Connect with us

തിരിച്ചുവരവിനായി എന്തുകൊണ്ടാണ് ‘വിക്രം’ തന്നെ തിരഞ്ഞെടുത്തത്!; തുറന്ന് പറഞ്ഞ് കമല്‍ ഹസന്‍

Malayalam

തിരിച്ചുവരവിനായി എന്തുകൊണ്ടാണ് ‘വിക്രം’ തന്നെ തിരഞ്ഞെടുത്തത്!; തുറന്ന് പറഞ്ഞ് കമല്‍ ഹസന്‍

തിരിച്ചുവരവിനായി എന്തുകൊണ്ടാണ് ‘വിക്രം’ തന്നെ തിരഞ്ഞെടുത്തത്!; തുറന്ന് പറഞ്ഞ് കമല്‍ ഹസന്‍

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനായെത്തിയ വിക്രം. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമല്‍ ഹാസന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

ഇപ്പോഴിതാ തിരിച്ചുവരവിനായി എന്തുകൊണ്ടാണ് വിക്രം തന്നെ തിരഞ്ഞെടുത്തത്് എന്നതിന് ഉത്തരം നല്‍കുകയാണ് കമല്‍ ഹസന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് പറയുന്നത്.

ലോകേഷിന്റെ കൈതി കണ്ടു. എനിക്കത് ഒരുപാട് ഇഷ്ടമായി. മാര്‍ക്കറ്റ് മാത്രം നോക്കിയല്ല ഞാന്‍ മുമ്പോട്ട് പോകുന്നത്. ക്വാളിറ്റി എന്നെ ബാധിക്കും. ആദ്യം തെരഞ്ഞെടുത്തത് സംവിധായകനെയാണ്. പിന്നെ ലോകേഷ് എപ്പോഴും പറയും അദ്ദേഹം എന്റെ ആരാധകനാണെന്ന്.

ടെക്‌നിക്കല്‍ സൈഡ് കൂടി കൂടുതല്‍ വികസിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണെങ്കില്‍ കൈതിയെക്കാള്‍ വലിയൊരു സിനിമ ചെയ്യാന്‍ ലോകേഷിനാവും. എന്റെ ഏറ്റവും വലിയ ആരാധകനും വിമര്‍ശകനും ഞാന്‍ തന്നെയാണ് എന്നും അദ്ദേഹം പറയുന്നു.

More in Malayalam

Trending

Recent

To Top