ബിഗ് ബോസ് മലയാളം സീസണ് പ്രേക്ഷകരെ ഞെട്ടിച്ച സംഭവമായിരുന്നു ഡോക്ടര്‍ റോബിന്റെ പുറത്താകല്‍. സഹതാരത്തെ കയ്യേറ്റം ചെയ്തുവെന്ന കാരണത്തെ തുടര്‍ന്നായിരുന്നു റോബിനെ പുറത്താക്കിയത്. താരത്തിന്റെ പുറത്താക്കല്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരം ഫൈനലിലെത്തുമെന്ന് പലരും പ്രവചിച്ചിരുന്നു.
ഇപ്പോഴിതാ മുന്‍ ബിഗ് ബോസ് താരമായ രേഷ്മ നായരുടെ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. ബിഗ് മലയാളത്തിന്റെ രണ്ടാം സീസണിലെ താരമായിരുന്നു രേഷ്മ. സീസണ് ടുവില്‍ സമാനമായ രീതിയില്‍ പുറത്തായ താരമായിരുന്നു രജിത്ത് കുമാര്‍. അന്ന് രജിത്തിന്റെ പുറത്താകലിന് കാരണമായത് രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച സംഭവമായിരുന്നു. രജിത്തിന്റേയും ഗെയിം തന്ത്രവും റോബിന്റെ ഗെയിം തന്ത്രവും പലപ്പോഴും താരതമ്യം ചെയ്യപ്പെട്ടിരുന്നു.
ജാസ്മിന് പൊളിച്ച് മുത്തേ എന്നു പറഞ്ഞുകൊണ്ട് റോബിന്റെ തിരിച്ചുവരവില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ ജാസ്മിനെ അഭിനന്ദിക്കുന്നുണ്ട് രേഷ്മ. ഇത് എവിടയോ കണ്ടതല്ലോ? സെയിം ഗെയിം, സെയിം സ്ട്രാറ്റജി, സെയിം പിആര്‍ ഡ്രാമ, സെയിം ടോക്സിക് ഫാന്‍സ്, ഹഹഹ സെയിം വിധി എന്നു പറഞ്ഞാണ് രേഷ്മ റോബിന്റെ പുറത്താകലിനെ കളിയാക്കുന്നത്. താരത്തോട് ബിഗ് ബോസ് പുറത്തേക്ക് വരാന്‍ പറയുന്ന വീഡിയോയും രേഷ്മ പങ്കുവച്ചിട്ടുണ്ട്.
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...