Malayalam
ബാലചന്ദ്രകുമാറിന് ദിലീപുമായി അടുത്തബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ ക്രൈംബ്രാഞ്ചിന്റെ കയ്യില്‍…!സ്വിഫ്റ്റ് കാറില്‍ ദിലീപിന്റെ സഹോദരന് അനൂപിനും ഭാര്യാസഹോദരന്‍ സുരാജിനൊപ്പം യാത്രചെയ്തതിന്റെ ചിത്രങ്ങളും ലഭിച്ചു
ബാലചന്ദ്രകുമാറിന് ദിലീപുമായി അടുത്തബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ ക്രൈംബ്രാഞ്ചിന്റെ കയ്യില്‍…!സ്വിഫ്റ്റ് കാറില്‍ ദിലീപിന്റെ സഹോദരന് അനൂപിനും ഭാര്യാസഹോദരന്‍ സുരാജിനൊപ്പം യാത്രചെയ്തതിന്റെ ചിത്രങ്ങളും ലഭിച്ചു
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്ന സംവിധായകനാണ് ബാലചന്ദ്രകുമാര്‍. ഇതിന് പിന്നാലെ അന്വേഷണം മറ്റൊരു തലത്തിലേയ്ക്ക് ആണ് പോയത്. ബാലചന്ദ്രകുമാറിന്റെ കൈവശമുണ്ടായിരുന്ന തെളിവുകളെല്ലാം ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചു വരികയാണ്. ഇതില്‍ നിന്നെല്ലാം തന്നെ ദിലീപിനെ കുരുക്കിയേക്കാവുന്ന വിധത്തിലുള്ള പല തെളിവുകളും ലഭ്യമായിട്ടുണ്ട്.
എന്നാല്‍ അന്വേഷണത്തിന്റെ കാലപരിധി അവസാനിച്ചിരിക്കുന്ന ഈ വേളയില്‍ ബാലചന്ദ്രകുമാറിന് ദിലീപുമായി അടുത്തബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ബാലചന്ദ്രകുമാര്‍ ചുവന്ന മാരുതി സ്വിഫ്റ്റ് കാറില്‍ ദിലീപിന്റെ സഹോദരന് അനൂപിനും ഭാര്യാസഹോദരന്‍ സുരാജിനൊപ്പം യാത്രചെയ്തതിന്റെ ചിത്രങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചു.
ഈ ദിവസം ബാലചന്ദ്രകുമാര്‍ തന്റെ വീട്ടില്‍ വന്നിട്ടില്ലെന്നാണ് ദിലീപ് ചോദ്യംചെയ്യലില്‍ പറഞ്ഞത്. ഈ കാര്‍ ദിലീപിന്റേതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബാലചന്ദ്രകുമാറും ദിലീപുമൊത്തുള്ള സെല്‍ഫിയും ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു അതേസമയം, 2013 ല്‍ അബാദ് പ്ലാസ ഹോട്ടലില്‍ വെച്ചാണ് അക്രമണത്തിന്റെ ഗൂഡാലോചനയുടെ തുടക്കം കുറിക്കുന്നതെന്നുള്ള കാര്യം എല്ലാവരേയും പോലെ പത്രമാധ്യമങ്ങളില്‍ വായിച്ചുള്ള അറിവാണ് തനിക്കുള്ളതെന്നും ആ ഗൂഡാലോചന കണ്ടയാളല്ല താനെന്നും ബാലചന്ദ്രകുമാര്‍ മുമ്പ് പറഞ്ഞിരുന്നു.
അതുപോലെ കൃത്യം നിര്‍വ്വഹിക്കുന്ന ദിവസം ഞാന്‍ അവിടെയില്ല. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ തന്നെ ഞാന്‍ അതിന് സാക്ഷിയില്ല. എന്റെ ജീവന് ഭീഷണി വന്നപ്പോഴാണ് ഞാന്‍ കേസ് കൊടുത്തത്. ആ കേസ് കൊടുക്കാനുണ്ടായ സാഹചര്യം ഞാന്‍ പിന്നിലോട്ട് എഴുതിയപ്പോഴാണ് പല കാര്യങ്ങളും ഉയര്‍ന്ന് വന്നതെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കുന്നു.
പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ വെച്ച് കണ്ട കാര്യമുള്‍പ്പെടെ ആ പരാതിയിലാണ് എഴുതി നല്‍കിയിരിക്കുന്നത്. എന്നെ കൊണ്ടുവിട്ട വണ്ടിയില്‍ പള്‍സര്‍ സുനിയുണ്ടായിരുന്നു. അതുപോലെ തന്നെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അവിടെ വെച്ച് കണ്ടിട്ടുണ്ട്. ആ വീഡിയോ ആണെന്ന് വ്യക്തമാക്കി കൊണ്ട് തന്നെ ദിലീപ് എന്നെ വീഡിയോ കാണാന്‍ വിളിച്ചെങ്കിലും ഞാന്‍ പോയില്ലെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കുന്നു.
അതേസമയം, ബാലചന്ദ്രകുമാര്‍ മുമ്പ് പറഞ്ഞ വാക്കുകളും ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. 2017 നവംബര്‍ 15ാം തിയ്യതി താന്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഇടയായ ആ സന്ദര്‍ഭത്തില്‍, എല്ലാവരും കൂടെ ഒരുമിച്ച് ഇരിക്കുമ്പോള്‍ പോലീസിനെ പരിഹസിച്ച് കൊണ്ട് സംസാരിക്കുന്നതും അപായപ്പെടുത്തുന്നത് പറയുന്നതുമായ ഒരുപാട് ഓഡിയോകളുണ്ട്. സംസാരിക്കുന്നതിനിടെ സുരാജ് പറഞ്ഞ ഓഡിയോ ക്ലിപ്പ് നിലവില്‍ പോലീസിന്റെ പക്കലുണ്ട്. പള്‍സര്‍ സുനിയെ കുറിച്ച് പറയുന്നത്”.
അതില്‍ അദ്ദേഹം പറയുന്നത് തീരെ നിവൃത്തിയില്ലാതെ നടന്ന ഒരുത്തന്, ടെറസിലും കട വരാന്തയിലും പാറമടയിലും ഒക്കെ കിടന്ന ഒരുത്തന്, ചേട്ടന് എത്രയോ സ്ഥാപനങ്ങളുണ്ട് എവിടെ എവിടെയെങ്കിലും വന്ന് പെന്‍ഡ്രൈവ് കൊടുത്തുകൂടായിരുന്നോ എന്ന് പറഞ്ഞ അതേ കക്ഷികള്‍ തന്നെയാണ് പറയുന്നത് അവിടെ എവിടെയെങ്കിലും വന്ന് അവന് കാശ് വാങ്ങിച്ചോണ്ട് പോയിക്കൂടായിരുന്നോ, ഈ ഒന്നരക്കോടി രൂപക്കാരന്. അവനിപ്പോ എന്ത് ചെയ്യുന്നു. ആരും നോക്കാനില്ലാതെ ജയിലില്‍ കിടക്കുന്നു.
ഇങ്ങനെ പറഞ്ഞതും ആ സുരാജ് തന്നെയാണ്. അതിന്റെ യാഥാര്‍ത്ഥ്യവും പോലീസ് അന്വേഷിക്കട്ടെ. ഇത് അദ്ദേഹം ബന്ധുക്കളുടെ ഇടയില്‍ പറഞ്ഞതാണ്. സുരാജ് ഒളിവില്‍ പോയിരിക്കുകയാണ്. അപ്പോള്‍ സുരാജിനോട് ചോദിക്കേണ്ടതുണ്ട് എന്ത് ഉദ്ദേശത്തിലാണ് ഫോണില്‍ അങ്ങനെ സംസാരിച്ചത് എന്നും തന്റെ സാന്നിധ്യത്തില്‍ ഇങ്ങനെ അല്ലേ സംസാരിച്ചത് എന്ന്. ഇതിലേതാണ് ശരിയെന്ന് ചോദിക്കണം. സുരാജിനെ ഇതുവരെ കിട്ടിയിട്ടില്ല പോലീസിന്. അപ്പോള്‍ സുരാജ് വരട്ടെ. അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണല്ലോ.
അതിന് മുന്‍പ് നമ്മള് തോക്കിനകത്ത് കയറി വെടി വെച്ചിട്ട് വല്ല കാര്യവും ഉണ്ടോ. പോലീസ് ഓഫീസര്‍മാര്‍ ഇരുട്ടില്‍ തപ്പുകയാണെന്നും അവരെക്കൊണ്ട് സാധിക്കുന്നില്ലെന്നും ബൈജു പൗലോസ് രേഖ ചോര്‍ത്തിയെന്നും ഒക്കെ പറഞ്ഞ് കൊണ്ടിരിക്കുകയാണ്.എല്ലാ മലയാളികള്‍ക്കും വേണ്ടിയാണ് പറയുന്നതെന്ന് പറയുന്നു. മലയാളികള്‍ക്ക് ഈ പറയുന്ന ആളിനേക്കാള്‍ നല്ല ബോധമുണ്ട്. മലയാളികള്‍ക്ക് കാര്യം മനസ്സിലാവും. ഈ കണ്ടതൊക്കെ ടീസര്‍ മാത്രമാണ്. തെളിവുകള്‍ ഒരുപാട് ദിലീപും അനൂപും സുരാജും കൂടെ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു.
അതൊക്കെ പോലീസിന്റെ കയ്യിലുണ്ട്. പതിനൊന്നായിരത്തി അഞ്ഞൂറോളം ഓഡിയോ ക്ലിപ്പുകളില്‍ ആറായിരത്തി അഞ്ഞൂറോളം ഓഡിയോ ക്ലിപ്പുകള്‍ മാത്രമേ പോലീസ് കേട്ടിട്ടുളളൂ ഇതുവരെ. ഇനിയും അയ്യായിരത്തോളം കേള്‍ക്കാനുണ്ട്. കേട്ടതില്‍ തന്നെ ആവശ്യത്തിലധികം തെളിവുകള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. പോലീസിന്റെ പരിസരത്ത് പോലും ചെല്ലാത്ത ആളുകള്‍ പറയുന്നതാണോ ആ പരിസരത്ത് കൂടെ ഉളളവര്‍ പറയുന്നതാണോ ശരി. പോലീസിനെ ടിവിയില്‍ മാത്രം കണ്ടിട്ട് പോലീസ് അത് ചെയ്തു ഇത് ചെയ്തു പോലീസ് ദിലീപിനെ കുടുക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെ പറയുന്നതില്‍ കാര്യമില്ല.
