Malayalam
ദിലീപിന്റെ സഹോദരന് പ്രോസിക്യൂഷന് സാക്ഷിയാണ് എന്നുള്ളത് ആരെങ്കിലും വിശ്വസിക്കുമോ, അനൂപ്, കാവ്യ, നാദിര്‍ഷ, സിദ്ധീഖ് എന്നിവരുടെ കള്ളമൊഴികള്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍
ദിലീപിന്റെ സഹോദരന് പ്രോസിക്യൂഷന് സാക്ഷിയാണ് എന്നുള്ളത് ആരെങ്കിലും വിശ്വസിക്കുമോ, അനൂപ്, കാവ്യ, നാദിര്‍ഷ, സിദ്ധീഖ് എന്നിവരുടെ കള്ളമൊഴികള്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍
നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ പല നിര്‍ണായക തെളിവുകളും ലഭിച്ചതായാണ് ക്രൈംബ്രാഞ്ച് സംഘം വെളിപ്പെടുത്തിയിരിക്കുന്നത്. തുടക്കം മുതല്‍ തന്നെ ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിന് അനുകൂലമായി നിലപാട് സ്വീകരിച്ച രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
അഭിഭാഷകരെ കേസില്‍ കേസില്‍ പ്രതിചേര്ക്കുന്നതോ കരിവാരി തേക്കുന്നോതോ ഒരിക്കലും നല്ല കീഴ്വഴക്കമാവില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. ഈ കേസില്‍ അഭിഭാഷകര്‍ക്കെതിരെ വേണ്ടത്ര തെളിവുകള്‍ ഉണ്ടെന്ന കാഴ്ചപ്പാട് എനിക്കില്ല. സമ്മര്‍ദത്തിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് അവരേയും കരിവാരിത്തേക്കുന്നത്. പലപ്പോഴും ദിലീപിനെതിരേയും അഭിഭാഷകര്‍ക്കെതിരേയും പറയുന്ന കാര്യങ്ങള്‍ സത്യസന്ധമല്ല.
2015 ഒക്ടോബര്‍ 31 ന് ഒരു ലക്ഷം രൂപ പിന്‍വലിക്കുകയും നവംബര്‍ 1 ന് പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ അക്കൌണ്ടില്‍ ഇടുകയും ചെയ്തെന്ന ഒരു ആരോപണം പ്രോസിക്യൂഷന് ഉണ്ട്. അവിടുന്നും കൃത്യം നടത്താനായി 474 ദിനങ്ങള്‍ പള്‍സര്‍ സുനി കാത്തിരുന്നുവെന്ന് വേണോ നമ്മള് മനസ്സിലാക്കാന്‍. അത്രയും നാള് കാത്തിരുന്നു ഒരാള്‍ കൃത്യം നടത്താന്‍ എന്ന് പറഞ്ഞാല്‍ അതില്‍ വിശ്വസനീയതയുടെ ഒരു കുറവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രോസിക്യൂഷന് വാദം ശരിവെക്കുകയാണെങ്കില്‍ തന്നെ ഇക്കാലയളവില്‍ എപ്പോഴെങ്കിലും ദിലീപ് പള്‍സര്‍ സുനിയെ ആരുടേയെങ്കിലുമൊക്കെ ഫോണുകളില്‍ ബന്ധപ്പെട്ട് കാണുമല്ല. എന്നാല്‍ അങ്ങനെ യാതൊരു കാരണങ്ങളും നമുക്ക് കിട്ടുന്നില്ല. ഇത്തരത്തില്‍ വളരെ ദുര്‍ബലമായ തെളിവുകളാണ് പ്രൊസിക്യൂഷന് കൊണ്ടുവരുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. അഭിഭാഷകര്‍ക്കെതിരെ മാത്രമല്ല, ആര്‍ക്കെതിരെയും അത്തരത്തിലുള്ള തെളിവുകളാണുള്ളത്. കാവ്യാ മാധവനാണ് മാഡമെന്ന് ഒരു ചാനലൊഴിച്ച് ബാക്കിയെല്ലാ ചാനലുകളും ഉറപ്പിച്ചതായിരുന്നു. യഥാര്‍ത്ഥത്തില്‍ കാവ്യയോ കാവ്യയുടെ അമ്മയോ അടക്കം ഒരു സ്ത്രീ ഇതിന് പിന്നിലുണ്ടെന്നായിരുന്നു വാദം. എല്ലാം ഒരു സ്ത്രീയിലേക്ക് എത്തുന്നു എന്നായിരുന്നു. എന്തായി ആ സ്ത്രീയിലേക്ക് എത്തുന്ന കാര്യം.
ശ്രീജീത്ത് ഇരുന്നപ്പോഴും 164 നോട്ടീസ് മാത്രമാണ് കൊടുത്തത്. സാക്ഷിയായിട്ട് മാത്രം വിളിക്കാനാണ് തീരുമാനിച്ചത്. 41 എയുടെ നോട്ടീസൊന്നും കൊടുത്തിട്ടില്ല. അര്‍ധ സത്യങ്ങളും സംശയങ്ങളും സങ്കോചങ്ങളും വെച്ച് ഒരു കഥമെനയുകയാണ് പൊലീസെന്ന് ആരെങ്കിലും കരുതിയാല്‍ അതിനെ കുറ്റം പറയാന്‍ സാധിക്കില്ല. വലിയ മാറ്റം വരുന്നു എന്നൊക്കെ പറയുമ്പോള്‍ പലരും വലിയ താല്പര്യം കാണിക്കാത്തത് ഇതുകൊണ്ടാണെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
അഭിഭാഷകര്‍ക്കെതിരെ പറയുന്നതും സംശയത്തിന്റെ പുകമറ സൃഷ്ടിക്കാനാണെന്ന ബോധ്യം കാരണമായിരിക്കണം പിണറായി വിജയന്റെ സി പി എം സര്‍ക്കാറും രാമന്‍പിള്ള അടക്കമുള്ളവര്‍ക്കെതിരെ മുന്നോട്ട് പോവണ്ട എന്ന് തീരുമാനിച്ചത്. മുന്നോട്ട് പോയാല്‍ അതൊരു തെറ്റായ കീഴ്വഴക്കം കൂടിയാണ്. നാളെ ഏത് സര്‍ക്കാര്‍ വന്നാലും തങ്ങള്‍ക്ക് താല്പര്യമില്ലാത്ത അഭിഭാഷകരെ ലക്ഷ്യം വെക്കുന്ന തെറ്റായ കീഴ്വഴക്കത്തിന് തുടക്കം കുറിച്ച് കൂടായെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രോസിക്യൂഷന് രാമന്പിള്ളയെ കുറിച്ച് പറഞ്ഞ കാര്യം എന്താണെന്ന് പരിശോധിക്കണം. ദിലീപിന്റെ സഹോദരന് അനൂപ് പ്രോസിക്യൂഷന്റെ സാക്ഷിയാണ്. ആ സാക്ഷിയും അഭിഭാഷകരും തമ്മിലുള്ള സംഭാഷണത്തില്‍ പെന്‍ഡ്രൈവ്, പെന്‍ഡ്രൈവ് എന്ന് രണ്ട് പ്രാവശ്യം പറയുന്നുണ്ട്. ഇക്കാരണത്താല്‍ അദ്ദേഹത്തിനെതിരെ നീങ്ങാമെന്നുള്ളത് ദിവാസ്വപ്നം മാത്രമാണ്.
ദിലീപിന്റെ സഹോദരന് പ്രോസിക്യൂഷന് സാക്ഷിയാണ് എന്നുള്ളത് ആരെങ്കിലും വിശ്വസിക്കുമോ. എന്നാണ് അനൂപ് പ്രോസിക്യൂഷന് സാക്ഷിയായി മാറിയത്. ഇത് തന്നെയാണ് പ്രോസിക്യൂഷനും പൊലീസും കള്ളം പറയുകയാണെന്ന് അനൂപും പറയുന്നത്. അനൂപ് ആദ്യം ദിലീപിന് എതിരായിരുന്നുവെന്നാണ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ അനൂപ്, കാവ്യ, നാദിര്‍ഷ, സിദ്ധീഖ് എന്നിവരുടെ കള്ളമൊഴികള്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഞങ്ങള്‍ അങ്ങനെ പറഞ്ഞില്ലെന്ന് അവര്‍ കോടതിയില്‍ വ്യക്തമാക്കിയപ്പോള്‍ മൊഴിമാറ്റിയെന്ന് പറഞ്ഞെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ക്കുന്നു.
