Social Media
ഞങ്ങൾ എങ്ങനെ സെക്സ് ചെയ്യുമെന്നായിരുന്നു എല്ലാവർക്കും അറിയേണ്ടത്; പ്രണയം അറിഞ്ഞപ്പോഴുള്ള വീട്ടുകാരുടെ പ്രതികരണം; ടിക് ടോക് സമയത്തൊക്കെ ഞങ്ങള്‍ കാമുകിയെന്നൊക്കെ പറഞ്ഞാണ് ക്യാപ്ഷന്‍ കൊടുക്കാറുള്ളത്; ദയ ഗായത്രിയും ശ്രുതി സിത്താരയും തുറന്നുപറയുന്നു!
ഞങ്ങൾ എങ്ങനെ സെക്സ് ചെയ്യുമെന്നായിരുന്നു എല്ലാവർക്കും അറിയേണ്ടത്; പ്രണയം അറിഞ്ഞപ്പോഴുള്ള വീട്ടുകാരുടെ പ്രതികരണം; ടിക് ടോക് സമയത്തൊക്കെ ഞങ്ങള്‍ കാമുകിയെന്നൊക്കെ പറഞ്ഞാണ് ക്യാപ്ഷന്‍ കൊടുക്കാറുള്ളത്; ദയ ഗായത്രിയും ശ്രുതി സിത്താരയും തുറന്നുപറയുന്നു!
സോഷ്യൽ മീഡിയയിൽ സജീവമായ വ്യക്തികളാണ് ദയ ഗായത്രിയും ശ്രുതി സിത്താരയും. ട്രാൻസ് കമ്യൂണിറ്റിയിൽ ആയതിനാൽ തന്നെ ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട് .അടുത്തിടെയാണ് ദയ ഗായത്രിയും ശ്രുതി സിത്താരയും ഇരുവരുടെയും പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
പരസ്പരം നന്നായി മനസിലാക്കാന്‍ കഴിയുന്നുണ്ടെന്നും ഒരു പ്രണയത്തില്‍ അതേറെ പ്രധാനപ്പെട്ടതാണെന്നറിയാമെന്നും ഇരുവരും പറഞ്ഞിരുന്നു. പ്രണയം വീട്ടില്‍ അവതരിപ്പിക്കാനായി പോയപ്പോള്‍ വീട്ടുകാരൊന്നും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്ന് ഇരുവരും പറയുന്നു. രണ്ടാള്‍ക്കും നല്ല രീതിയില്‍ പൊസസീവ്നെസുണ്ടെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും പ്രണയവിശേഷങ്ങള്‍ പങ്കുവെച്ചത്.
വായിക്കാം വിശദമായി… “ഞങ്ങളിത് തുടങ്ങുന്ന സമയത്ത് ഇത്രയും വലിയ വാര്ത്തയാവുമെന്നൊന്നും കരുതിയിരുന്നില്ല. ഹെയ്ദി സാദിയയുടെ ഒരു ആശംസ പോസ്റ്റിലൂടെയായാണ് ഞങ്ങളുടെ പ്രണയം വൈറലായത്. ദയയ്ക്കെതിരെ സൈബറാക്രമണം കുറച്ച് രൂക്ഷമായിരുന്നു. ആദ്യമൊക്കെ സങ്കടമായിരുന്നു. 2 വര്‍ഷമായുള്ള പ്രണയമാണ് ഞങ്ങളുടേത്. നേരത്തെ വേറൊരു പ്രണയമുണ്ടായിരുന്നു ദയയ്ക്ക്. അത് ബ്രേക്കപ്പായപ്പോള്‍ തകര്‍ന്നുപോയിരുന്നു. ആ സമയത്ത് ആശ്വസിപ്പിച്ച് ശ്രുതി കൂടെയുണ്ടായിരുന്നു. അങ്ങനെയാണ് ലിവിങ് റ്റുഗദറിലേക്ക് പോയത്.
ആദ്യമൊരു സ്പാര്‍ക്ക് വന്നത് എനിക്കാണ്. ഇഷ്ടപ്പെടുന്നയാളെ നന്നായി കെയര്‍ ചെയ്യും. എല്ലാത്തിനും കൂടെ നില്‍ക്കുന്നയാളാണ് ദയയെന്നായിരുന്നു ശ്രുതി പറഞ്ഞത്. എന്നെ നന്നായി കെയര്‍ ചെയ്യുന്നയാളാണ് ശ്രുതി. പരിചയപ്പെട്ടപ്പോള്‍ മുതലേ നല്ല സ്നേഹമുണ്ടായിരുന്നു. അനന്യകുമാരി അലക്സിന്റെ ഫ്ളാറ്റില്‍ വെച്ചാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നത്. ഇഷ്ടം പറഞ്ഞില്ലെങ്കിലും ഞങ്ങള്‍ക്ക് പരസ്പരം മനസിലാവുന്നുണ്ടായിരുന്നു. സീരിയസായിട്ടുള്ള പ്രേമമാണെന്ന് നമ്മള് അടുത്തിടെയാണ് മനസിലാക്കിയത്.
ട്രാന്സാവുന്ന സമയത്ത് തന്നെ എന്റെ ഇഷ്ടം ഞാന്‍ മനസിലാക്കിയിരുന്നു. ഇവളെ സൂക്ഷിക്കണമെന്ന തരത്തിലുള്ള കമന്റുകളും കളിയാക്കലുകളുമൊക്കെ കേട്ടിരുന്നു. ശ്രുതിയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ടായിരുന്നു. അങ്ങോട്ട് പോയി ഇഷ്ടം പറയാന്‍ മടിയായിരുന്നു. ശ്രുതി എങ്ങനെ എടുക്കുമെന്ന് അറിയില്ലായിരുന്നു. ടിക് ടോക് സമയത്തൊക്കെ ഞങ്ങള്‍ കാമുകിയെന്നൊക്കെ പറഞ്ഞാണ് ക്യാപ്ഷന്‍ കൊടുക്കാറുള്ളത്. പിന്നെ അതുപോലെ തന്നെയായെന്ന് ദയയും ശ്രുതിയും പറയുന്നു.
ശ്രുതി നിരീശ്വരവാദിയാണ്. എന്നാല്‍ എന്റെ കൂടെ അമ്പലത്തിലേക്കൊക്കെ വരാറൊക്കെയുണ്ട്. ഞങ്ങള്‍ വഴക്കൊക്കെയിടാറുണ്ട്. പൊസസീവ്നെസുണ്ട് രണ്ടുപേര്‍ക്കും. എന്നെ വേറൊരാള് നോക്കുന്നതോ ശ്രദ്ധിക്കുന്നതോ ശ്രുതിക്ക് ഇഷ്ടമില്ല. ഞങ്ങള്‍ രണ്ടാളും സോഷ്യല്‍മീഡിയയില്‍ ആക്ടീവാണ്. അതുകൊണ്ടൊക്കെയാവും ഇത് വലിയ ചര്‍ച്ചയായത്. ഇതെത്രകാലം എന്നൊക്കെയാണ് ചിലരുടെ ചോദ്യങ്ങള്‍. പ്രണയമുള്ളിടത്തോളം സ്നേഹമുള്ളിടത്തോളം ഒന്നിച്ച് കഴിയുക. ഞങ്ങള്‍ക്കങ്ങനെ കണ്ടീഷനുകളൊന്നുമില്ല.
ഞാന്‍ സീരിയസായിട്ട് റിലേഷന്ഷിപ്പിലാവുന്നത് ഇപ്പോഴാണ്. കഴിഞ്ഞയാഴ്ച ഇവളേയും കൊണ്ടുപോയാണ് റിലേഷനെക്കുറിച്ച് പറഞ്ഞത്. അച്ഛന് എല്ലാത്തിനും സപ്പോര്‍ട്ടീവാണ്. നിന്റെ സന്തോഷമാണ് ഞാന്‍ നോക്കുന്നത്. മികച്ചത് തന്നെ നീ തിരഞ്ഞെടുക്കുമെന്നായിരുന്നു അച്ഛന് പറഞ്ഞതെന്ന് ശ്രുതി പറയുന്നു. എന്രെ ബ്രേക്കപ്പ് വീട്ടുകാരേയും സങ്കടപ്പെടുത്തിയിരുന്നു.
അവര്‍ക്ക് അവനൊരു മകനെപ്പോലെയായിരുന്നു. ഇങ്ങനെയൊരു റിലേഷന്‍ സ്വീകരിക്കാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടുണ്ട്. പിന്നീട് അവരും സമ്മതിക്കുകയായിരുന്നു. നീയാരെ കല്യാണം കഴിച്ചാലെന്താ, നിന്റെ സന്തോഷമാണ് പ്രധാനമെന്നായിരുന്നു അച്ഛന് പറഞ്ഞതെന്നായിരുന്നു ദയ പറഞ്ഞത്.
റിലേഷന്ഷിപ്പായത് കൊണ്ട് ഞങ്ങളുടെ ഫ്യൂച്ചര്‍ പ്ലാനികളിലൊന്നും മാറ്റമില്ല. അഭിനേത്രിയാവുകയെന്നതാണ് എന്റെ വലിയ സ്വപ്നം, അതിനുള്ള അവസരങ്ങളൊക്കെ വന്നിട്ടുണ്ട്. അതനുസരിച്ച് നീങ്ങുകയാണെന്നായിരുന്നു ശ്രുതി സിത്താര പറഞ്ഞത്. എന്റെ ഇഷ്ടത്തിന് അനുസരിച്ച് ഞാനും പോവുന്നു എന്നായിരുന്നു ശ്രുതിയുടെ മറുപടി.
നിങ്ങളെങ്ങനെ സെക്സ് ചെയ്യും, ഇതിലാരാണ് ആണ്, ആരാണ് പെണ്ണ് എന്നായിരുന്നു ഞങ്ങളേറ്റവും കൂടുതല്‍ കേട്ട ചോദ്യം. പാര്‍ട്നര്‍ഷിപ്പില്‍ എപ്പോഴും ഒരാണ് വേണം പെണ്ണ് വേണം, അല്ലെങ്കില്‍ ഒരു ഡൊമിനേഷന് വേണം അങ്ങനെയുള്ള ചിന്താഗതി കാരണം കുറേപേര്‍ ഇതേക്കുറിച്ച് ചോദിച്ചിട്ടുണ്ട്. ഫിസിക്കല്‍ റിലേഷന്‍ഷിപ്പ് ഉണ്ടാവണമെന്നില്ല പ്രണയത്തില്‍.
അത് ഞങ്ങളുടെ പേഴ്സണലായിട്ടില്ല കാര്യമാണ്. അത് എല്ലാ റിലേഷനിലും ഉണ്ടാവണമെന്നില്ല, ഉണ്ടായാലും അത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അത് മറ്റുള്ളവരോട് പറയണമെന്നില്ലല്ലോ. എന്നാണ് പറഞ്ഞത്.
about social media
