Malayalam
തനിക്കും സുരേഷ് ഗോപിക്കും മാത്രം ട്രോള്‍, എന്ത് കൊണ്ട് മമ്മൂട്ടിയെ വിമർശിക്കുന്നില്ല; ചോദ്യങ്ങളുമായി കൃഷ്ണകുമാർ
തനിക്കും സുരേഷ് ഗോപിക്കും മാത്രം ട്രോള്‍, എന്ത് കൊണ്ട് മമ്മൂട്ടിയെ വിമർശിക്കുന്നില്ല; ചോദ്യങ്ങളുമായി കൃഷ്ണകുമാർ
രഷ്ട്രീയത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട് നടൻ കൃഷ്ണകുമാറിന്. എന്‍ഡിഎ സര്‍ക്കാരിനോട് തനിക്ക് താൽപര്യമെന്നും മോദി തനിക്ക് വളരെ ഇഷ്ടപ്പെട്ട പ്രധാനമന്ത്രി ആണെന്നുമായിരുന്നു താരം പറഞ്ഞത്. ഇതിന് പിന്നാലെ നിരവധി സൈബർ ആക്രമണങ്ങൾ കൃഷ്ണകുമാറിന് നേരിടേണ്ടി വന്നു.
ഇപ്പോൾ ഇതാ രാഷ്ട്രീയ നിലപാടിന്റെ പേരില്‍ എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നില്ലെന്ന് കൃഷ്ണകുമാര്‍. തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോള്‍. എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നില്ലെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ട്വന്റി ഫോറിനോടായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം. രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയേയും കൃഷ്ണകുമാറിനേയും തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ച വിവരം കൃഷ്ണകുമാര്‍ പങ്കുവെച്ചത് കെ സുരേന്ദ്രന്‍, കുമ്മനം, എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ്, സന്ദീപ് വാര്യര്‍, സി കൃഷ്ണകുമാര്‍ എന്നിവര്‍ എ പ്ലസ് മണ്ഡലങ്ങളിലാകും മത്സരിക്കുക.
