News
കമല്ഹാസന് ചിത്രം വിക്രമിന്റെ എച്ച്ഡി പതിപ്പ് ചോര്‍ന്നു; ചിത്രം മൂവിറൂള്‍സ്, തമിഴ് റോക്കേഴ്സ് തുടങ്ങിയ സൈറ്റുകളില്‍
കമല്ഹാസന് ചിത്രം വിക്രമിന്റെ എച്ച്ഡി പതിപ്പ് ചോര്‍ന്നു; ചിത്രം മൂവിറൂള്‍സ്, തമിഴ് റോക്കേഴ്സ് തുടങ്ങിയ സൈറ്റുകളില്‍
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കമല്ഹാസന്, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘വിക്രം’. ചിത്രം തിയറ്ററുകളിലെത്തിയപ്പോള്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ തിയേറ്റര്‍ റിലീസിന് പിന്നാലെ ചിത്രത്തിന്റെ എച്ച് ഡി ക്വാളിറ്റിയുള്ള വീഡിയോ ഓണ്‍ലൈനില്‍ ചോര്‍ന്നു.
മൂവിറൂള്‍സ്, തമിഴ് റോക്കേഴ്സ് തുടങ്ങിയ സൈറ്റുകളാണ് ചിത്രം ചോര്‍ത്തിയിരിക്കുന്നത്. റിലീസിന് മുന്നേ കമല്ഹാസന് ചിത്രം 200 കോടി ക്ലബില്‍ ഇടംനേടിയെന്നും റിപ്പോര്‍ട്ടുണ്ട്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായിട്ടാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്തിരിക്കുന്നത്.
മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് വിക്രം. കമല്‍ഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. സിനിമയുടെ റിലീസിന് മുന്നേ തന്നെ ചിത്രം ഒ ടി ടി റൈറ്റ്സിലൂടെ നൂറു കോടി ക്ലബ്ബില്‍ കയറിയിരുന്നു.
കമല്ഹാസന്, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ക്ലോസപ്പുകള്‍ അടങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. വിക്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത് മുതല്‍ സിനിമയിലെ മലയാള സിനിമാതാരങ്ങളുടെ സാന്നിധ്യം വലിയരീതിയില്‍ ശ്രദ്ധ നേടിയിരുന്നു.
