മറുപടി. റിയാസിന്റെ സംസാരത്തിലുടനീളം ദില്‍ഷ പ്രകോപിതയായി മാറുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസത്തെ കോള്‍ സെന്റര്‍ ടാസ്കിലും അതിന് മുമ്പായി നടന്ന സംവാദത്തിലും റിയാസ് നടത്തിയ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും മികച്ച പിന്തുണ ലഭിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നിലവില്‍ നോമിനേഷന് പട്ടികയില്‍ പേരുള്ള വ്യക്തിയാണ് റിയാസ്. ധന്യയും ദില്‍ഷും ഒഴികെയുള്ളവരെല്ലാം ഇത്തവണ നോമിനേഷനിലുണ്ട്. ആരാകും പുറത്താവുക എന്നത് കണ്ടറിയേണ്ടതാണ്.
