TV Shows
റിയാസ് ഒരു മുഴുവന്‍ സമയ എന്റര്‍ടെയ്നറാണ്; ഈ ഷോയ്ക്ക് വേണ്ടത് എന്താണോ അത് കൊടുക്കാനറിയാവുന്ന ഒരാളാണ് റിയാസ്; പക്ഷെ അത് ബ്ലെസ്ലിയല്ല; ടോപ്പ് 5 നെക്കുറിച്ചുള്ള വിനയിയുടെ വാക്കുകൾ!
റിയാസ് ഒരു മുഴുവന്‍ സമയ എന്റര്‍ടെയ്നറാണ്; ഈ ഷോയ്ക്ക് വേണ്ടത് എന്താണോ അത് കൊടുക്കാനറിയാവുന്ന ഒരാളാണ് റിയാസ്; പക്ഷെ അത് ബ്ലെസ്ലിയല്ല; ടോപ്പ് 5 നെക്കുറിച്ചുള്ള വിനയിയുടെ വാക്കുകൾ!
ബിഗ് ബോസ് മലയാളം സീസണിന്റെ അവസാനം എത്തിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനല്‍ ഫൈവിലേക്കെത്താനും അധികദൂരമില്ല. ജാസ്മിനും റോബിനും ഷോ വിട്ടതിന്റെ ക്ഷീണം മാറിയിട്ടില്ലെങ്കിലും മത്സരാര്‍ത്ഥികളൊന്നും പിന്നോട്ടു പോയിട്ടില്ല.
അതിനിടെ ഈ ആഴ്ചയിലെ എവിക്ഷനുള്ള നോമിനേഷന് ലിസ്റ്റും തയ്യാറായി കഴിഞ്ഞു. ദില്‍ഷയും ധന്യയും ഒഴികെ ബാക്കി ഏഴ് മത്സരാര്‍ത്ഥികളും നോമിനേഷന് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഖില്‍, സൂരജ്, റോണ്സണ്, ലക്ഷ്മിപ്രിയ, റിയാസ് , വിനയ് മാധവ് എന്നിവരാണ് ലിസ്റ്റിലുള്ളത്.
ബ്ലെസ്ലിയും ഇത്തവണ എലിമിനേഷൻ ലിസ്റ്റില്‍ ഉൾപ്പെട്ടിരിക്കുകയാണ് . കഴിഞ്ഞ വാരം രണ്ട് പേര് ഷോ വിട്ടു പോയതിനാല്‍ എവിക്ഷന് ഉണ്ടായിരുന്നില്ല. മിക്കവാറും ഈ ആഴ്ചയോടെ തന്നെ ഫൈനല്‍ ഫൈവില്‍ ആരൊക്കെ കടന്നുകൂടും എന്നതിന്റെ ചിത്രം വ്യക്തമായി ലഭിക്കും.
ഇന്ന് മോണിങ് ടാസ്ക്കില് കൊടുത്തതും ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു. വരുന്ന എവിക്ഷനോടെ ആരെല്ലാം ടോപ്പ് ഫൈവില്‍ വരുമെന്ന് പ്രവചിക്കുകയാണ് ഓരോ മത്സരാര്‍ത്ഥിയും. വിനയ് മാധവ് നിര്‍ദ്ദേശിച്ച പേരുകള്‍ വളരെ ശ്രദ്ധേയമായിരുന്നു.
തന്റെ മനസ്സില്‍ ടോപ്പ് ഫൈവിലെത്തുന്ന മത്സരാര്‍ത്ഥികള്‍ ആരൊക്കെ എന്നതിനെക്കുറിച്ച് റിയാസ് പറയുന്നത് ഇങ്ങനെയാണ്. റിയാസ്, റോണ്സണ്, ദില്‍ഷ, അഖില്‍, ലക്ഷ്മിപ്രിയ എന്നിവരാണ് വിനയ് മാധവിന്റെ കാഴ്ചപ്പാടില്‍ ഫൈനല്‍ ഫൈവിലെത്തുക. അതിനുള്ള കാരണവും വിനയ് തന്നെ പറയുന്നു.
“റിയാസിനെക്കുറിച്ചു പറഞ്ഞത് വായിക്കാം…. റിയാസ് ഒരു മുഴുവന്‍ സമയ എന്റര്‍ടെയ്നറാണ്. ഈ ഷോയ്ക്ക് വേണ്ടത് എന്താണോ അത് കൊടുക്കാനറിയാവുന്ന ഒരാളാണ് റിയാസ്. അത് നെഗറ്റീവോ പോസിറ്റീവോ ആകട്ടെ, അതേക്കുറിച്ച് വിലയിരുത്താന്‍ താന്‍ ആളല്ലെന്നും വിനയ് പറയുന്നു.
ഈ ഷോയെക്കുറിച്ച് പൂര്‍ണ്ണമായും മനസ്സിലാക്കി ഈ ഷോയ്ക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിഞ്ഞാണ് റിയാസ് ഇവിടെ കളിയ്ക്കുന്നത്. അത് ചിലപ്പോള്‍ ക്രിയേറ്റ് ചെയ്യുന്നതാവാം, ഒറിജിനല്‍ ആകാം, അതൊന്നും വിലയിരുത്താന്‍ ഞാന്‍ ആളല്ലെന്നും വിനയ് പറയുന്നു.
ദില്‍ഷയും അഖിലും ഫൈനല്‍ ഫൈവിലെത്തുമെന്നാണ് താന്‍ വിചാരിക്കുന്നതെന്ന് റിയാസ് പറയുന്നു. റോണ്‍സണും അവസാനവട്ടം വരെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോണ്‍സണോട് അടുപ്പമുള്ളതുകൊണ്ട് മാത്രമല്ല ഞാന്‍ ഇത് ഇവിടെ പറയുന്നത്.
പലപ്പോഴും ഒരു പ്രേക്ഷകന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കുമ്പോള്‍ റോണ്സണ് ചെയ്യുന്ന പല കാര്യങ്ങളും അവര്‍ക്ക് സ്വീകാര്യമാണ്. അതുകൊണ്ടാണല്ലോ ഇത്രനാള്‍ അവര്‍ വോട്ട് ചെയ്തത്. ചിലപ്പോള്‍ നമ്മളില്‍ ചിലര്‍ക്ക് റോണ്സണ് ഒന്നിലും ഇടപെടുന്നില്ല, പ്രതികരിക്കാറില്ല എന്നൊക്കെ തോന്നും.
പക്ഷെ, പ്രേക്ഷകരുടെ ധാരണ അതായിരിക്കില്ലെന്ന് സൂചിപ്പിക്കുകയാണ് വിനയ്. ലക്ഷ്മിപ്രിയയും ഫൈനല്‍ ഫൈവില്‍ എത്തും. പറയുന്നത് ശരിയോ തെറ്റോ എന്നതല്ല, ഈ ഹൗസില്‍ ചേച്ചിയുടെ സാന്നിദ്ധ്യം വളരെ വ്യക്തമാണ്. വളരെ ലൗഡ് ആയ വ്യക്തിയാണ് ലക്ഷ്മിപ്രിയയെന്നും പറഞ്ഞുവെക്കുകയാണ് വിനയ് മാധവ്.
about biggboss
