News
വമ്പന്‍ തിരിച്ചു വരവിനൊരുങ്ങി ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മ; ആകാംഷയോടെ ആരാധകര്‍
വമ്പന്‍ തിരിച്ചു വരവിനൊരുങ്ങി ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മ; ആകാംഷയോടെ ആരാധകര്‍
Published on
‘ചക്ദാ എക്സ്പ്രസ്സ്’ എന്ന പുതിയ ചിത്രത്തിലൂടെ തന്റെ ബോളിവുഡ് തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ് നടി അനുഷ്‌ക ശര്‍മ്മ. ബിഗ് സ്‌ക്രീനില്‍ പ്രശസ്ത ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ താരമായ ജുലന്‍ ഗോസ്വാമിയുടെ ജീവിത കഥയുമായാണ് താരം എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
ഇതിന്റെ ഭാഗമായി ഏതാനും നാളുകളായി അനുഷ്‌ക ക്രിക്കറ്റ് പരിശീലനത്തിലായിരുന്നു. പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും താരം സമൂഹ മധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അമ്മയായതിന് ശേഷമുള്ള അനുഷ്‌കയുടെ ആദ്യ ചിത്രമാണിത്.
ഇപ്പോഴിതാ താരം ‘ചക്ദാ എക്സ്പ്രസ്സി’ന്റെ ചിത്രീകരണം ആരംഭിച്ചുവെന്ന പുതിയ വാര്‍ത്തകളാണ് എത്തുന്നത്. ഇന്ന് മുതല്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫാസ്റ്റ് ബൗളര്‍ ജുലന്‍ ഗോസ്വാമിയിലേക്ക് എത്താന്‍ അനുഷ്‌ക മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളാണ് നടത്തിയത്.
Continue Reading
You may also like...
Related Topics:Anushka Sharma
