Connect with us

“ഇവരെപ്പോലെ ഇവർ മാത്രം”; പേളി മാണിയുടെ 33ാം പിറന്നാള്‍ ആഘോഷമാക്കുന്നതിനിടയിൽ നിലാ ബേബി പറഞ്ഞത് കേട്ടോ?: പിറന്നാളിന് പേളി മാണിക്ക് ലഭിച്ച കലക്കൻ സര്‍പ്രൈസ്!

News

മലയാളികളുടെ പ്രിയപ്പെട്ട താരം പേളി മാണി 33ാം പിറന്നാള്‍ ആഘോഷമാക്കുന്നതിന്റെ തിരക്കിലാണ്. ശ്രീനിക്കും നിലയ്ക്കുമൊപ്പമായാണ് ഇത്തവണ പിറന്നാളാഘോഷിച്ചത്.

“ഭൂമിയില്‍ 33 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി. എന്റെ ജീവിതം സ്‌പെഷലാക്കി മാറ്റിയ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി. എന്നിലെ ഏറ്റവും മികച്ചത് പുറത്ത് കൊണ്ടുവരുന്നയാളായ ശ്രീനിയാണ് ഈ ഫോട്ടോ പകര്‍ത്തിയത്. മമ്മി ഇവിടെ നല്ല വെയിലുണ്ട്, എന്റെ കൊലുസും കാണാനില്ലെന്നായിരിക്കും നില എന്നോട് പറയുന്നതെന്നുമായിരുന്നു പേളി കുറിച്ചത്.”

ശില്‍പ ബാല, പ്രിയാമണി. ബഷീര്‍ബഷി, ജീവ ജോസഫ്, അപര്‍ണ തോമസ്, ദീപ്തി വിധുപ്രതാപ്, അമല പോള്‍, സന മൊയ്തൂട്ടി, ദീപ്തി സതി, ഭുവനേശ്വരി ശ്രീശാന്ത്, ശിവദ തുടങ്ങി നിരവധി പേരാണ് പേളിക്ക് ആശംസ അറിയിച്ചെത്തിയത്. ഹാപ്പി ബര്‍ത്ത് ഡേ പൊണ്ടാട്ടിയെന്ന കമന്റുമായി ശ്രീനിയും എത്തിയിരുന്നു. റേച്ചല്‍മാണിയുള്‍പ്പടെ നിരവധി പേരായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പോളിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്.

“ഞാന്‍ ജീവിതത്തിലെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് നീ. നീയാണെന്റെ എല്ലാം. ഹാപ്പി ബര്‍ത്ത് ഡേ പൊണ്ടാട്ടിയെന്നായിരുന്നു ശ്രീനി കുറിച്ചത്. പേളിക്കും നിലക്കുമൊപ്പമുള്ള മനോഹരമായ ചിത്രവും ശ്രീനി പോസ്റ്റ് ചെയ്തിരുന്നു.

ബിഗ് ബോസ് ആദ്യ സീസണില്‍ മത്സരിച്ച ഇരുവരും പ്രണയത്തിലാവുകയായിരുന്നു. അന്നുമുതൽ ഇന്നുവരെയും സോഷ്യൽ മീഡിയ അടക്കിവാഴുകയാണ് ഈ താരദമ്പതിമാർ. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇവരുടെ മകളായ നില ശ്രിനിഷിനും ആരാധകരേറെയുണ്ട്. പേളിയുടെ പിറന്നാളും ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്.

about pearlee

More in News

Trending

Recent

To Top