ഭയങ്കര ഹെഡ് വെയിറ്റൊക്കെ ആയി വന്ന് കഥ പറഞ്ഞാല്‍ അത് ഓസ്‌കാര്‍ വിന്നിങ് സ്‌ക്രിപ്റ്റ് ആയാലും ഞാന്‍ അത് വേണ്ട എന്ന് വെക്കും, എന്റെ സ്വഭാവം അങ്ങനെയാണ്, അത്തരത്തിലുള്ള ആളുകളുമായി കൂടുകൂടാന്‍ ബുദ്ധിമുട്ടാണ് ; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഉണ്ണിമുകുന്ദൻ. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നുമാണ് ഇദ്ദേഹം വരുന്നത്. തമിഴ് സിനിമയിലൂടെ ആണ് ഇദ്ദേഹം അരങ്ങേറ്റം കുറിച്ചത് എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ഇന്ന് മലയാളത്തിലെ മുൻനിര യുവ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. നന്ദനം എന്ന സിനിമയുടെ തമിഴ് റീമേക്കിലാണ് ഇദ്ദേഹം ആദ്യമായി അഭിനയിച്ചത്. അനന്യ ആയിരുന്നു ഈ സിനിമയിൽ നായികയായി എത്തിയത്.
ഇപ്പോഴിതാ സിനിമകള്‍ തെരെഞ്ഞെടുക്കുന്നതിനെ പറ്റിയുള്ള തന്റെ രീതികളെ പറ്റി പറയുകയാണ് ഉണ്ണി മുകുന്ദന്‍. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.‘എനിക്ക് വ്യക്തികളുടെ പെരുമാറ്റം വളരെ പ്രധാനപ്പെട്ടതാണ്. ഒരു നോര്‍മല്‍ ആള് വന്ന് ഒരു നോര്‍മല്‍ കഥ പറഞ്ഞാല്‍ ചിലപ്പോള്‍ ഞാന്‍ കൈ കൊടുക്കും. പക്ഷെ ഭയങ്കര ഹെഡ് വെയിറ്റൊക്കെ ആയി വന്ന് കഥ പറഞ്ഞാല്‍ അത് ഓസ്‌കാര്‍ വിന്നിങ് സ്‌ക്രിപ്റ്റ് ആയാലും ഞാന്‍ അത് വേണ്ട എന്ന് വെക്കും എന്റെ സ്വഭാവം അങ്ങനെയാണ്. അത്തരത്തിലുള്ള ആളുകളുമായി കൂടുകൂടാന്‍ എനിക്ക് ഇത്തിരി ബുദ്ധിമുട്ടാണ്.’ – ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
താന്‍ നോ പറഞ്ഞ കഥകള്‍ ഒന്നും സിനിമയായിട്ടില്ല എന്നും ഉണ്ണി കൂട്ടി ചേര്‍ക്കുന്നു. മറ്റ് കാരണങ്ങള്‍ കൊണ്ട് നോ പറഞ്ഞ കഥകള്‍ സിനിമയായി വിജയിച്ചാലും നോ പറഞ്ഞതില്‍ കുറ്റബോധം ഒന്നും ഉണ്ടാകറില്ല എന്നും അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറയുന്നുണ്ട്.
അത്തരത്തില്‍ പൃഥ്വിരാജിന്റെ തിരക്കുകള്‍ കാരണം അദ്ദേഹത്തിന് ചെയ്യാന്‍ സാധിക്കാതിരുന്ന ചിത്രമായ മല്ലു സിങ് ആണ് എന്റെ സിനിമാ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയതെന്നുമാണ് ഉണ്ണി പറയുന്നത്.
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 12വേ മാന്‍ ആണ് ഉണ്ണി മുകുന്ദന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം.
അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, സൈജു കുറുപ്പ്, പ്രിയങ്ക നായര്‍, ശിവദ, അനു മോഹന്‍, രാഹുല്‍ മാധവ്, അനു സിത്താര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലായിരുന്നു റിലീസ് ചെയ്തത്.
