Malayalam
ഇത് ഇഷ്ടപ്പെട്ടു, സെല്‍ഫ് ട്രോളാണ്, എങ്കിലും കൊള്ളാം, പൊളിച്ചു; സ്‌ക്രീന്‍ ഷോര്‍ട്ടുമായി നവ്യ നായര്‍
ഇത് ഇഷ്ടപ്പെട്ടു, സെല്‍ഫ് ട്രോളാണ്, എങ്കിലും കൊള്ളാം, പൊളിച്ചു; സ്‌ക്രീന്‍ ഷോര്‍ട്ടുമായി നവ്യ നായര്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ പ്രിയങ്കരിയായി മാറിയ താരമാണ് നവ്യ നായര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
മകന്‍ സായിയെ സ്‌കൂളില്‍ കൊണ്ടുപോയി ആക്കാന്‍ നേരമെടുത്ത ചിത്രം നവ്യ നായര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. അതുമായി ബന്ധപ്പെട്ട വാര്‍ത്തക്ക് കീഴില്‍ നിരവധി രസകരമായ കമന്റുകളാണ് വന്നത്. ഇപ്പോഴിതാ ഒരു ട്രോള്‍ കമന്റിന് കയ്യടി നല്‍കുകയാണ് നവ്യ ഇപ്പോള്‍. ഇത് ഇഷ്ടപ്പെട്ടു, സെല്‍ഫ് ട്രോളാണ്, എങ്കിലും കൊള്ളാം, പൊളിച്ചു എന്നാണ് ട്രോളിനെ ടാഗ് ചെയ്ത് നവ്യ കുറിച്ചത്. കമന്റിന്റെ സ്‌ക്രീന്‍ഷോട്ടും നവ്യ പങ്കുവച്ചിട്ടുണ്ട്.
മകനെ സ്‌കൂളിലാക്കാന്‍ നേരിട്ടെത്തി നവ്യ എന്ന മനോരമയുടെ വാര്‍ത്തയ്ക്ക് താഴെയാണ് കമന്റ് വന്നത്. ഞങ്ങളൊക്കെ മക്കളെ കൊറിയര്‍ ചെയ്യാറാണ് പതിവ്. ഇപ്പോ കൊറിയര്‍ ചെയ്ത് വന്നേ ഉള്ളു, ഇനി സ്‌കൂളില്‍ നിന്ന് ഉച്ചയ്ക്ക് തിരിച്ചു അയക്കും, അപ്പോള്‍ പോയി ഒപ്പിട്ട് കൈപ്പറ്റണം എന്നായിരുന്നു കമന്റ്. അഞ്ജലി എന്നയാളുടെയാണ് കമന്റ്.
ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകുകയാണ് നവ്യ.അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നവ്യ കൊച്ചിയിലേക്ക് താമസം മാറ്റിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം നവ്യ നായികയായി എത്തിയ ‘ഒരുത്തി’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. ശ്രദ്ധേയമായ അഭിനയമാണ് നവ്യ ചിത്രത്തില്‍ കാഴ്ച വച്ചത്.
അസാധാരണമായ സാഹചര്യത്തില്‍ പെട്ടുപോവുന്ന ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും മനോധൈര്യത്തിന്റെയും കഥയാണ് ‘ഒരുത്തീ’ പറഞ്ഞത്. വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിനായകന്‍, കെപിഎസി ലളിത, സൈജു കുറുപ്പ്, മുകുന്ദന്‍ തുടങ്ങി പ്രഗത്ഭരായ ഒരു താരനിര തന്നെ അണിനിരന്നിരുന്നു.