Actress
നടി അപൂര്‍വ്വ ബോസ് വിവാഹിതയാവുന്നു
നടി അപൂര്‍വ്വ ബോസ് വിവാഹിതയാവുന്നു
Published on
മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയ മുന്‍ നടി അപൂര്‍വ്വ ബോസ് വിവാഹിതയാവുന്നു.ധിമന്‍ തലപത്രയാണ് വരന്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അപൂര്‍വ്വ തന്നെയാണ് വിവരം പങ്കുവച്ചത്.
ആദ്യ രണ്ട് സിനിമകൾക്ക് ശേഷം പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍, പൈസ പൈസ, പകിട, ഹേയ് ജൂഡ് തുടങ്ങിയവയാണ് നടിയുടെ മറ്റു പ്രധാന ചിത്രങ്ങള്‍. പിന്നീട് സിനിമയില്‍ നിന്ന് വിട്ടുനിന്ന അപൂര്‍വ്വ ഇന്റര്‍നാഷണല്‍ ലോയില്‍ ബിരുദാനന്തര ബിരുദമെടുത്ത് ഐക്യരാഷ്ട്ര സഭയില്‍ ജോലിയില്‍ പ്രവേശിച്ചു. യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം കമ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ് ആണ് ഇപ്പോള്‍. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലാണ് അപൂര്‍വ്വ ഇപ്പോള്‍ താമസിക്കുന്നത്.
Continue Reading
You may also like...
Related Topics:Actress
