TV Shows
“അവന് ചെയ്ത “തെണ്ടി”ത്തരത്തിന് ആ ബഹുമാനമില്ലാത്ത “തെണ്ടി’യെ ബിഗ് ബോസ് ഇവിടെ നിന്ന് പുറത്താക്കി; ദില്‍ഷ അതിന് നമ്മുടെ നെഞ്ചത്തോട്ട് കേറുകയാണോ?; റോബിനെ വീണ്ടും ചീത്ത വിളിച്ച് ജാസ്മിന്!
“അവന് ചെയ്ത “തെണ്ടി”ത്തരത്തിന് ആ ബഹുമാനമില്ലാത്ത “തെണ്ടി’യെ ബിഗ് ബോസ് ഇവിടെ നിന്ന് പുറത്താക്കി; ദില്‍ഷ അതിന് നമ്മുടെ നെഞ്ചത്തോട്ട് കേറുകയാണോ?; റോബിനെ വീണ്ടും ചീത്ത വിളിച്ച് ജാസ്മിന്!
ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ഇത്തവണ നല്‍കിയത് എട്ടിന്റെ പണിയായിരുന്നു. ബിഗ് ബോസ് സാമ്രാജ്യം എന്ന് പേരിട്ട് ഹൗസിലെ കളിക്കാര്‍ക്ക് നല്കിയ ടാസ്ക്ക് ശരിയ്ക്കും കൈ വിട്ടുപോയി. പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല ബിഗ് ബോസ് വീട്ടിൽ നടന്ന സംഭവങ്ങൾ.
റോബിനാണ് കൂട്ടത്തിൽ ബിഗ് ബോസിന്റെ കയ്യിൽ നിന്നും വലിയ ശിക്ഷ കിട്ടിയിരിക്കുന്നത്. റിയാസില്‍ നിന്നും മാന്ത്രിക ലോക്കറ്റ് തട്ടിയെടുത്ത് ബാത്ത്റൂമില്‍ ഓടിയൊളിക്കാന്‍ ശ്രമിച്ചെങ്കിലും ഗത്യന്തരമില്ലാതെ പുറത്തേക്കിറങ്ങേണ്ടി വന്നു ഒടുവില്‍ റോബിന്.
റിയാസിന് നേരെ കയര്‍ക്കുകയും കയ്യാങ്കളി നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് ബിഗ് ബോസ് മത്സരാര്ത്ഥികള്ക്കിടയില്നിന്നും മാറ്റി പ്രത്യേക റൂമിലും ആക്കിയിരിക്കുകയാണ്. പുറത്തെ കാര്യങ്ങളൊന്നും അറിയാന്‍ സാധിക്കാത്ത ഒരു രഹസ്യമുറിയാണിത്. ഇവിടേക്ക് കയറിയതു മുതല്‍ തികച്ചും നിരാശനായ അവസ്ഥയിലാണ് ഇപ്പോള്‍ റോബിന്.
അതേസമയം റോബിന് പോയത് ദില്ഷയ്ക്കാണ് ഏറ്റവും വലിയ അടിയായത്. തന്റെ ഉറ്റസുഹൃത്താണെങ്കിലും എവിടെയോ എന്തോ ഇപ്പോഴും ദില്‍ഷയെ കൊളുത്തിവലിക്കുന്നുണ്ട്. അതിന്റെ ബാക്കിയായിട്ടാകാം റിയാസിനോടും ജാസ്മിനോടുമുള്ള ദില്‍ഷയുടെ പ്രതികാര പ്രയോഗങ്ങള്‍. രാജ്ഞി പട്ടം കിട്ടി ഇരുവരെയും പൊരിക്കണമെന്ന് വിചാരിച്ചെങ്കിലും വേണ്ടതു പോലെ നടപ്പാക്കാന്‍ സാധിക്കാത്തതിന്റെ ക്ഷീണം ദില്‍ഷയ്ക്കുണ്ട്.
അതേസമയം, കാണുമ്പോഴെല്ലാം റിയാസിനെയും ജാസ്മിനെയും എടുത്തിട്ട് കുടയുകയാണ് ദില്‍ഷ. ഇന്ന് മോണിങ് ആക്ടിവിറ്റിയില്‍ റിയാസിന്റെ ഫെമിനിസ്റ്റ് മനോഭാവത്തെക്കുറിച്ചും അംഗവിക്ഷേപങ്ങളെക്കുറിച്ചും ദില്‍ഷ കളിയാക്കി ചോദിച്ചിരുന്നു. ഇതിന് ചുട്ട മറുപടി കൊടുത്താണ് റിയാസ് ദില്‍ഷയുടെ വായടപ്പിച്ചത്.
എന്നാല്‍ അതിനുശേഷവും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ല. മുന്‍പ് റിയാസുമായും ജാസ്മിനുമായും കൊമ്പുകോര്‍ത്ത സംഭവങ്ങള്‍ കൂടി എടുത്തിട്ടാണ് ഇപ്പോഴത്തെ വാഗ്വാദം. തന്റെ അച്ഛനെയും അമ്മയേയും വരെ റോബിന് ചീത്ത വിളിച്ചിട്ടുണ്ടെന്ന് പറയുകയാണ് റിയാസ്. ഇത് ശരിവെച്ച ജാസ്മിന് അന്ന് താനത് റോബിനോട് തെറ്റാണ് ചെയ്തതെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇപ്പോള്‍ ദില്‍ഷ അതിനെ ന്യായീകരിക്കുന്നത് എന്തിനെന്നുമാണ് ജാസ്മിന് ചോദിക്കുന്നത്.
റോബിന് ഇതുപോലെ പല മോശം സംഭവങ്ങളും ഹൗസിനുള്ളില്‍ കാണിച്ചുകൂട്ടിയിട്ടുണ്ട്. ദില്‍ഷ ഒരു വിമന്‍ കാര്‍ഡ് അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു റിയാസിന്റെ പക്ഷം. എന്നാല്‍ ദില്‍ഷ പ്രിവിലേജ്ഡ് ആണെന്നും റോബിന് ചെയ്ത തെറ്റിനെ അവള് ന്യായീകരിക്കുന്നത് എന്തിനെന്നും ചോദിക്കുകയാണ് ജാസ്മിന് .
“അവനൊരു വലിയ കുറ്റമാണ് ഈ ബിഗ് ബോസ് ഹൗസില്‍ ചെയ്തത്. അവന് ചെയ്ത തെണ്ടിത്തരത്തിന് ആ ബഹുമാനമില്ലാത്ത തെണ്ടിയെ ബിഗ് ബോസ് ഇവിടെ നിന്ന് പുറത്താക്കി. അതിന് അവള് നമ്മുടെ നെഞ്ചത്തോട്ട് കയറുന്നതെന്തിനാണ്?” ജാസ്മിന് ചോദിക്കുന്നു.
റോബിനെ വീണ്ടും ലൈവില്‍ ചീത്തവിളിച്ചാണ് ജാസ്മിന് തന്റെ രോഷം പ്രകടിപ്പിക്കുന്നത്. വന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ റോബിന്റെ പ്രധാന എതിരാളി ആയി മാറിയിരുന്നു ജാസ്മിന്. പലപ്പോഴും വാക്ക് തര്‍ക്കങ്ങളും ചീത്തവിളിയും ഇവര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. ചീത്ത വിളിക്കരുതെന്ന ലാലേട്ടന്റെ കര്‍ശനമായ നിര്‍ദ്ദേശം ഉണ്ടെങ്കിലും അത് മറന്നാണ് ജാസ്മിന് ഇപ്പോള്‍ റോബിനെ തെണ്ടി എന്ന് വിളിച്ചിരിക്കുന്നത്.
about biggboss
