News
സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ സല്മാന് ഖാന്റെ സുരക്ഷ ശക്തമാക്കി പൊലീസ്
സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ സല്മാന് ഖാന്റെ സുരക്ഷ ശക്തമാക്കി പൊലീസ്
കഴിഞ്ഞ ദിവസമാണ് ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസെവാല വെടിയേറ്റ് മരിച്ചത്. ഇപ്പോഴിതാ മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ ബോളിവുഡ് നടന് സല്മാന് ഖാന്റെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. മൂസെവാല കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയും സംഘവുമാണെന്ന് സൂചന ലഭിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നീക്കം.
നേരത്തെ ബിഷ്ണോയി സംഘം സല്മാന് ഖാനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. സല്‍മാനെ ജോധ്പൂരില്‍ വച്ച് കൊല്ലുമെന്നായിരുന്നു ബിഷ്ണോയി പറഞ്ഞിരുന്നത്. ബിഷ്ണോയി സമൂഹം വിശുദ്ധമൃഗങ്ങളായി കാണുന്ന മാനിനെ വേട്ടയാടിയ സംഭവത്തിലായിരുന്നു വധഭീഷണി.
സല്മാന് ഖാനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്ന സംഘത്തിലെ ഒരാളായ രാഹുല്‍ കൊലപാതക കേസില്‍ 2020ല്‍ പിടിയിലായിരുന്നു. സല്‍മാനെ കൊലപ്പെടുത്താനാണ് മുംബൈയില്‍ എത്തിയതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നിന്നും കണ്ടെത്തിയതായി ഡിസിപി രാജേഷ് ദുഗ്ഗല്‍ പറഞ്ഞു.
