മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ നിന്ന് ഈ കേസ് അല്‍പം മാറിയപ്പോള്‍ തന്നെ കേസില്‍ ചെയ്യാന്‍ സാധിക്കുന്ന എല്ലാ തരികിടകളും ചെയ്ത് കഴിഞ്ഞു; അജകുമാര്‍ പറയുന്നു !
നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം മെയ് 31 ന് അവസാനിക്കുകയാണ്. എന്നാൽ അന്വേഷണം പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ വീണ്ടും മൂന്ന് മാസം കൂടി നീട്ടി ചോദിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ഹർജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും. അതേസമയം കേസിൽ പല നിർണായക കണ്ടെത്തലുകളും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ അഡ്വ. രാമന്‍പിള്ളയ്ക്ക് നോട്ടീസ് അയച്ചപ്പോള്‍ മുതല്‍ അന്വേഷണം മന്ദഗതിയിലായി എന്ന് അഡ്വ. അജകുമാര്‍. റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പറയുന്ന അഭിഭാഷകരുടെ സ്വാധീനം വളരെ വലുതാണെന്നും അവര്‍ക്ക് ജുഡീഷ്യറിയിലായിരുന്നാലും ഭരണതലത്തിലായിരുന്നാലും അങ്ങേയറ്റത്തെ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ നിന്ന് ഈ കേസ് അല്‍പം മാറിയപ്പോള്‍ തന്നെ കേസില്‍ ചെയ്യാന്‍ സാധിക്കുന്ന എല്ലാ തരികിടകളും ചെയ്ത് കഴിഞ്ഞു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അജകുമാര്‍ റിപ്പോര്‍ട്ടര്‍ ടി വി ചര്‍ച്ചയില്‍ മുന്നോട്ടുവെച്ച പ്രധാന നിരീക്ഷണങ്ങള്‍ ഇങ്ങനെയാണ്…
കേസിന്റെ അന്വേഷണം സംബന്ധിച്ച് തെളിവ് നശിപ്പിക്കപ്പെട്ട ഒരു കേസില്‍ അമ്മിണിക്കുട്ടന്‍ എന്ന് പറയുന്ന ഡി വൈ എസ് പി ബഹുമാനപ്പെട്ട രാമന്‍പിള്ള സാറിന് നോട്ടീസ് അയയ്ക്കുകയുണ്ടായി. അതിന് അദ്ദേഹം മറുപടി കൊടുത്തു. പക്ഷെ അതിന് ശേഷം ഈ കേസില്‍ മൊത്തത്തില്‍ ഒരു മന്ദീഭാവം ഉണ്ടായി. കാരണം ഈ പറയുന്ന അഭിഭാഷകരുടെ സ്വാധീനം നമ്മളുടേതൊന്നും പോലെയല്ല. അവര്‍ക്ക് ജുഡീഷ്യറിയിലായിരുന്നാലും ഭരണതലത്തിലായിരുന്നാലും അങ്ങേയറ്റത്തെ സ്വാധീനമുണ്ട് എന്നുള്ളത് ഒരു വാസ്തവമാണ്. കാരണം സാധാരണ ഒരു അഭിഭാഷകനാണ് ഈ രീതിയില്‍ ഫോണ്‍ കൊണ്ടുപോയി തെളിവ് നശിപ്പിച്ചിട്ട് ഹൈക്കോടതിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. പ്രതികൾ വക്കിലിന്റെ ബലത്തിലാണ് മുന്നോട്ടുപോകുന്നത് . എന്ത് ചെയ്താലും രക്ഷിച്ച എടുക്കും എന്നാണ് അവർ കരുതുന്നത്
പക്ഷെ ആ അവസ്ഥയൊന്നും ഈ പറയുന്ന ഒരു അഭിഭാഷകര്‍ക്കുമില്ല. അവര്‍ കൂടുതല്‍ കൂടുതല്‍ പരിഗണിക്കപ്പെടുന്നു. അവരുമായി പരസ്യ സ്ഥലങ്ങളില്‍ പോലും ജഡ്ജിമാര്‍ സംവാദം നടത്തുന്നു. അങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ അവര്‍ വളരെ ശക്തരാണ്. സാധാരണ അഭിഭാഷകരെ പോലെ അല്ല. അപ്പോള്‍ ഈ രാജ്യത്ത് രണ്ട് നീതിയുണ്ട് എന്ന് ഈ പ്രവൃത്തികളെല്ലാം തെളിയിക്കുകയാണ്. അതൊന്നും ഈ പറയുന്ന ആള്‍ക്കാര്‍ക്ക് ഒരു പ്രശ്‌നമല്ല. കാരണം അവര്‍ നിയമത്തെ റെസ്‌പെക്ട് ചെയ്യുന്നില്ല. നിങ്ങള്‍ മനസിലാക്കാനുള്ളത് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ നിന്ന് ഈ കേസ് അല്‍പം മാറിയപ്പോള്‍ തന്നെ ഇതിന്റകത്ത് ചെയ്യാവുന്ന സകല തിരിമറികളും തരികിടകളും ചെയ്ത് കഴിഞ്ഞു.
അതിന് ശേഷം അതിജീവിത ഹര്‍ജിയുമായി വന്നപ്പോഴാണ് പലര്‍ക്കും പൊള്ളിയത്. ആ പൊള്ളലിന്റെ ഭാഗത്തില്‍ ആ ഷോക്ക് വെച്ച് ചില കാര്യങ്ങള്‍ ചെയ്യാം എന്ന് തീരുമാനിച്ചു. ഇപ്പോള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ കേസിന്റെ അന്വേഷണത്തില്‍ നേരിട്ട് വിലയിരുത്തുന്ന സാഹചര്യമില്ലെങ്കില്‍ സത്യസന്ധനായ മലയാളിയായ ഒരു സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥനെ ഇതിന്റെ അകത്ത് അന്വേഷണത്തിന് ചുമതല കൊടുക്കാത്ത പക്ഷം നിഷ്പക്ഷമായി ഇതില്‍ ആരായിരുന്നാലും ഇതിന്റെ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന് പറയുന്നത് ഉള്‍പ്പടെ ഉള്ളവരെ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത് അവരുടെ കുറ്റകൃത്യത്തിലെ ഇടപെടല്‍ എന്താണെന്ന് അനുസരിച്ച് പ്രതികളോ സാക്ഷികളോ മാപ്പുസാക്ഷികളോ ആക്കാത്ത പക്ഷം ഈ കേസിന്റെ തുടരന്വേഷണം വെറും പ്രഹസനമാണ് എന്ന് പറയേണ്ടി വരും.
അതിജീവിത കൊടുത്ത ഹര്‍ജിയില്‍ ഏത് രീതിയിലാണ് ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് എന്ന് വളരെ സംക്ഷിപ്തമായി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ള വസ്തുതകള്‍ ശരിയല്ല എന്ന് തെളിയിക്കുന്നതിന് പകരം അത് ശരിയാണ് എന്ന് തെളിയിക്കുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ അതിജീവിത കാണുകയും അതിജീവിതയ്ക്ക് എല്ലായപ്പോഴും സപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുള്ള മുഖ്യമന്ത്രി അദ്ദേഹത്തിന്റെ തിരക്ക് മുതലെടുത്ത് കൊണ്ട് അദ്ദേഹത്തിന്റെ കീഴിലുള്ള ആളുകള്‍ നടത്തുന്ന ഒരു പിച്ചിലാട്ടമാണ് ഇത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. കാരണം എനിക്കിപ്പോഴും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് അതിയായ വിശ്വാസമുണ്ട്. അദ്ദേഹം അറിഞ്ഞുകൊണ്ട് ഈ രീതിയിലുള്ള പാലംവലികള്‍ നടത്തില്ല.
ഇത് അതിന് താഴെയുള്ള വ്യാപാരികളുടെ പരിപാടിയാണ്. അതുകൊണ്ടാണ് കഴിവും അന്തസമുള്ള ഒരു മലയാളി ഉദ്യോഗസ്ഥന് ഈ കേസ് നല്‍കണം എന്ന് പറഞ്ഞത്. കാരണം മുഖ്യമന്ത്രിയ്ക്ക് എപ്പോഴും ഈ കേസിന്റെ ഫയല്‍ വിളിച്ചുവരുത്തി നോക്കാന്‍ പറ്റില്ല. അദ്ദേഹത്തിന് ഭരണപരമായ ഒരപാട് ജോലിയുണ്ട്. കാരണം ഈ കേസ് അട്ടിമറിക്കാന്‍ നിന്ന ശക്തികള്‍ അന്ന് പൊലീസിലുണ്ടായിരുന്ന പല ശക്തികളും ആക്ടീവായി ഇന്ന് പല ഉന്നത സ്ഥാനങ്ങളിലും ഇരിക്കുന്നുണ്ട്. അവരുടെ നിഷ്പക്ഷത തന്നെ ഈ കാര്യത്തില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. അങ്ങനെയുള്ള ആള്‍ക്കാരും രാഷ്ട്രീയക്കാരും ഒത്തുചേര്‍ന്നാല്‍ ഈ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകും എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ഇന്ന് ഭരണമുന്നണിയിലുള്ള ഒരു മന്ത്രിയുള്‍പ്പടെ പ്രതിയായി തെളിവ് നശിപ്പിച്ചതിന് കേസ് ഇപ്പോഴും നിലനില്‍ക്കുന്നു. എനിക്കറിയാവുന്ന എട്ടോളം അഭിഭാഷകര്‍ക്ക് പല ഘട്ടങ്ങളിലായി കേസുകള്‍ വന്നിട്ടുണ്ട് തെളിവ് നശിപ്പിച്ചതിന്. അതിനാല്‍ ഇത് ആദ്യത്തെ കേസൊന്നുമല്ല. കേരള പൊലീസില്‍ മിടുക്കരായ നിരവധി ഉദ്യോഗസ്ഥരുണ്ട്. അവരെ നിയന്ത്രിക്കാതിരുന്നാല്‍ മതി. ഈ കേസിലെ പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യത്തിലധികം സഹനം അനുഭവിക്കുന്നവരാണ്. ഒരു നിവൃത്തിയുമില്ലാതായപ്പോഴാണ് രണ്ട് പേര്‍ ഇട്ടിട്ട് പോയത്. ഇപ്പോഴത്തെ പ്രോസിക്യൂട്ടര്‍ സുനിലും ആവശ്യത്തില്‍ കൂടുതല്‍ ത്യാഗം സഹിക്കുന്നുണ്ട്. ഇതില്‍ നമ്മള്‍ മനസിലാക്കാനുള്ളത്.
ഇത് കോടതിയില്‍ കക്ഷികളെ തുല്യതയോട് കൂടി കാണുന്നുപോലുമില്ല എന്ന ആക്ഷേപം ഉയര്‍ന്നിട്ട് മാസങ്ങളായി. ഇതില്‍ തെളിവ് നശിപ്പിച്ചതില്‍ അഭിഭാഷകരുടെ റോള്‍ എന്താണെന്ന് അന്വേഷിക്കാതെ ചാര്‍ജ്ഷീറ്റ് കൊടുത്താല്‍ ഹരിവരാസനം പാടാതെ നടയടയ്ക്കുന്ന സ്ഥിതി വരും. അഭിഭാഷകരെ ചോദ്യം ചെയ്യുന്നത് ഒരു കീഴ് വഴക്കം തെറ്റിക്കലുമല്ല. മറിച്ച് അതൊരു നല്ല കീഴ് വഴക്കമാണ്. ഈ കേസില്‍ മറുഭാഗത്ത് പണം കൊണ്ടും സ്വാധീനം കൊണ്ടും മസില്‍ പവര്‍ കൊണ്ടും ശക്തരായവരാണ് ഉള്ളത്. അങ്ങനെ ഉള്ളവരുമായി ഫൈറ്റ് ചെയ്യുമ്പോള്‍ സ്‌റ്റേറ്റ് തന്റെ കടമ നിര്‍വഹിക്കാത്ത പക്ഷം അതിജീവിതയെ കടലിലേക്ക് എറിയുന്നതിന് തുല്യമാണ്. ചെയ്യേണ്ടത് ചെയ്യേണ്ടപ്പോള്‍ ചെയ്യണം.
