Malayalam
അമ്മയുടെ ജനറല്‍ സെക്രട്ടറിയെ വിവരം അറിയിച്ചു, പക്ഷെ അവിടെയും നീതി കാണിച്ചില്ല; വിമര്‍ശനവുമായി നടന് ടി.പി.മാധവന്
അമ്മയുടെ ജനറല്‍ സെക്രട്ടറിയെ വിവരം അറിയിച്ചു, പക്ഷെ അവിടെയും നീതി കാണിച്ചില്ല; വിമര്‍ശനവുമായി നടന് ടി.പി.മാധവന്

കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍കാല നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചിരുന്നു. തങ്കത്തിനോട് ചലച്ചിത്രതാര സംഘടനയായ ‘അമ്മ’ നീതി കാണിച്ചില്ലെന്ന വിമര്‍ശനവുമായി നടനും സംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറിയുമായ ടി.പി.മാധവന്. ഇന്നത്തെ സംഘാടകര്‍ കാട്ടുന്ന നീതികേടിനു താന്‍ മാപ്പു ചോദിക്കുന്നതായും ടി.പി.മാധവന് പറഞ്ഞു. 2013 മുതല്‍ പത്തനാപുരം ഗാന്ധി ഭവനില്‍ അന്തേവാസിയായ പാലാ തങ്കം ഞായര്‍ രാത്രി 7.30 നാണു മരിച്ചത്.
എന്നാല്‍ മുതിര്‍ന്ന താരങ്ങളോ, അമ്മയുടെ ഭാരവാഹികളോ, എത്തിയില്ല. അമ്മയുടെ വൈസ് പ്രസിഡന്റും സ്ഥലം എംഎല്‍എയുമായ കെ.ബി.ഗണേഷ്കുമാറും എത്തിയില്ല. പാലാ തങ്കത്തിന്റെ അസുഖം ഗുരുതരമായ വെള്ളിയാഴ്ച തന്നെ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ വിവരം അറിയിച്ചിരുന്നതായി ഗാന്ധിഭവന് അധികൃതര്‍ അറിയിച്ചു. മരിച്ച ശേഷം ഇടവേള ബാബുവിന്റെ ഓഫിസില്‍ നിന്നും വിളിച്ചു അമ്മയുടെ പേരില്‍ നിങ്ങള്‍ തന്നെ റീത്തു വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നു ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന് പറഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....