Malayalam
നാല് വര്‍ഷത്തിനുള്ളില്‍ വിവാഹം, അതോടെ അഭിനയത്തിൽ നിന്ന് വിടപറയും
നാല് വര്‍ഷത്തിനുള്ളില്‍ വിവാഹം, അതോടെ അഭിനയത്തിൽ നിന്ന് വിടപറയും
മലയാളികള്‍ക്ക് ഇഷ്ട്ട താരമാണ് നമിത പ്രമോദ്. നമിതയുടെ വിവാഹവുമായി ബന്ധപ്പെട്ട് മുന്‍പ് പല വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഉടനെയൊന്നും താന്‍ വിവാഹിതയായി പോവില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. മാത്രമല്ല വിവാഹം കഴിഞ്ഞാല്‍ പിന്നെ അഭിനയിക്കാന്‍ ഉണ്ടാവില്ലെന്ന് കൂടി നടി വെളിപ്പെടുത്തുന്നു.
‘ഉടനെ വിവാഹം ഉണ്ടാകില്ലെന്നാണ് നമിത പറയുന്നത്. ഒരു നാല് വര്‍ഷത്തിനുള്ളില്‍ കല്യാണം ഉണ്ടാകും. അച്ഛനും അമ്മയും വിവാഹ കാര്യം എന്നോടും അനിയത്തിയോടും പറയാറില്ല. വിവാഹം കഴിഞ്ഞാല്‍ ഞാന്‍ അഭിനയിക്കില്ല. വേറെ പദ്ധതികളുണ്ട്. അതെല്ലാം ചെയ്ത് സ്വസ്ഥമാകണം. ഏറെ സ്നേഹിക്കുന്ന സ്വപ്നം യാത്ര പോകണം എന്നതാണ്. ഒറ്റയ്ക്ക് യാത്ര പോകാറില്ല. വീട്ടുകാരോടൊപ്പം പോകണമെന്നാണ് ആഗ്രഹം.
നടിയായതിന് ശേഷം സംഭവിച്ച മാറ്റങ്ങളില്‍ ഒന്ന് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് താമസം മാറി എന്നതാണ്. ആളുകളോട് സംസാരിക്കാനൊക്കെ പഠിച്ചു. ഒരുപാട് പേരെ പരിചയപ്പെട്ടു. ലൈഫ് സ്റ്റൈല്‍ തന്നെ മാറി. കുറേ പേരോട് ആശയവിനിമയം നടത്താറുണ്ട്. ചുറ്റുമുള്ളവരെ നിരീക്ഷിക്കും. അങ്ങനെ കുറേ വ്യത്യാസങ്ങള്‍ ജീവിതത്തില്‍ വരുത്തി. ഇപ്പോള്‍ മലയാളത്തില്‍ അഭിനയിക്കുന്നത് നാദിര്‍ഷയുടെ ഗാന്ധഇ സ്ക്വയര്‍ എന്ന ചിത്രത്തിലാണെന്നും നമിത പറയുന്നു.