ഫഹദ് സ്ഥിരം കേട്ടോണ്ടിരിക്കുന്ന പാട്ടായിരുന്നു അത്; സാറിനോട് ഒന്ന് പറയുമോ ഈ പാട്ട് കുറച്ചുകാലത്തേക്ക് ഇടരുതെന്ന് എന്ന് ഫഹദിന്റെ ഡ്രൈവര്‍ എന്നോട് പറഞ്ഞിട്ടുണ്ട് ; നസ്രിയ പറയുന്നു !
നാനി, നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന അണ്ടേ സുന്ദരാനികി എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ ആരാധകര്‍. തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലുമെത്തുന്ന ചിത്രം ജൂണ്‍ 10നാണ് റിലീസ് ചെയ്യുന്നത്.
ബാലതാരമായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് നസ്രിയ. തനിക്ക് കിട്ടുന്ന കഥാപാത്രം വേറിട്ട രീതിയില്‍ അവതരിപ്പിച്ച് സിനിമാ മേഘലയില്‍ സ്ഥാനം ഉറപ്പിച്ച നടിയാണ് നസ്രിയ. വേറിട്ട അഭിനയരീതി തന്നെയാണ് നസ്രിയയില്‍ എടുത്ത് പറയേണ്ടത്. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട് നിന്നിരുന്ന താരം, കുറച്ച് നാളുകള്‍ കഴിഞ്ഞ് ചിത്രങ്ങളിലേക്ക് തന്നെ തിരിച്ച് വന്നിരുന്നു. നടിയുടെ പുതിയ ചിത്രനമാണ് ‘അണ്ടേ സുന്ദരാനികി’.
സിനിമയുടെ പ്രെമോഷന് പരിപാടികള്‍ നടക്കുന്നു.സിനിമാ ജീവിതത്തിലേയും പേഴ്സണല്‍ ലൈഫിലേയും വിശേഷങ്ങള്‍ താരം അഭിമുഖങ്ങളില്‍ പങ്കിട്ടിരുന്നു. ബാംഗ്ലൂര്‍ ഡേയ്സ് ആയിരുന്നു താരം വിവാഹത്തിന് മുമ്പ് അഭിനയിച്ച സിനിമ. ഫഹദ് ആയിരുന്നു നസ്രിയയുടെ നായകന് ആയി ചിത്രത്തില്‍ എത്തിയത്. പിന്നീട് യഥാര്‍ത്ഥ ജീവിതതിലും ഇവര്‍ ഒന്നിക്കുകയായിരുന്നു.ബാംഗ്ലൂര്‍ ഡേയ്സില്‍ ഞാന്‍ പാടിയ പാട്ട് ഫഹദിന് ഒരുപാടിഷ്ടമാണെന്ന് പറയുകയാണ് നടിയിപ്പോള്‍. ഈ പാട്ട് അദ്ദേഹം എപ്പോഴും കേള്‍ക്കും ആയിരുന്നുവെന്നും താരം പറഞ്ഞു.
എനിക്ക് ഏറെ സ്പെഷലായ പാട്ടാണിത്. നമ്മുടെ ഷൂട്ടിന്റെ സമയത്ത് ഫഹദ് സ്ഥിരം കേട്ടോണ്ടിരിക്കുന്ന പാട്ടായിരുന്നു ഇത്. ഞാന്‍ പാടിയിട്ടില്ലായിരുന്നു, ട്രാക്കായിരുന്നു അന്ന് ഫഹദ് കേട്ടിരുന്നത്. ഞാന്‍ പാടിയതിന് ശേഷം ഒത്തിരി തവണ കേള്‍ക്കുമായിരുന്നു. മാഡം, സാറിനോട് ഒന്ന് പറയുമോ ഈ പാട്ട് കുറച്ചുകാലത്തേക്ക് ഇടരുതെന്ന് എന്ന് ഫഹദിന്റെ ഡ്രൈവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ഈ പാട്ട് മൂളാന്‍ ഫഹദും പറയുമായിരുന്നുവെന്നും നസ്രിയ പറഞ്ഞിരുന്നു.
