അപകടത്തില്‍ മരിച്ച തന്റെ ആരാധകന്റെ ഭാര്യയ്ക്ക് ജോലിയും മകളുടെ വിദ്യാഭ്യാസത്തിനുള്ള സഹായവും ഉറപ്പ് നല്കി സൂര്യ; മടങ്ങിയത് അരമണിക്കൂറോളം വീട്ടില്‍ ചെലവഴിച്ച ശേഷം

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് സൂര്യ. ഇപ്പോഴിതാ അപകടത്തില്‍ മരിച്ച തന്റെ ആരാധകന്റെ വീട്ടില്‍ സൂര്യ നേരിട്ടെത്തി സഹായം കൈമാറിയിരിക്കുകയാണ്. സൂര്യ ഫാന്‍സ് ക്ലബ്ബിന്റെ നാമക്കല്‍ ജില്ലാ സെക്രട്ടറിയായിരുന്ന, 27 കാരനായ ജഗദീഷിന്റെ കുടുംബത്തെയാണ് സൂര്യ പ്രതിസന്ധി ഘട്ടത്തില്‍ ചേര്‍ത്തുപിടിച്ചത്.
അപകടത്തില്‍ പരിക്കേറ്റ ജഗദീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കൊണ്ടും പോകും വഴിയായിരുന്നു മരണം സംഭവിച്ചത്.. മരണ വിവരം അറിഞ്ഞ ഉടന്‍ സൂര്യ ആരാധകന്റെ വീട്ടിലെത്തി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അരമണിക്കൂറോളം താരം വീട്ടില്‍ ചെലവഴിച്ചു.
ജഗദീഷിന്റെ ഭാര്യയ്ക്ക് ജോലിയും മകളുടെ വിദ്യാഭ്യാസത്തിനുള്ള സഹായവും ഉറപ്പ് നല്‍കിയാണ് താരം മടങ്ങിയത്. ഒപ്പം ഈ കുടുംബത്തിന്റെ ഏത് ആവശ്യത്തിനും ഒപ്പം വേണമെന്ന് തന്റെ ആരാധക കൂട്ടായ്മയിലെ മറ്റ് അംഗങ്ങളോടും സൂര്യ അഭ്യര്‍ഥിച്ചു.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് സൂര്യ പുതിയ സിനിമയ്ക്ക് വേണ്ടി നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയത് ശ്രദ്ധേയമായിരുന്നു. കടലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനായി കന്യാകുമാരിയില്‍ വലിയ ഗ്രാമം തന്നെ നിര്‍മ്മിച്ചിരുന്നു. സെറ്റില്‍ നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി നല്കാന് സൂര്യ തന്നെയാണ് തീരുമാനിച്ചത്.
താരങ്ങളുടെ അമിത പ്രതിഫലത്തിനെതിരെയും പൊള്ളയായ കലക്ഷൻ വാദങ്ങൾക്കെതിരെയും പരസ്യമായി നിർമാതാവ് ജി സുരേഷ് കുമാർ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. സുരേഷ് കുമാറിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ഇർഷാദ് അലി. വലുതും ചെറുതുമായി നിരവധി ചിത്രങ്ങളിൽ ഇർഷാദ് വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ...
ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഒമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഒ. യൂണിയൻ (FEFKA PRO Union) നടത്തുന്ന ഹ്രസ്വചിത്ര...