serial news
അശ്ലീല മാസികയുടെ കവര്‍ സ്റ്റോറിയിൽ പോലും ; ആ മാസിക എന്റെ മുന്നില്‍ വന്ന് നിന്ന് ഒരാള്‍ വിറ്റഴിയ്ക്കുകയും ചെയ്തു; ബീന ആന്റണിയ്ക്ക് സംഭവിച്ചത് ; എല്ലാ സത്യാവസ്ഥയും ഇതിലുണ്ട് !
അശ്ലീല മാസികയുടെ കവര്‍ സ്റ്റോറിയിൽ പോലും ; ആ മാസിക എന്റെ മുന്നില്‍ വന്ന് നിന്ന് ഒരാള്‍ വിറ്റഴിയ്ക്കുകയും ചെയ്തു; ബീന ആന്റണിയ്ക്ക് സംഭവിച്ചത് ; എല്ലാ സത്യാവസ്ഥയും ഇതിലുണ്ട് !
ഇന്ന് മലയാളി പ്രേക്ഷകരുടെ വില്ലത്തിയായ ഷാരിയാണ് ബീന ആന്റണി. മൗനരാഗം സീരിയലിൽ
പാവം മിണ്ടാപ്രാണിയായ കല്യാണിയെ ഉപദ്രവിക്കാൻ വേണ്ടി നടക്കുന്ന ദുഷ്ട്ടത്തി;.എന്നാല്‍ ഒരു കാലത്ത് തിരക്കുള്ള സീരിയല്‍ നായികയായിരുന്നു.
അക്കാലത്ത് ജീവിതത്തിൽ ഒരുപാട് അപവാദങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് ബീന ആന്റണിയ്ക്ക്. ഫ്ളവേഴ്സ് ഒരു കോടി എന്ന ഷോയില്‍ വന്നപ്പോഴാണ് തന്റെ പേര് കാരണം ജീവിതത്തില്‍ നേരിടേണ്ടി വന്ന അപവാദങ്ങളെ കുറിച്ച് ബീന ആന്റണി വെളിപ്പെടുത്തിയത്. എന്റെ അത്രയും അപവാദം കേട്ട മറ്റൊരു ആര്‍ട്ടിസ്റ്റ് ഉണ്ടായിരിക്കില്ല എന്നാണ് ബീന പറയുന്നത്.
ഒരു മോശക്കാരിയായി താരത്തെ ചിത്രീകരിക്കപ്പെട്ട പഴയകാല ഓർമ്മകൾ ആണ് താരം പറയുന്നത്. ” എന്നെ കല്യാണം കഴിക്കരുത് എന്ന് പറഞ്ഞ് മനോജിന് ഒരുപാട് കത്തുകള്‍ വന്നിരുന്നു. അത് പോലെ തന്നെ മനോജിനെ കുറിച്ച് മോശമായി പറഞ്ഞ് കൊണ്ട് എനിക്കും ധാരാളം കത്തുകള്‍ വന്നിട്ടുണ്ട്. ഞാന്‍ കേട്ട അത്രയും അപവാദം മറ്റൊരു ആര്‍ട്ടിസ്റ്റിന് നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. അത്രയധികം കേട്ടിട്ടുണ്ട്. ഓരോ മാസികകള്‍ എഴുതി പിടിപ്പിച്ച കാര്യം പറയാന്‍ പോലും കഴിയില്ല.
ഒരു അശ്ലീല മാസികയുടെ കവര്‍ സ്റ്റോറിയായി വരെ എന്റെ ചിത്രം വന്നിട്ടുണ്ട്. ആ മാസിക എന്റെ മുന്നില്‍ വന്ന് നിന്ന് ഒരാള്‍ വിറ്റഴിയ്ക്കുകയും ചെയ്തു. ഞാനും അമ്മയും കൂടെ ട്രെയിനില്‍ പോകുമ്പോള്‍ ഒരാള്‍ ഈ മാസികയുമായി വന്നു. അത് ഉയര്‍ത്തി കാണിച്ച്, ഇതാ ബീന ആന്റണിയുടെ പുതിയ മാസിക എന്ന് പറഞ്ഞ് വില്‍ക്കുകയായിരുന്നു. അതും എന്നെ കണ്ടിട്ട് മനപൂര്‍വ്വം അയാള്‍ അങ്ങോട്ട് വന്ന് അത് വില്‍ക്കുകയായിരുന്നു.
പക്ഷെ ഞാന്‍ അത് മൈന്റ് ചെയ്തില്ല. അപ്പോള്‍ ഞാന്‍ വിചാരിച്ചത്, ഒരു അന്തസ്സുള്ള വീട്ടിലെ ടീപോയില്‍ ഇടാവന്ന മാഗസിനാണോ അത്. ഒരു അന്തസ്സുള്ള വ്യക്തി മാന്യമായി പോയി വാങ്ങിയ്ക്കുന്ന മാഗസിനാണോ അത്, അല്ല. അപ്പോള്‍ പിന്നെ തെരുവില്‍ കിടന്ന പട്ടികള്‍ എല്ലാം ഇങ്ങനെ കുരച്ചാല്‍ ഞാന്‍ അത് മൈന്റ് ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ. മാനസികമായി എന്നെ അത് വേദനിപ്പിച്ചു, പക്ഷെ ഞാന്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല.
അത് എന്റെ വീട്ടിലുള്ളവരെ മാനസികമായി ഒരുപാട് തളര്‍ത്തിയിരുന്നു. എന്റെ സഹോദരി കോളേജില്‍ പോകുമ്പോള്‍ എല്ലാം ആ മാഗസിന്റെ പേര് പറഞ്ഞ് അവളരെ പരിഹസിച്ചിട്ടുണ്ട്. പക്ഷെ അതുകൊണ്ട് ഒന്നും എന്നെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. ദൈവം സഹായിച്ച് അതിന് ശേഷം എനിക്ക് കരിയറില്‍ ഉയര്‍ച്ച ഉണ്ടാവുകയാണ് ചെയ്തത്. ആ മാഗസിന് എതിരെ പരാതി കൊടുക്കാനും ഞാന്‍ അന്ന് പോയിട്ടില്ല.
ബീന ആന്റണി എന്ന പേര് എന്നെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ എനിക്ക് പാരയായത് എന്റെ പേരാണ്. ആ പേരില്‍ മുന്‍പ് ഏതോ ഒരു ആര്‍ട്ടിസ്റ്റ് ഉണ്ടായിരുന്നു. അവര്‍ ചെയ്യുന്നത് എല്ലാം എന്റെ തലയിലാണ് വന്ന് വീണത്. അന്ന് ടെലിവിഷന്‍ ലോകത്ത് ഞാന്‍ കത്തി നില്ക്കുന്ന സമയമാണ്. ബീന ആന്റണി എന്ന് പറഞ്ഞാല്‍ പലര്‍ക്കും അറിയാവുന്ന മുഖം എന്റേതാണ്. അതായിരുന്നു എന്റെ പ്രശ്നം
തെറ്റിദ്ധാരണ കൂടാന്‍ മറ്റൊരു സംഭവം കൂടെ ഉണ്ടായി. അന്ന് ഞാന്‍ അന്ന അലൂമിനിയത്തിന്റെ ഒരു പരസ്യം ചെയ്തിരുന്നു. അതില്‍ ലുങ്കിയും ബ്ലൈസും ഉടുത്ത് ഒരു കുടും പിടിച്ചു നില്ക്കുന്നതായിട്ടാണ് ഫോട്ടോ. അതേ സമയം മറ്റൊരു ആര്‍ട്ടിസ്റ്റ് ലുങ്കിയുടെ പരസ്യം ചെയ്തിരുന്നു. അപ്പോള്‍ ആളുകള്‍ പറഞ്ഞുണ്ടാക്കി, ലുങ്കിയുടെ പരസ്യത്തില്‍ അഭിനയിച്ച ബീന ആന്റണിയാണ് മറ്റെന്തോ കേസില്‍ അറസ്റ്റിലായ ആ നടി എന്ന്. കല്യാണം കഴിഞ്ഞ ശേഷമാണ് ഞാന്‍ ഇത്തരം അഭ്യൂഹ കഥകളില്‍ നിന്നും രക്ഷപ്പെട്ടത് – ബീന ആന്റണി പറഞ്ഞു.
about beena antony
