തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് കമന് ഹസന്. ഇപ്പോഴിതാ മലയാള സിനിമയോടും മലയാളികളോടുമുള്ള തന്റെ അടുപ്പത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. താന്‍ പൂരത്തിന് നിന്നിരുന്ന ആനയായിരുന്നുവെന്നും വെള്ളാനയാക്കിമാറ്റിയത് മലയാളികളാണെന്നും അദ്ദേഹം പറഞ്ഞു.
പാന്‍ ഇന്ത്യന്‍ ചിത്രങ്ങളൊരുക്കുന്നവരാണ് മലയാളികളെന്ന് പറഞ്ഞ അദ്ദേഹം മലയാള സിനിമ ചെയ്യാത്തതിന്റെ കാരണവും വ്യക്തമാക്കി, ചില ബിസിനസ്സ് കാരണങ്ങളാണ് ഇതിന് പിന്നിലെന്നാണ് അദ്ദേഹം പറഞ്ഞത്. സമീപ ഭാവിയില്‍ തന്നെ മലയാള സിനിമയില്‍ അഭിനയിക്കാനാകുമെന്ന പ്രതീക്ഷയും താരം പങ്കുവച്ചു.
അതേസമയം, കമല്‍ഹാസന്റെ പുതിയ ചിത്രം വിക്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം അഞ്ച് കോടിയില്പരമാണ് ചിത്രം നേടിയത്. കമലഹാസനോടൊപ്പം യുവതാരങ്ങളായ ഫഹദ് ഫാസിലും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് വിക്രം.
സൂര്യയും അതിഥി വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. ആദ്യ ദിനം മുതല്ക്കേ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമെത്തുന്ന കമലഹാസന് ചിത്രമാണ് വിക്രം. ഫഹദിനെയും വിജയ് സേതുപതിയെയും കൂടാതെ ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരേന്, ഗായത്രി ശങ്കര്‍, അര്ജുന് ദാസ്, ഹരീഷ് പേരടി എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...